തന്റെ ശരീര വർണന നടത്തിയവരോട് സനുഷ സന്തോഷിന് പറയാനുള്ളത്

നിങ്ങൾ ഏതെങ്കിലും തരത്തിൽ പ്രശസ്തരാണോ സോഷ്യൽ മീഡിയയിൽ ആക്റ്റീവാണോ നിങ്ങളുടെ വ്യക്തിജീവിതവും സ്വകാര്യതയുമൊക്കെ സോഷ്യൽ ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടും.അതിൽ പലപ്പോഴും പരിധികൾ ലംഖിക്കപ്പെടും ,കൂടുതൽ നായികമാരാണ് അത്തരം ആക്രമങ്ങൾക്കു ഇരയാകുന്നത്. പല നടിമാരും സോഷ്യൽ ഇടങ്ങളിൽ വച്ച് തന്നെ അതി ശക്തമായി പ്രതികരിക്കുകയാണ് പതിവ്. ആ ലിസ്റ്റിൽ ഇപ്പോൾ മലയാളത്തിന്റെ പ്രീയ നടി സനൂഷ. ഇപ്പോഴിതാ തനിക്കെതിരെയുള്ള ബോഡി ഷെയ്മിംഗിനെതിരെ പരസ്യമായി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് നടി സനൂഷ സന്തോഷ്. മുമ്ബും ഇത്തരക്കാര്‍ക്കെതിരെ സനൂഷ രംഗത്ത് എത്തിയിട്ടുണ്ട്. തനിക്കെതിരെ നടക്കുന്ന ബോഡി ഷെയ്മിംഗിനെ കുറിച്ച്‌ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു സനൂഷയുടെ പ്രതികരണം. തന്റെ തടിയുടെ കാര്യത്തില്‍ ആരും വ്യാകുലപ്പെടേണ്ടതില്ലെന്നാണ് സനൂഷ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

ഓ യെസ്. എന്റെ തടിയെ കുറിച്ച്‌ പരാമര്‍ശിക്കുകയും അതിനെ കുറിച്ച്‌ ആശങ്കപ്പെടുകയും ചെയ്യുന്നവരോട്, ചിലപ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ വ്യാകുലപ്പെടുന്നവരോടായി പറയുകയാണ്. സ്വീറ്റ് ഹാര്‍ട്ട്, തടി കുറയ്ക്കാനും സുന്ദരിയാകാനും മാത്രമായിട്ടല്ല ഒരാള്‍ നിലനില്‍ക്കുന്നത്. മറ്റൊരാളെ ബോഡി ഷെയ്മിംഗ് ചെയ്യാന്‍ മാത്രം ചൊറി നിങ്ങള്‍ക്കുണ്ടെങ്കില്‍, രണ്ട് വിരലുകള്‍ ചൂണ്ടുമ്ബോള്‍ ബാക്കി മൂന്നും നിങ്ങളെ തന്നെയാണ് ചൂണ്ടുന്നതെന്ന് ഓര്‍ക്കുക. നിങ്ങളും പെര്‍ഫെക്‌ട് അല്ലെന്ന് ഓര്‍ക്കുക. എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

മലയാളത്തിൽ ബാലതാരമായാണ് സനൂഷ എത്തുന്നത്. ദാദാ സാഹിബ് ആയിരുന്നു ആദ്യ ചിത്രം. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. ദിലീപ് ചിത്രം മിസ്റ്റര്‍ മരുമകനിലൂടെയാണ് നായികയായി മാറുന്നത്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ച ചിത്രം തെലുങ്ക് ചിത്രമായ ജഴ്‌സിയാണ്. നാനിയാണ് ചിത്രത്തിലെ നായകന്‍. മിച്ച ബാലതാരത്തിലുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും സനൂഷ നേടിയിട്ടുണ്ട്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലൂടെ ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടിയിരുന്നു.

Most Popular

വിവാഹമോചനത്തിനൊരുങ്ങി ആൻ അഗസ്റ്റിനും ജോമോൻ ടി. ജോണും

നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്ന് ജോമോൻ ടി. ജോൺ പറഞ്ഞു. മനോരമ ഓൺലൈന് ജോമോൻ ഇക്കാര്യം...

അന്ന് ആ സിനിമയുടെ ചിത്രീകരണം തടസ്സപ്പെടാൻ കാരണം റിമ കല്ലിങ്കലായിരുന്നു – സിബി മലയലിന്റെ വെളിപ്പെടുത്തൽ

ആക്ടിവിസ്റ്റും പ്രശസ്ത മലയാളം നടിയുമായ റിമ കല്ലിങ്ങൽ കാരണം ഒരു സിനിമ ചിത്രീകരണം തടസ്സപ്പെട്ടത് ഓർത്തെടുത്തു സംവിധായകൻ സിബി മലയിൽ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, "എന്റെ 35 വർഷത്തെ...

തന്റെയും ഐശ്വര്യ റായിയുടെയും 2-ാം വിവാഹ വാര്‍ഷികം ദുരന്തമായി; ബീച്ചിലെ പാര്‍ട്ടിയെ കുറിച്ച് അഭിഷേക് ബച്ചന്‍ മനസ്സ് തുറക്കുന്നു

ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും മാതൃക പരമായ കുടുംബ ജീവിതങ്ങളിലൊന്നാണ് ലോക സുന്ദരി ഐശ്വര്യ റായിയും അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനും തമ്മിലുള്ളത് . അഭിഷേകിനെക്കാൾ കൂടുതലാണ് അഭിഷേകിന്...

‘ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ’, സഞ്ജയ് ദത്തിന്റെ പുതിയ ചിത്രം ആരാധകർ ആശങ്കയിൽ

ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ കാരണം ജോലിയിൽ നിന്ന് താൽക്കാലികമായി അവധിയെടുത്തിരിക്കുകയാണ് സഞ്ജയ് ദത്ത്. അദ്ദേഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ട്രെൻഡുകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു . ഭാര്യ...