സിനിമയില്ലാത്തതിനാൽ തുണിയൂരി, തുണിയുടെ അളവ് കുറച്ചു കമന്റുകൾ കണ്ട് ബോറടിച്ചു, പുതിയത് വല്ലതും ഇടടേയെന്ന് സനൂഷ

Advertisement

മലയാളികളുടെ ഇഷ്ടനായികമാരിൽ ഒരാളാണ് സനുഷ സന്തോഷ്.ബാലതാരമായി സിനിമയിലെത്തി എപ്പോൾ നായികയായി തിളങ്ങുകയാണ് താരം.മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ താരം തന്റെ മികവ് തെളിയിച്ചു മുന്നേറിയിരുന്നു. പഠനത്തിന്റെ ആവശ്യത്തിനായി കുറച്ചു കാലത്തേക്ക് സിനിമയിൽ നിന്നും അവധിയെടുത്തു മാറിനിന്ന താരം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

പൊതുവേ സോഷ്യൽ മീഡിയകളിൽ സനൂഷ ആക്റ്റീവാണ്.സനൂഷ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അതോടൊപ്പം തന്റെ ചിത്രങ്ങൾക്ക് താഴേ വരുന്ന വിദ്വെഷ കമെന്റുകൾക്കു ചുട്ട മറുപിടിയാണ് താരം നൽകാറുള്ളത്.ഇപ്പോൾ താരം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ഗ്ലാമർ ചിത്രവും അതിനൊപ്പം കുറിച്ച വാക്കുകളുമാണ് സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നത്. അടുത്തിടെയായി തന്നെ ബോഡി ഷെയിമിങ് നടത്തിയുള്ള കമെന്റുകൾക്കു ട്രോളുകൾക്കുമെതിരെ താരം ശക്തമായി പ്രതികരിച്ചിരുന്നു.

സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചു എന്നൊക്കെയുള്ള കമന്റുകൾ ബോറടിച്ചു എന്നും കൂടുതൽ താൽപര്യമുള്ള മറുപടികൾ തരാൻ പറ്റിയ കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നു എന്നാണ് നടി കുറിച്ചിരിക്കുന്നത്.

സനുഷയുടെ പോസ്റ്റ് വായിക്കാം;

സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള കമന്റുകൾ ബോറടിച്ചു എന്നും കൂടുതൽ താൽപര്യമുള്ള മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച് കൊണ്ട് സസ്സ്നേഹം സനുഷ സന്തോഷ് ആരംഭിച്ചുകൊള്ളൂ മ്ം.

പൊതുവേ സദാചാര ആക്രമങ്ങൾ നടിമാർക്കെതിരെയാണ് കൂടുതലും. ഓൺലൈൻ ആങ്ങളമാരും സദാചാര കുരു പൊട്ടിയ കുറച്ചു മത ജീവികളുമാണ് ഇതിനു മുന്നിൽ. ശക്തമായ സൈബർ നിയമങ്ങൾ ഇല്ലാത്തതാണ് ഇത്തരത്തിലുള്ള സൈബർ ബുള്ളിയിങ്ങിനു കാരണം എന്ന് ഈ മേഖലയിലെ വിദഗ്ധരും അവകാശപ്പെടുന്നു. കുറച്ചു ദിവങ്ങൾക്കു മുമ്പ് പോസ്റ്റ് ചെയ്ത സനുഷയുടെ പുതിയ ചിത്രങ്ങൾക്കു നേരെയും വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴും ബാലനടിയാണെന്നാണ് വിചാരം. എന്തെങ്കിലും കോലം കെട്ടുക. എന്നിട്ട് നാട്ടുകാരെ കൊണ്ട് വൃത്തികെട്ട കമന്റ് ഇടാൻ പ്രേരിപ്പിക്കുക.

Most Popular