പുതിയ തുടക്കമാണ് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം: സന്തോഷ വാർത്തയുമായി സന്തോഷ് പണ്ഡിറ്റ്

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് തിങ്കൾക്കലമാൻ. ആരാധകർ ഏറ്റെടുത്ത ഈ പരമ്പര സൂപ്പർഹിറ്റായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്.
ഹരിത ജി നായർ, റെയ്ജൻ രാജൻ, കൃഷ്ണ ഇവരാണ് പരമ്പരയിലെ പ്രധാന താരങ്ങൾ.
സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തുവരുന്ന ഈ പരമ്പരയിലെ പുതിയ വിശേഷത്തെക്കുറിച്ചുള്ള ചർച്ചകളിലാണ് ആരാധകർ. ത്രികോണ പ്രണയവുമായി മുന്നേറുകയാണ് പരമ്പര. കീർത്തി ആരെയായിരിക്കും വിവാഹം ചെയ്യുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.അതിനിടയിലാണ് ഈ പരമ്പരയുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ് എത്തിയത്.

സന്തോഷ് പണ്ഡിറ്റിനെ ഉൾപ്പെടുത്തി ഉള്ള പ്രൊമോഷണൽ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.ഉശിരൻ സംഭാഷണങ്ങളും നന്മ മുഹൂർത്തങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു എന്ന തലക്കെട്ടോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വിഡിയോയിൽ തകർപ്പൻ ഡയലോഗുകളുമായി സന്തോഷ് പണ്ഡിറ്റും തിളങ്ങിയിരിക്കുകയാണ്.

സൂര്യ ടിവിയിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ടരക്കാണ് പരമ്പബര തുടങ്ങുന്നത്. ഇത്രയും നാൾ സിനിമകളിൽ മാത്രം കണ്ടിരുന്ന സന്തോഷിന്റെ തീപ്പൊരി ഡയലോഗുകൾ ഇനി മിനിസ്‌ക്രീനിലും കാണാം. തന്റെ അഭിനയ ജീവിതതത്തിൽ ആദ്യമായിാടാണ് സന്തോഷ് പണ്ഡിറ്റ് ഒരു സീരിയലിൽ വേഷമിടുന്നത്.

അതേ സമയം മഹാ എപ്പിസോഡിന്റെ പ്രമോ വീഡിയോ മുൻപേ തന്നെ വൈറലായി മാറിയിരുന്നു. കീർത്തിയും രാഹുലും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. കീർത്തിയെ രക്ഷിക്കാനായി രാഹുൽ തന്നെ എത്തുമെന്നും അങ്ങനെയേ സംഭവിക്കാൻ പാടുള്ളൂവെന്നായിരുന്നു ആരാധകർ പറഞ്ഞത്. ഏത് പ്രതിസന്ധിയിലും രക്ഷകനായി രാഹുൽ തന്നെ കീർത്തിക്ക് അരികിലേക്കെത്തുമെന്നും ആരാധകർ പറയുന്നു മഹാ എപ്പിസോഡ് കാണാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു കമന്റുകൾ.

Most Popular

അതേ ദിവസം എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന അവളില്ലായിരുന്നെങ്കിൽ ഇതൊന്നും നേടാനാവില്ലായിരുന്നു.ഹൃദയസ്പർശിയായ കുറിപ്പുമായി ജയറാം

മലയാളികളുടെ പ്രീയങ്കരനായ നടനാണ് ജയറാം .ഹാസ്യവും സീരിയസും ആക്ഷനും അങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും തന്റേതായ സ്ഥാനം കണ്ടെത്തിയ നടൻ. ഇപ്പോൾ മകനും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്കെത്തിയിരിക്കുകയാണ്, കാളിദാസ് ജയറാം. ഇപ്പോൾ താരം...

‘ജോര്‍ജുകുട്ടി കോടതിയില്‍ ആ ട്വിസ്റ്റ് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി.ക്രിക്കറ്റ് താരം അശ്വിൻ വൈറലായ കുറിപ്പ്.

ഒറ്റിറ്റി പ്ലാറ്റഫോം ആയ ആമസോൺ പ്രൈംമിൽ റിലീസ് ചെയ്ത മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വൻ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ റിലീസ് ഒറ്റിറ്റിയിലായതു കൊണ്ട് തന്നെ ലോകമൊട്ടാകെയുള്ള...

റിമയോടും മഞ്ജുവിനോടും രഹസ്യം പറഞ്ഞു പൂർണിമ രഹസ്യമറിയാൻ ഇന്ദ്രജിത്തും വിജയ് യേശുദാസും വീഡിയോ വൈറലാകുന്നു

വളരെ നല്ല സൗഹൃദ ബന്ധം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ് റിമ കല്ലിങ്കലും മഞ്ജു വാര്യരും പൂർണിമ ഇന്ദ്രജിത്തുമൊക്കെ,ഒപ്പം സോഷ്യൽ മീഡിയയിൽ വാലേ ആക്റ്റീവുമാണ് ഇവരെല്ലാം. റിമ കല്ലിങ്കലും, മഞ്ജു വാര്യരും, പൂര്‍ണിമ ഇന്ദ്രജിത്തുമൊക്കെ...

“ഫെമിനിസം എന്നത് ക്ലീവേജ് കാണിക്കാനുള്ള ലൈസന്‍സ് ” : – ട്വിറ്റര്‍ കമന്റിന് മറുപടിയുമായി ഗായിക സോന മൊഹപത്ര.

സോന മൊഹപത്ര തന്റേതായ നിലപാടുകളുള്ള വ്യക്തിത്വമുള്ള ഗായികയാണ് സോനാ മോഹപത്ര .ബോളിവുഡിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമണങ്ങൾക്കും പുരുഷാധിപത്യത്തിനുമെതിരെ ശക്തമായ നിലപാട് ആണ് സോനക്കുള്ളത് .അത് അവർ പലപ്പോഴും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ...