എവിടെ എന്തു മോശമുണ്ടെങ്കിലും അതിനെ പ്രോല്‍സാഹിപ്പിക്കുന്നവരാണ് മലയാളികള്‍” ; മലയാളികള്‍ക്കെതിരെ കലിതുള്ളി സാനിയ ഇയ്യപ്പന്‍!

Advertisement

പ്രമുഖ ടെലിവിഷൻ ചാനൽ മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സ് റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സിലൂടെയാണ് മലയാളികളുടെ പ്രീയ താരം സാനിയ ഇയ്യപ്പന്‍ പ്രേക്ഷകരുടെ ഇടയില്‍ പ്രിയങ്കരിയാകുന്നത്. മികച്ച ഡാൻസറായ സാനിയ ഒരുപാട് സ്റ്റേജ് ഷോയിൽ മിന്നും പ്രകടനമാണ് സാനിയ വെക്കുന്നത്. ഡാന്‍സില്‍ കഴിവ് തെളിയിച്ചതോടെ പതിയെ സാനിയയ്‌ക്ക്‌ ധാരാളം അവസരങ്ങളും മലയാള സിനിമാ മേഖലയിൽ നിന്ന് വന്ന് തുടങ്ങിയത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രമായ ബാല്യകാലസഖിയിലൂടെയാണ് സാനിയ വെള്ളിത്തിരയില്‍ എത്തുന്നത്. ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് അപ്പോത്തിക്കിരിയിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

2018 ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ അയ്യപ്പൻ പ്രേക്ഷകരുടെ ഇഷ്ടതാരമായത്. ചിത്രത്തിൽ ചിന്നു എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ക്വീന് ശേഷം മികച്ച അവസരങ്ങള്‍ സാനിയയെ തേടി എത്തിയിരുന്നു. ഇപ്പോൾ തരാം മലയാളത്തിലെ പ്രശസ്തയായ യുവ നായികമാരിൽ പ്രധാനിയാണ്.

സാനിയ പൊതുവേ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു താരമാണ് തന്റെ സോഷ്യൽ നെറ്വർകിങ് ആരാധകരുമായി താരം സംവദിക്കാറുമുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് നടി കൂടുതല്‍ സജീവം. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് സാനിയ്ക്കുള്ളത്. സാനിയയുടെ ഡാന്‍സ് വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ നിരവധിയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം റംസാനോപ്പമുള്ള സാനിയയുടെ നൃത്തച്ചുവടുകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.വളരെ മികച്ച കലാകാരിമാത്രമല്ല , വ്യക്തമായ നിലപാടുകളും അത് തുറന്നുപറയാന്‍ യാതൊരു പേടിയും ഇല്ലാത്ത താരം കൂടിയാണ് സാനിയ. സാനിയയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി കൊടുത്ത് സാനിയ സ്റ്റാര്‍ ആകാറുണ്ട് .

ഇപ്പോഴിത തന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന നെഗറ്റീവ് കമന്റിനെ കുറിച്ച്‌ സാനിയ ഇയ്യപ്പന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് . ചുരുങ്ങിയ സമയം കൊണ്ട് സാനിയയുടെ വാക്കുകള്‍ ശ്രദ്ധേയമായി.

താരത്തിന്റെ വാക്കുകള്‍ ഇപ്രകാരമാണ് …” ‘ഞാന്‍ എന്തു ചെയ്യണമെന്നത് എന്റെ ഇഷ്ടമാണ്. സിനിമയില്‍ വന്ന അന്നു മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തലുകള്‍ അഭിമുഖീകരിക്കുന്നു. വിമര്‍ശനം നടത്തുന്നവരോട് പറയട്ടെ, എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുത്. എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്. എനിക്കത് വള്‍ഗറായി തോന്നുന്നില്ല. എനിക്ക് ഇഷ്ടമായതാണ് ഞാൻ ധരിക്കുന്നതെന്നും സാനിയ അഭിമുഖത്തില്‍ പറയുന്നു.

എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്. സിനിമയില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് ഇതൊക്കെ വാങ്ങുന്നത്. എനിക്കതില്‍ അഭിമാനമാണ്. എവിടെ എന്തു മോശമുണ്ടെങ്കിലും അതിനെ പ്രോല്‍സാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരാളെ സമൂഹമാധ്യമത്തില്‍ ആക്രമിക്കുക അവര്‍ക്ക് രസമാണ്. മലയാളികള്‍ക്ക് നെഗറ്റിവിറ്റിയോടാണ് കൂടുതല്‍ താല്‍പര്യം. ഇത് ഒരുപക്ഷേ എന്റെ തോന്നലാവാം, നടി കൂട്ടിച്ചേര്‍ത്തു.

നല്ലത് കണ്ടാല്‍ അത് തുറന്നു പറയാന്‍ മടിക്കുന്നവരാണ് മലയാളികള്‍. താരതമ്യേന വിമര്‍ശനം കുറഞ്ഞിട്ടുണ്ട്. നല്ല രീതിയില്‍ പിന്തുണക്കുന്നവരുമുണ്ട്. രണ്ട് തരം ആളുകള്‍. അത് യാഥാര്‍ത്ഥ്യമാണ്. അനുഭവമാണ് ഒരാളെ നല്ല വ്യക്തിത്വത്തിന് ഉടമ ആക്കുന്നതെന്നാണ് എന്റെ വിശ്വാസം,’എന്നും സാനിയ പറഞ്ഞു.

ഒ.ടി.ടി റിലീസായി എത്തിയ ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്നതാണ് സാനിയയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലും ഒരു പ്രധാന കഥാപാത്രത്തെ നടി അവതരിപ്പിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സല്യൂട്ടണ് ഇനി പുറത്തു വരാനുള്ള സാനിയയുടെ ഏറ്റവും പുതിയ ചിത്രം.

Most Popular