ബിഗ് ബോസ്സിനുള്ളിൽ പൊളി ഫിറോസിന്റെ നിക്ഷ്‌പക്ഷമായ ഒരു പ്രവർത്തി ഇതാണ്; വെളിപ്പെടുത്തി സന്ധ്യ മനോജ്

Advertisement

ബിഗ് ബോസ് മൂന്നാം സീസൺ ഇപ്പോൾ ക്കഴിഞ്ഞിരിക്കുകയാണ് മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നാം സീസണലിലെ ഏറ്റവും മല്സരാര്ഥികളിൽ മുൻപന്തിയിലുള്ള ഒരാളായിരുന്നു സന്ദ മനോജ്. നൃത്തകിയായ സന്ധ്യ അമ്പതു ദിവസങ്ങൾ ഷോയിൽ പൂർത്തീകരിച്ചിരുന്നു. സ്വന്തം നിലപാടുകള്‍ ഒരു മടിയും കൂടാതെ തുറന്നുപറഞ്ഞ താരമായിരുന്നു സന്ധ്യ. എന്നാല്‍ ഷോയുടെ പകുതിക്ക് വച്ചുണ്ടായ എവിക്ഷനില്‍ താരം പുറത്തുപോകുകയായിരുന്നു.പുറത്തെത്തിയതിന് പിന്നാലെ താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഫിനാലെ കഴിഞ്ഞതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരിക്കുകയാണ് സന്ധ്യ. ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവച്ച്‌ ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബിഗ് ബോസിലെ വിശേഷങ്ങളാണ് താരം പങ്കുവയ്ക്കുന്നത്.

ബിഗ് ബോസില്‍ എത്തിയ ആദ്യ അനുഭവമായിരുന്നു സന്ധ്യ അഭുമുഖത്തിന്റെ തുടക്കത്തില്‍ പറഞ്ഞത്. ഭാഗ്യലക്ഷ്മിയെ ഒഴിച്ച്‌ തനിക്ക് അവിടെയുള്ള ഒരാളെ പോലും നേരിട്ട് അറിയില്ലെന്ന് സന്ധ്യ പറയുന്നു. ആരെ കുറിച്ചും കേട്ടുകേള്‍വി പോലുമുണ്ടായിരുന്നില്ല, അതില്‍ ഞാന്‍ അഭിമാനിക്കുന്നില്ല, വലിയ ടെന്‍ഷനായിരുന്നു, കാരണം പ്രമുഖരായ ആള്‍ക്കാരെ നമുക്ക് അറിയില്ല എന്ന് പറയുന്നത്. അത്ര വലിയ നല്ലകാര്യമല്ല. ഒരു മോശമാണെന്ന് എനിക്ക് തോന്നിയിരുന്നെന്ന് സന്ധ്യ മനോജ് പറഞ്ഞു.

ബിഗ് ബോസിനകത്ത് ആദ്യം എത്തിയപ്പോള്‍ അവിടെയുള്ളവരുടെ ക്യാരക്ടര്‍ ആദ്യം പഠിക്കുക, ഒരു കേള്‍വിക്കാരിയായിട്ടാണ് ഞാന്‍ നിന്നത്. അവിടെ നിന്ന് നിങ്ങള്‍ പറയുന്നത് ശരിയല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല, അതിനെയാണ് ഞാനൊക്കെ കണ്ടന്റ് പിടിക്കാന്‍ നോക്കുന്നു എന്ന് പറയുന്നത്. ബിഗ് ബോസില്‍ പങ്കെടുത്ത എല്ലാവരെയും ചേര്‍ത്ത് ഒരു ഗ്രൂപ്പുണ്ട്. എല്ലാവരുടെയും കോണ്‍ടാക്‌ട് ലിസ്റ്റ് കയ്യിലുണ്ട്. എല്ലാവര്‍ക്കും അന്യോന്യം കോണ്‍ടാക്‌ട് ഉണ്ടെന്ന് സന്ധ്യ പറയുന്നു.

ബിഗ് ബോസില്‍ നിന്ന് എലിമിനേഷനായി ആദ്യം പുറത്തുവന്നപ്പോള്‍ എന്നെ വിളിച്ചത് ലക്ഷ്മി ജയനായിരുന്നു. പിന്നെ മജിസിയ വിളിച്ചു. ഞാന്‍ ഒരു അഭിമാനത്തോടെ പറയുകയല്ല, ഞാനായിട്ട് ആരെയും വിളിച്ചിട്ടില്ല. പക്ഷേ ഇറങ്ങി വന്നപ്പോള്‍ ഓരോരുത്തരായി എന്നെ വിളിച്ചു. റംസാന്‍ വിളിച്ചു കിടിലം ഫിറോസ് വിളിച്ചു.

സൂര്യ ഇറങ്ങിയ സമയത്ത് സൂര്യയെ വിളിച്ചു പക്ഷേ, സൂര്യ എടുത്തില്ല, പിന്നെ ഞാന്‍ വിളിച്ചില്ല. അപ്പോള്‍ ഞാനായിട്ട് ആരെയും അങ്ങോട്ടേക്ക് വിളിച്ചില്ല, ഡിംപലിന്റെ അച്ഛന്‍ മരണപ്പെട്ടതിന് തുടര്‍ന്ന് ഡിംപലിന്റെ അച്ഛന് ഒരു മെസേജ് അയച്ചിരുന്നു. ഡിംപല്‍ ഇറങ്ങിയതിന് ശേഷം തനിക്കും ഇങ്ങോട്ട് ഒരു മെസേജ് അയച്ചു. വിളിക്കാം എന്ന് പറഞ്ഞ്. ഞാന്‍ ഒകെയെന്ന് പറഞ്ഞു.

മജിസിയയും ഡിംപലും തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ചും സന്ധ്യ മനോജ് അഭിമുഖത്തില്‍ സംസാരിച്ചു. രണ്ട് പേരും പ്രായപൂര്‍ത്തിയായ സ്ത്രീകളാണ്, കൊച്ചുകുട്ടികളല്ല, ഫിനാലെ എന്ന് പറയുന്ന ഒരു ഈവന്റ്. ഇത്രയും നാളുകള്‍ നീണ്ട് കഴിഞ്ഞ് നടക്കുമ്ബോള്‍ നമ്മള്‍ അവിടെ അടിച്ചുപൊളിക്കാന്‍ പോയേക്കുവാണ്. അതിലും ഒരു ഇഷ്യൂ ഉണ്ടാക്കാം. പിന്നെ അതിനെ സോഷ്യല്‍ മീഡിയയിലേക്ക് വലിച്ചിടുക. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് മുതിര്‍ന്നവരെ പോലെ ഇരുന്ന് സംസാരിക്കുക. അല്ലെങ്കില്‍ അത് വേണ്ടാന്ന് പറഞ്ഞ് ഒഴിവാക്കുക. ഇത് രണ്ടും ചെയ്യാവുന്ന ഒരു ഓപ്ഷനാണ്.

അവര്‍ക്ക് പക്വതയുണ്ട്. അവര്‍ അത് കൈകാര്യം ചെയ്യട്ടെ, ഇത്രയും വിവാദം ഉണ്ടാക്കേണ്ട കേസാണിതെന്ന് എനിക്ക് തോന്നിയിട്ടില്ല. ആ പ്രശ്‌നത്തിലും എനിക്ക് അത് തോന്നിയിട്ടില്ല, അവര്‍ അന്യോന്യം അവിടെ നിന്ന് പറഞ്ഞ കാര്യങ്ങള്‍, അവരുടെ എക്‌സ്പ്രഷനും ബോഡി ലാഗേജും കണ്ടുനിന്ന ആള്‍ക്കാരാണ് ഞങ്ങള്‍, രണ്ട് പേരോടും അപ്പോള്‍ തോന്നാത്ത സഹതാപം ഇപ്പോഴും തോന്നുന്നില്ലെന്ന് സന്ധ്യ പറഞ്ഞു.

ബിഗ് ബോസ് ഹൗസില്‍വച്ച്‌ പൊളി ഫിറോസ് പറഞ്ഞ കമന്റിനെ കുറിച്ചും സന്ധ്യ പറഞ്ഞു, അതിനുള്ള മറുപടി അവിടെ വച്ച്‌ തന്നെ പറഞ്ഞു. ഞങ്ങള്‍ ഇപ്പോല്‍ മികച്ച സുഹൃത്തുക്കളായി, അതുകൊണ്ട് ഇപ്പോള്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ല, പൊളി ഫിറോസിന്റെ നിക്ഷ്പക്ഷമായ ഒരു പ്രവൃത്തി എന്ന് പറയുന്നത്. ഫിറോസ് എല്ലരുടെ അടുത്തും പോയി ചൊറിയാറുണ്ടെന്നായിരുന്നു സന്ധ്യ പറഞ്ഞത്.

Most Popular