തലകുത്തിനിന്ന് യോ​ഗാഭ്യാസം, അതിശയിപ്പിച്ചു സംയുക്ത വര്‍മ; വിഡിയോ കാണാം

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സംയുക്ത വർമ്മ. ഈ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. തുടര്‍ന്ന് പതിന‍ഞ്ചോളം ചിത്രങ്ങള്‍ മാത്രമാണ് അഭിനയിച്ചത്. എന്നാല്‍ ആ സിനിമകളിലൂടെ ആരാധകരുടെ മനസു കീഴടക്കാന്‍ താരത്തിനായി.

നടന്‍ ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് മാറിയിരിക്കുകയാണെങ്കിലും താരം ഇപ്പോഴും ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. ഇപ്പോള്‍ യോ​ഗയിലാണ് താരം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യോ​ഗാഭ്യാസത്തിന്റെ അമ്ബരപ്പിക്കുന്ന വിഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ യോ​ഗ വിഡിയോ ആണ്.

ശീര്‍ഷാസനത്തില്‍ നിന്ന് കാലുകൊണ്ട് യോ​ഗാഭ്യാസം ചെയ്യുകയാണ് താരം. എന്റെ യോഗ പ്രാക്റ്റീസ്. എല്ലാ കാര്യങ്ങളും പെര്‍ഫക്റ്റ് ആകേണ്ട കാര്യമില്ല. എന്റെ പ്രാക്റ്റീസ് അതെന്റെ നേരമാണ്. അതിലൂടെ കൂടുതല്‍ ജീവനുള്ളപോലെയും ശാന്തമായും കണക്റ്റഡായും തോന്നും. യോഗയില്‍ മത്സരം ഇല്ല- താരം കുറിച്ചു.

Most Popular

മമ്മൂക്കയെ ഞങ്ങള്‍ക്ക് തന്ന ദൈവം എന്നും അദ്ദേഹത്തിനൊപ്പവും ഉണ്ടാവുമെന്നുറപ്പുണ്ടെന്നുമായിരുന്നു : സ്വാസിക

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ അഭിനയിക്കുന്ന മുൻ നായികമാർ കുറവാണ് പൊതുവേ ബിഗ് സ്‌ക്രീനിൽ ഒരവസരം പലരും മിനി സ്‌ക്രീനിൽ നിന്ന് പൂർണമായും പിൻവാങ്ങുന്ന കാഴ്ചയാണ് നാം കാണറുള്ളത്.പ്രത്യേകിച്ചും സീരിയലിൽ നിന്ന്.പക്ഷേ...

പിസാസ് 2 പോസ്റ്റർ ഇങ്ങനെ ആകാനുള്ള കാരണം വെളിപ്പെടുത്തി ആൻഡ്രിയ – ഇനി മുത്തശ്ശി പ്രേതമായി എത്താതിരുന്നാൽ ഭാഗ്യം

മിസ്കിൻ സംവിധാനം ചെയ്യുന്ന തമിഴ് ഹൊറർ ചിത്രം പിസാസ് 2 ന്റെ ഫസ്റ്റ് ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്. ആം​ഗ്ലോ ഇന്ത്യൻ സ്റ്റൈലിൽ ഇരിക്കുന്ന ആൻഡ്രിയയുടെ ചിത്രമാണ് പോസ്റ്ററിൽ. വളരെ പ്രത്യേകതയുള്ളതാണ്...

വിജയ്‌നെ മറികടന്ന് എനിക്ക് തമിഴിലെ വലിയ നടന്‍ ആവണം എന്ന് അജിത്ത്, ഇത് കേട്ട് ഇളയദളപതിയുടെ മറുപടി?

താരയുദ്ധങ്ങൾ എക്കാലത്തും സിനിമ ഇൻഡസ്ട്രിയിൽ ഉള്ളതാണ് താരങ്ങളുടെ ആരാധകരുടെ മത്സരങ്ങളും ചൊല്ലിയുള്ള കോലാഹലങ്ങളും കൊലപാതകങ്ങൾ ചരിത്രവുമുണ്ട്. എംജിആറും ജെമനി ഗണേശനും മുതല്‍ കമല്‍ ഹസനും രജനികാന്തും താണ്ടി ഇപ്പോഴും തമിഴകത്ത് നടന്നുകൊണ്ടിരിയ്ക്കുന്ന താരയുദ്ധം...

സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണത്തിന് സ്റ്റേ

50 ദിവസത്തിനുശേഷം സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രത്തിന്റെ എല്ലാ ഷൂട്ടിംഗ്, പ്രൊമോഷൻ പ്രവർത്തനങ്ങൾക്കും എറണാകുളം ജില്ലാ കോടതി താൽക്കാലിക സ്റ്റേ പുറപ്പെടുവിച്ച് , കടുവ തിരക്കഥാകൃത്ത് ജിനു അബ്രഹാം സമർപ്പിച്ച പകർപ്പവകാശ കേസ്...