നാഗചൈതന്യയെ ഡിവോഴ്സ് ചെയ്യണം എന്നെ വിവാഹം ചെയ്യണം ; തക്ക മറുപടിയുമായി സാമന്ത

തമിഴിലും തെലുഗിലും ഒരു പോലെ കഴിവ് തെളിയിച്ച നടിയാണ് സാമന്ത വലിയ തോതിലുള്ള ഒരു ആരാധക വൃന്ദം സാമന്തക്കുണ്ട്.2017 ൽ തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുനയുടെ മകനും നടനുമായ നാഗചൈതന്യയെ പ്രണയിച്ചു വിവാഹം കഴിച്ചതിനു ശേഷം അല്പനാളായി സിനിമയിൽ നിന്ന് അവധി എടുത്തിരിക്കുകയാണ് താരം.പക്ഷേ ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുന്നു .

സിനിമയിൽ നിന്നവധി എടുത്ത സമയത്തും സാമന്ത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ തന്റെ ആരാധകരോട് സംവദിക്കാറുണ്ട് .ആരാധകരുടെ കമെന്റുകൾക്കു മറുപിടി പറയുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് സാമന്ത .അത്തരത്തിലുള്ള നടിയുടെ ഒരു മറുപിടി കമെന്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

താരത്തിന്റെ വിവാഹ മോചനത്തെ കുറിച്ചാണ് കമന്‍റിൽ ആരാധകന്‍റെ ചോദ്യം. ഇൻസ്റ്റയിൽ സാമന്ത പങ്കുവെച്ച പുതിയ ചിത്രത്തിന് താഴെയാണ് ഇത് കുറിച്ചത്. ഒരു ത്രോ ബാക്ക് ചിത്രമാണ് സാമന്ത പങ്കുവെച്ചത്. ഇതിന് താഴെ നാഗചൈതന്യയെ ഡിവോഴ്‍സ് ചെയ്യൂ എന്നും നമുക്ക് വിവാഹിതരാകാം എന്നാണ് ഒരു ആരാധകന്‍ കമന്‍റിട്ടത്. പക്ഷേ വളരെ സരസമായ മറുപിടി ആണ് സാമന്ത ആ ചോദ്യത്തിന് നൽകിയത്. ‘വിവാഹമോചനം ബുദ്ധിമുട്ടാണ്. നിങ്ങള്‍ ഒരു കാര്യം ചെയ്യൂ, നാഗ ചൈതന്യയോട് തന്നെ ചോദിക്കൂ’ എന്നായിരുന്നു സാമന്തയുടെ രസകരമായ മറുപടി.

തന്റെ ഭർത്താവിന്റെ കുടുംബത്തോട് വളരെ ബന്ധം കാത്തു സൂക്ഷിക്കുന്നതിൽ സാമന്ത ഇപ്പോഴും അതീവ ശ്രദ്ധാലുവാണ്.കുടുംബത്തിലുള്ള മറ്റുള്ളവരുടെ ചിത്രങ്ങളും വിശേഷങ്ങളും ഇടയ്ക്കു താരം പങ്ക് വെക്കാറുണ്ട്. ബിഗ് ബോസ് തെലുങ്ക് നാലാം സീസണിന്‍റെ അവതാരകനായ നാഗാര്‍ജ്ജുന തന്‍റെ പുതിയ സിനിമയുടെ ഷൂട്ടിനായി മണാലിയിൽ പോയപ്പോള്‍ നാഗാർജ്ജുനക്കു പകരം അതിഥി അവതാരകയായി മരുമകൾ സാമന്ത എത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. തനിക്ക് അത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും അങ്ങനെ അവസരം തന്നതിന് മാവയ്യ(അമ്മായച്ഛൻ)നോട് നന്ദിയെന്നും സാമന്ത പറഞ്ഞിരുന്നു. ബിഗ് ബോസ് ദുസ്‍ര സ്പെഷൽ എപ്പിസോഡിലായിരുന്നു സാമന്തയുടെ അങ്ങേറ്റം. ആ ഷോയിൽ താരം അണിഞ്ഞിരുന്ന സാരിയും വലിയ വാർത്തയായിരുന്നു. 45,000 രൂപയുടെ ഫുഷ്യ സാരിയണിഞ്ഞ് സാമന്ത എത്തിയിരുന്നത്. സാമന്തയുടെ മിനിസ്ക്രീൻ അരങ്ങേറ്റം കൂടിയായിരുന്നു ഇത്.

Most Popular

എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ള ആ നാലുപേർ ഇവരാണ് ; ദുല്‍ഖര്‍ വെളിപ്പെടുത്തുന്നു.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ ദുൽഖർ സൽമാൻ. ലക്ഷക്കണക്കിന് യുവാക്കളുടെ ആരാധനപാത്രം, ദശലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പർ സ്റ്റാർ. മലയാളത്തിനൊപ്പം തമിഴിലും ബോളിവുഡിലും താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചതിന്റെ...

നടി പാർവതി അമ്മയിൽ നിന്ന് രാജി വെച്ചു-ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ വിവാദമായ പരാമർശത്തിൽ അതി ശക്തമായ ഭാഷയിൽ മറുപിടി പറയുകയും തന്റെ അമ്മയിൽ ഉള്ള അംഗത്വം രാജി വെക്കുകയും...

വെളുക്കാൻ തേച്ചത് പാണ്ടായി : വനിതാദിനത്തില്‍ മനുസ്മൃതിയിലെ വരികളുമായി മോഹന്‍ലാല്‍; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് കേട്ടിട്ടില്ലേ സദുദ്ദേശത്തിൽ ചെയ്താലും ചില കാര്യങ്ങൾ വിവാദമാകാറുണ്ട് അത്തരത്തിൽ ഒരു പുലിവാല് പിടിച്ചിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ . ഇന്ന് ലോക വനിതാ ദിനമാണ്. ലോകമെമ്പാടും...

കോഹ്‌ലിയും മുൻകാമുകിയുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ വൈറലാവുകയാണ്

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമയാണ് ഗോസിപ്പ് കോളങ്ങളിൽ എപ്പോഴും സ്ഥാനം പിടിക്കാറുള്ള താരങ്ങൾ . അവരുടെ ഏറ്റവും ചെറിയ വിശദാംശങ്ങൾ പോലും വലിയ ചർച്ചയാണ് ....