നാഗചൈതന്യയെ കണ്ട ഭാവം നടിക്കാതെ സായി പല്ലവിക്ക് മാത്രമായി അഭിനന്ദനം നൽകി സാമന്ത- കേട്ടതെല്ലാം സത്യം തന്നെ

Advertisement

സാമന്തയും നാഗചൈതന്യയും ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. അതിനാൽ, ഇരുവരും പിരിയുന്നുവെന്ന റിപ്പോർട്ടുകൾ ആരാധകരെ ആകെ ആശങ്കയിലാക്കിക്കൊണ്ടിരിക്കുയാണ്. എന്നാൽ സാമന്തയോ നാഗചൈതന്യയോ ഇതുവരെ ഇക്കാര്യത്തിൽ യാതൊരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. താരങ്ങൾ മൗനം ഭേദിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.

പക്ഷേ ഇതുവരെയും താരങ്ങൾ ഇരുവരും നിശബ്ദരാണ്, മറുവശത്ത്, കിംവദന്തികൾ ശക്തമാവുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമന്ത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന എന്തും വിവാഹമോചനവുമായി ബന്ധപ്പെട്ട് വായിക്കപ്പെടുന്നു. എന്നാൽ വിവാഹമോചന റിപ്പോർട്ടുകളെ കുറിച്ച് നടി ഇതുവരെ ഒരു മാധ്യമങ്ങളോടും പ്രതികരിച്ചിട്ടില്ല. അതേസമയം, സാമന്തയുടെ പുതിയ ട്വീറ്റും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

നാഗചൈതന്യയും നടി സായി പല്ലവിയും അഭിനയിച്ച ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ട്രെയിലറിനോടുള്ള സാമന്തയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ഇരുവരുടെയും അകൽച്ച ശെരിവെക്കുന്നതാണ് എന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ. സാമന്ത സാധാരണയായി നാഗ ചൈതന്യയുടെ സിനിമകളുടെ ട്രെയിലറുകൾ വളരെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഭർത്താവിനെ അഭിനന്ദിക്കാൻ സാമന്ത ഒരിക്കലും വിസ്മരിച്ചിട്ടില്ല. എന്നാൽ ഇത്തവണ അങ്ങനെ ഒന്നും സംഭവിച്ചില്ല എന്നതാണ് ഏവരെയും സംശയത്തിലാഴ്ത്തുന്നത്.

നാഗചൈതന്യ പങ്ക് വെച്ച ട്രെയ്‌ലർ റീട്വീറ് ചെയ്‌ത്‌ സായി പല്ലവിക്ക് മാത്രമാണ് സാമന്ത ആശംസ അർപ്പിച്ചത്. ടീം സായ് പല്ലവിയോടുള്ള സാമന്തയുടെ പ്രതികരണം ഓൾ ദി ബെസ്റ്റ് എന്നാആയിരുന്നു. തന്റെ ഭർത്താവിന്റെ സിനിമയോടുള്ള സാമന്തയുടെ തണുത്ത പ്രതികരണത്തിന് പിന്നിലെ കാരണം സോഷ്യൽ മീഡിയ ഇപ്പോൾ തിരയുകയാണ്. ഇരുവരും പിരിയുമെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.

മുമ്പ് സാമന്തയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ സമാനമായ സംശയങ്ങൾ ഉയർത്തിയിരുന്നു. നാഗ ചൈതന്യയുടെ കുടുംബപ്പേര് അക്കിനേനി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പേരിൽ നിന്ന് പിൻവലിച്ചാണ് സാമന്ത ഇനീ നടക്കുനാണ് ഗോസിപ്പുകൾക്ക് തുടക്കമിട്ടത്. പിന്നീട്, താരത്തിന്റെ പോസ്റ്റുകളും കഥകളും ഈ സംശയം വർദ്ധിപ്പിച്ചു. പക്ഷേ നാഗ ചൈതന്യയുടെ പിതാവും തെലുങ്ക് സൂപ്പർ താരവുമായ നാഗാർജുനയുടെ ജന്മദിന പാർട്ടിയിൽ നിന്ന് സാമന്തയുടെ അഭാവമാണ് ചർച്ചകളുടെ ആക്കം കൂട്ടിയത്.സാമന്ത സാധാരണ നാഗ ചൈതന്യയുടെ കുടുംബത്തിന്റെ എല്ലാ ആഘോഷങ്ങളിലും സജീവ പങ്കാളിയാണ്. എന്നാൽ നാഗാർജുനയുമായി വളരെ നല്ല ബന്ധം ഉണ്ടായിരുന്നിട്ടും, പിറന്നാൾ ആഘോഷത്തിൽ സമാന്തയുടെ അഭാവം ആരാധകരെ സംശയത്തിലാക്കി. അതേസമയം, ആ സംശയം കൂടുതൽ ശക്തിപ്പെടുത്തി നാഗാർജുന അടുത്തിടെ നടത്താനിരുന്ന തന്റെ പത്രസമ്മേളനം പിൻവലിച്ചു. എന്നാൽ മകനും മരുമകളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സൂപ്പർ സ്റ്റാർ ഇടപെടുന്നുവെന്ന് മറ്റ് ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ചില റിപ്പോർട്ടുകൾ പ്രകാരം, വിവാഹമോചനം ഉടൻ നടക്കും, ദഅതിനു മുന്നോടിയായുള്ള കൗൺസിലിംഗ് ഘട്ടങ്ങളിലൂടെ കടന്നു പോവുകയാണ് ദമ്പദികൾ എന്നാണ് അറിയാൻ കഴിയുന്നത്. ചില തെലുങ്ക് മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില റിപ്പോർട്ടുകൾ പ്രകാരം, സാമന്ത തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനം നാഗ ചൈതന്യയുടെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല എന്നതാണ് ഇരു താരങ്ങളുടെയും ദാമ്പത്യ ജീവിതത്തിനു ഇളക്കം തട്ടാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ.

Most Popular