സാമന്ത- നാഗചൈതന്യ വിവാഹമോചന വാര്‍ത്തയ്ക്ക് അവസാനം, ഒടുവില്‍ പ്രതികരിച്ച്‌ നടി, ഇതാണ് സത്യം

Advertisement

പൊതുവേ താര വിവാഹങ്ങളും പ്രണയവും അന്ധം പിരിയലുമെല്ലാം മാധ്യമങ്ങൾ ആഘോഷിക്കാറുള്ളതാണ്. എല്ലായ്പ്പോഴും ഏതെങ്കിലുമൊരു താരം ഉണ്ടാകും. ഇപ്പോൾ മാധ്യങ്ങൾ അത്തരത്തിൽ വിടാതെ പിടികൂടിയിരിക്കുന്നത് തെന്നിന്ത്യൻ താര സുന്ദരി സാമന്തയെയും ഭർത്താവ് നാഗ ചൈതന്യയെയും ആണ്.ഇരുവരും തമ്മിലുള്ള പ്രണയ വിവാഹം ആഘോഷിക്കുന്നപോലെ തന്നെ ഇപ്പോൾ വിവാഹ മോചന വാർത്തകളും മാധ്യങ്ങൾ ആഘോഷിക്കുകയാണ്.സാമന്ത തന്റെ ഇന്‍സ്റ്റഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത് . ‘എസ്’ എന്നാണ് ഇപ്പോഴെത്തെ പേര്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലി പ്രശ്നത്തിന് കാരണമാവുകയായിരുന്നു.

പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് പ്രമുഖ മാദ്ധ്യമമായ ഇ- ടൈംസ് നടിയെ സമീപിച്ചിരുന്നു. എന്നാല്‍ നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മൊബൈല്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തിരുന്നു .ഇത് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സാമന്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. വിഷയത്തില്‍ മാധ്യമങ്ങളെ പ്രതികൂട്ടില്‍ നിര്‍ത്തുകയാണ് താരം. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന നടിയുടെ സ്റ്റോറി വ്യക്തമാക്കുന്നത് താരങ്ങള്‍ വേര്‍പിരിയുന്നില്ല എന്നതാണ്. ഇത് നാഗചൈതന്യ- സാമന്ത ആരാധകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.

രസകരമായ ഒരു ട്രോള്‍ പങ്കുവെച്ച്‌ കൊണ്ടാണ് നടി ഇപ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശാന്താമായി നില്‍ക്കുന്ന പെണ്‍നായയുടേയും ആണ്‍ നായയുടേയും ചിത്രവു കടിച്ച്‌ കീറാന്‍ നില്‍ക്കുന്ന മറ്റൊരു ഒരു നായയുടെ ചിത്രമുള്ള ട്രോളാണ് നടി പങ്കുവെച്ചിരിക്കുന്നത്. റിയാലിറ്റി എന്ന് കുറിച്ച്‌ കൊണ്ടാണ് ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ഗോസിപ്പ് വര്‍ത്തകള്‍ക്ക് അവസാനമായിരിക്കുകയാണ്. ഇതിനുമപ്പുറം ഒരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും പറയുന്നത്.

Most Popular