വേർപിരിയുകയാണോ അല്ലയോ എന്ന ഉത്തരം പറയേണ്ടത് താനല്ല ശാലുവാണെന്ന് നടിയുടെ ഭർത്താവ് സജി നായർ

പൊതുവേ സെലിബ്രിറ്റികളുടെ ജീവിതവും കുടുംബ പ്രശനങ്ങളും വലിയ തോതിൽ സമൂഹം ശ്രദ്ധിക്കുന്ന കാര്യമാണ്.ഇപ്പോൾ ആ പട്ടികയിലേക്ക് എത്തുകയാണ് നടി ശാലു മേനോന്റെ ജീവിതവും.അക്കൂട്ടത്തിലേക്ക് എത്തുകയാണ് സിനിമാ സീരിയൽ നടിയും നർത്തകിയുമായ ശാലുമേനോന്റെ ദാമ്പത്യ ജീവിതവും. അടുത്തിടെ ശാലു മേനോനും ഭർത്താവ് സജി നായരും വേർപിരിയുകയാണെന്ന തരത്തിൽ നിരന്തരം റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. 2016 ലാണ് ശാലു മേനോനും സുഹൃത്തും സീരിയൽ നടനുമായ സജി ജി നായരും തമ്മിൽ വിവാഹിതരാവുന്നത്.

ആലിലത്താലി എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് ഇരുവരും തമ്മിൽ അടുപ്പത്തിലാവുന്നത്. വിവാഹശേഷം കുറച്ചുകാലം അഭിനയ രംഗത്ത് നിന്നും ശാലു മാറി നിന്നെങ്കിലും വീണ്ടും സജീവം ആവുകയായിരുന്നു. അതേ സമയം ശാലു മേനോൻ അഭിനയത്തിലേക്ക് തിരിച്ച് വന്നെങ്കിലും സജി എത്തിയിരുന്നില്ല. അടുത്തിടെ സോഷ്യൽ മീഡിയ പേജിലൂടെ സജി പങ്കുവെച്ച ചില പോസ്റ്റുകൾ കണ്ടതോടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന തരത്തിലുള്ള ഗോസിപ്പുകൾക്ക് കാരണമായി.

സജിയുടെ വാക്കുകളിൽ കുറച്ച് നിരാശ നിറഞ്ഞ് നിൽക്കുന്നുണ്ടെന്നായിരുന്നു ചിലരുടെ കണ്ടുപിടുത്തം. ഇനിയെങ്കിലും ഞാൻ പ്രതികരിച്ചില്ലെങ്കിൽ മോശമാണെന്ന് ഒരു കമന്റിന് മറുപടിയായി താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ശാലുവുമായി വേർപിരിയുകയാണോ എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് സജി പറയുന്നത്.

സമയം മലയാളത്തിന് നൽകിയ പ്രതികരണത്തിലൂടെയാണ് അടുത്തിടെ പ്രചരിച്ച വാർത്തകൾക്കെല്ലാം കൃത്യമായ ഉത്തരം ലഭിച്ചത്. ഇതോടെ ഗോസിപ്പുകൾക്കെല്ലാം വിരാമമായെന്ന് വേണം പറയാൻ. സജിയുടെ വാക്കുകൾ ഇങ്ങനെ:പ്രത്യേകിച്ചു മറുപടി പറയാൻ എനിക്കില്ല കൂടുതൽ പേരും ഞങ്ങൾ വേർപിരിഞ്ഞോ എന്നാണ് ചോദിച്ച് കൊണ്ടിരിക്കുന്നത്. വാർത്തകൾ കാണുകയും ചെയ്തു. പക്ഷെ അതിന്റെ മറുപടി ഞാൻ അല്ലല്ലോ പറയേണ്ടത്.വേർപിരിയാൻ താൽപര്യം ഉള്ള ആളല്ല ഞാൻ. ശാലുവിന് വേർപിരിയാണോ എന്നുള്ളത് എനിക്ക് അറിയില്ല. ശാലു തന്നെ അതിനുള്ള മറുപടി പറയട്ടെ. എന്തായാലും ഞങ്ങൾക്ക് രണ്ട് പേർക്കും വേർപിരിയാൻ ആഗ്രഹം ഉണ്ടായിരുന്നില്ല എന്നുമാണ് സജി പറയുന്നത്.

Most Popular

വണ്ണം കൂടിയത് ഇങ്ങനെ – വണ്ണത്തെ കുറിച്ച്‌ ആരെങ്കിലും കളിയാക്കിയാല്‍ എനിക്ക് ഇഷ്ടപ്പെടില്ല : പൊന്നമ്മ ബാബു

മലയാളികള്‍ക്ക് യാതൊരു മുഖവുരയും ആവശ്യമില്ലാത്ത നടിയാണ് പൊന്നമ്മ ബാബു. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള താരത്തിന്റെ കൈപുണ്യം സിനിമാമേഖലയില്‍ എല്ലാവര്‍ക്കും അറിയാം. നിരവധി കുക്കറി ഷോകളിലൂടെ പൊന്നമ്മയുടെ പാചകവിധികള്‍ മലയാളികളും പരീക്ഷിച്ചിട്ടുണ്ട്. സ്വന്തം...

നിങ്ങൾ കന്യകയാണോ? എന്ന ചോദ്യത്തിന് നടി നമിത പ്രമോദിന്റെ മറുപിടി ശ്രദ്ധേയം

മിനിസ്‌ക്രീനിലൂടെ എത്തി വളരെ പെട്ടന്ന് സൂപ്പർ നായികയായ നടിയാണ് നമിത പ്രമോദ്. സീരിയലിൽ ബാലതാരമായി ആയിരുന്നു നമിതയുടെ അരങ്ങേറ്റം അവിടുന്നങ്ങോട്ട് തിരിഞ്ഞു നോക്കേണ്ട അവസ്ഥ വന്നിട്ടില്ല. പിന്നീട് വളർന്നപ്പോൾ ബിഗ് സ്ക്രീനിലും മികവുറ്റ...

മമ്മൂക്കയെ ഞങ്ങള്‍ക്ക് തന്ന ദൈവം എന്നും അദ്ദേഹത്തിനൊപ്പവും ഉണ്ടാവുമെന്നുറപ്പുണ്ടെന്നുമായിരുന്നു : സ്വാസിക

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ അഭിനയിക്കുന്ന മുൻ നായികമാർ കുറവാണ് പൊതുവേ ബിഗ് സ്‌ക്രീനിൽ ഒരവസരം പലരും മിനി സ്‌ക്രീനിൽ നിന്ന് പൂർണമായും പിൻവാങ്ങുന്ന കാഴ്ചയാണ് നാം കാണറുള്ളത്.പ്രത്യേകിച്ചും സീരിയലിൽ നിന്ന്.പക്ഷേ...

നാഗചൈതന്യയെ ഡിവോഴ്സ് ചെയ്യണം എന്നെ വിവാഹം ചെയ്യണം ; തക്ക മറുപടിയുമായി സാമന്ത

തമിഴിലും തെലുഗിലും ഒരു പോലെ കഴിവ് തെളിയിച്ച നടിയാണ് സാമന്ത വലിയ തോതിലുള്ള ഒരു ആരാധക വൃന്ദം സാമന്തക്കുണ്ട്.2017 ൽ തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുനയുടെ മകനും നടനുമായ നാഗചൈതന്യയെ...