നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാർ ആകുന്ന അവസ്ഥ എത്ര ശോചനീയം ആണ്? സാധിക വേണുഗോപാലിന്റെ കുറിപ്പ് വൈറലാകുന്നു

സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറഞ്ഞും തനിക്കെതിരെയുള്ള സൈബർ ആക്രമങ്ങളെ അതേ ഭാഷയിൽ മറുപിടി പറഞ്ഞും സോഷ്യൽ മീഡിയയയുടെ കയ്യടി ഒട്ടേറെ തവണ നേടിയിട്ടുള്ള സാദിക് വേണുഗോപാൽ കൊല്ലത്തു വിസ്മയ എന്ന പെൺകുട്ടിയുടെ ആത്മഹത്യയിലേക്കു നയിച്ച സംഭവ വികാസങ്ങളുടെ മൂല കാരണങ്ങൾ നമ്മുടെ സമൂഹത്തിൽ പെൺകുട്ടികളെ വിവാഹം കഴിച്ചു വിട്ടതിനു ശേഷമുള്ള രക്ഷിതാക്കളുടെ നിലപാടുകളും അവരെ വളർത്തുന്ന രീതിയിലുള്ള പാകപ്പിഴവുകളാണ് എന്ന് തുറന്നു പറഞ്ഞുകൊണ്ട് താരമെഴുതിയ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

കല്യാണം ഒരു തെറ്റല്ല. പക്ഷെ ആ കല്യാണം തെറ്റാണെന്നു തിരിച്ചറിയുമ്പോൾ അതിൽ നിന്നും പിന്മാറുന്നതിനു സമൂഹത്തെ പേടിക്കേണ്ട അവസ്ഥ ആണ് പരിതാപകരം.
അണിനായാലും പെണ്ണിനായാലും ഒന്നിച്ചു പോകാൻ കഴിയുന്നില്ലെങ്കിൽ പിരിയുന്നത് തന്നെ ആണ് പരിഹാരം
കല്യാണം കഴിക്കാഞ്ഞാൽ കുറ്റം, കഴിച്ചിട്ട് കുട്ടികൾ ഇല്ലാഞ്ഞാൽ തെറ്റ്, വിവാഹമോചനം അവിവേകം, മരണം അനിവാര്യം.
വിവാഹപ്രായം ആയി എന്താണ് കെട്ടാത്തത് എന്ന് ചോദിക്കാൻ നിൽക്കുന്നവരെ ഒന്നും ജീവിക്കുമ്പോൾ കാണാൻ കിട്ടാറില്ല. നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാർ ആകുന്ന അവസ്ഥ എത്ര ശോചനീയം ആണ്?
ഒരുപരിചയവും ഇല്ലാത്ത രണ്ടുപേരെ തമ്മിൽ കൂട്ടി ചേർക്കാൻ 30മിനിറ്റ് മതി. വര്ഷങ്ങളായി പരിചയമുള്ള ആ ജീവിതം മതിയെന്ന് തീരുമാനിച്ചവർക്ക് പിരിയാൻ വർഷങ്ങളും മറ്റു നൂലാമാലകളും.
കണക്ക് പറഞ്ഞു എണ്ണി വാങ്ങുന്ന കാശും സ്വർണ്ണവും, കണക്കിൽ വ്യത്യാസം വന്നാൽ ജീവിതം ദുസ്സഹം! തീരാ വ്യഥകളും ഗാർഹിക പീഡനവും വേറെ. വിഷമം പറയാൻ സ്വന്തം വീട്ടിലെത്തിയാൽ ബാലേഭേഷ്, “പെണ്ണ് സഹിക്കാൻ ആയി ജനിച്ചവളാണ് ഇതൊക്കെ ജീവിതത്തിന്റെ ഭാഗം ആണ്. ഇതൊക്കെ പുറത്തറിഞ്ഞാൽ നമുക്ക് നാണക്കേടല്ലേ? സമൂഹം എന്ത് കരുതും? കുടുംബക്കാർ എന്ത് വിചാരിക്കും? അച്ഛനെ ഓർത്തു ഇതൊക്കെ മറന്നേക്കൂ 🙏 അമ്മ അനുഭവിച്ചത് ഇതിനേക്കാൾ അപ്പുറം ആണ് ഇതൊക്കെ ചെറുത്‌ നിസാരം എന്നൊക്കെ പറഞ്ഞു സ്വന്തം ആയി ഈ ലോകത്തു ആരും ഇല്ല എന്ന തിരിച്ചറിവും കിട്ടി ബോധിച്ചു സന്തോഷിച്ചു തിരിച്ചു വന്ന വഴിക്കു പോകാം.
എന്നിട്ട് അവസാനം സഹികെട്ടു ജീവൻ അവസാനിക്കുമ്പോൾ ഒരായിരം ആളുകൾ ഉണ്ടാകും സഹതാപ തരംഗവുമായി, ഇത്രയ്ക്കു വേദനിച്ചുന്നു ഞങ്ങൾ അറിഞ്ഞില്ല,ഞങ്ങളോടൊന്നും പറഞ്ഞില്ല, എന്തിനു ഇങ്ങനൊക്കെ ചെയ്തു…. പ്രഹസനത്തിന്റെ മൂർഥനയാവസ്ഥ!
കല്യാണത്തിന് പ്രായം അല്ല നോക്കേണ്ടത് കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥ ആണ്. ഇവിടെ പലരും കല്യാണം കഴിക്കുന്നത്‌ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സമൂഹത്തിനും വേണ്ടി ആണ്. പഠിക്കുന്നവർ പഠിച്ചോട്ടെ, ജോലി ചെയ്യുന്നവർ അത് ചെയ്തോട്ടെ കല്യാണം അല്ല ജീവിതത്തിലെ മഹത്തായ കാര്യം ജീവനോടെ അഭിമാനത്തോടെ ജീവിക്കുന്നത് തന്നെ ആണ്. അവർക്കു കല്യാണം കഴിക്കാൻ തോന്നുമ്പോൾ അവരായിട്ട് പറഞ്ഞോട്ടെ, ജീവിതം ജീവിച്ചു കഴിഞ്ഞ ആളുകളെന്തിനു ജീവിതം തുടങ്ങുന്നവരുടെ ജീവിക്കാൻ ഉള്ള അവകാശം തട്ടിയെടുക്കണം? ഇതൊക്കെ എന്നാണാവോ ആളുകൾ തിരിച്ചറിയുന്നത്.🤔

Most Popular

വാപ്പ വേറെ കല്യാണം കഴിച്ചെന്നു വച്ച്‌ ഉമ്മ തകര്‍ന്നിട്ടില്ല, തകരുകയുമില്ല: മുസ്ലീങ്ങള്‍ക്ക് രണ്ടൊക്കെ കെട്ടാം, ഇത് ആ കേസല്ല: അനാര്‍ക്കലി പറയുന്നു.

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനാർക്കലി മരിക്കാർ. നടി അനാര്‍ക്കലി മരിക്കാറുടെ പിതാവ് നിയാസ് മരക്കറിന്റെ രണ്ടാം വിവാഹം വളരെയധികം വൈറലായ ഒരു വാർത്തയായിരുന്നു അതിനു പ്രധാന കാരണം...

പറ്റിയാൽ ബിഗ് ബോസിൽ നിന്ന് ഒരു കല്യാണം കഴിക്കാൻ ശ്രമിക്കണം, കുടുംബിനിയായി പുറത്തിറങ്ങണം; ബിഗ് ബോസിലെ പുതിയ മത്സരാർത്ഥി ലക്ഷ്മി ജയന്റെ ആഗ്രഹങ്ങൾ ഇങ്ങനെ

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസൺ കാത്തിരിപ്പുകൾക്ക് ഒടുവിൽ ആരംഭിച്ചിരിക്കുകയാണ്. അതേ സമയം ബിഗ്‌ബോസ് ഷോയിലേക്ക് എത്തുന്ന താരങ്ങളെ കുറിച്ചുള്ള ഏകദേശ പ്രവചനങ്ങളെല്ലാം സത്യമായിരുന്നെന്ന് വ്യക്തമായിരിക്കുകയാണ്.സോഷ്യൽ...

എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ള ആ നാലുപേർ ഇവരാണ് ; ദുല്‍ഖര്‍ വെളിപ്പെടുത്തുന്നു.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ ദുൽഖർ സൽമാൻ. ലക്ഷക്കണക്കിന് യുവാക്കളുടെ ആരാധനപാത്രം, ദശലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പർ സ്റ്റാർ. മലയാളത്തിനൊപ്പം തമിഴിലും ബോളിവുഡിലും താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചതിന്റെ...

നടി ഐശ്വര്യ ലക്ഷ്മിയും ആ വഴിക്കോട്ട് തന്നെ .. താരത്തിന്‍റെ പുത്തന്‍ വിശേഷം കേട്ട് വണ്ടര്‍ അടിച്ച് ആരാധകര്‍

അൽതാഫ് സലീം സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി 2017 ൽ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാള ചലച്ചിത്രമേഖലയിൽ ‘മായനദി’ എന്ന ചിത്രത്തിലൂടെ നല്ലൊരു...