ഞാൻ ചെയ്ത കഥാപാത്രം വച്ചു നിങ്ങള്ക്ക് ഞാൻ ഒരു പ്രൊസ്റ്റിറ്റുറ്റ് ആയി തോന്നിയെങ്കിൽ അതെന്റെ വിജയം ആണ്; സാധിക വേണുഗോപാലിന്റെ തീപ്പൊരി പോസ്റ്റ് വൈറലാകുന്നു

തന്റെ അഭിപ്രായങ്ങൾ ആർക്കു മുന്നിലും വെട്ടിത്തുറന്നു പറയാൻ ചങ്കൂറ്റമുള്ള നടിയാണ് സാധിക വേണുഗോപാൽ അതിന്റെ പേരിൽ വലിയ ദുഷ്പ്രചാരങ്ങളും ദുരാരോപണങ്ങളും നേരിടുന്ന നടിയാണ് അവർ .കഴിഞ്ഞ സാധിക തനിക്കു അശ്‌ളീല സന്ദേശമയച്ചു വ്യക്തിയുടെ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് തന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ അതോടൊപ്പം നദി കുറിച്ച ഒരു കുറിപ്പ് പലരെയും ചൊടിപ്പിച്ചിരുന്നു . അതോടൊപ്പം സാധികയ്ക്കു മെസ്സേജ് അയച്ച ആൾ മെസേജിൽ ചില സദാചാര വാദികൾ ഏറ്റു പിടിച്ചിരുന്നു .അയാൾ പറഞ്ഞിരുന്നു നമ്മൾ നേരത്തെ ഒന്ന് കൂടിയിരുന്നാളിലോ അതുപോലെ വീണ്ടും കൂടാൻ താല്പര്യമുണ്ടോ എന്ന്. അതോടൊപ്പം ആ ചാറ്റിന്റെ പൂർണ ആരോപണ ഇടണമെന്നും അതല്ലെങ്കിൽ സാധികയ്ക്കും അയാളുമായി മോശം ബന്ധം ഉണ്ട് എന്നും ഉള്ള രീതിയിൽ പി[അലാറം പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു അതോടൊപ്പം ” ആർക്കെങ്കിലും താല്പര്യമുണ്ടേൽ ഇയാളോട് ബന്ധപ്പെടു അയാൾക്ക്‌ അയാളുടെ ഭാര്യയിൽ വലിയ താല്പര്യമില്ല എന്ന് തോന്നുന്നു എന്ന് കൂടി ആ ചാറ്റിന്റെ സ്‌ക്രീൻ ഷൂട്ട് പങ്ക് വെച്ച് കൊണ്ട് നടി പറഞ്ഞിരുന്നു അത് ഒരു വിഭാഗം കുലസ്ത്രീകളെ ചൊടിപ്പിച്ചിരുന്നു. അരുണും കൂടിയുള്ള മറുപിടിയാണ് എപ്പോൾ സാധ്യതാ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാദികളുടെ കുറിപ്പിന്റെ പൂർണ രൂപം വായിക്കാം

“ഒരുപാട് പേര് എന്റടുത്തു msg അയച്ചു പറഞ്ഞതിന്റെ ഭാഗമായി അവർക്കു വേണ്ടി അവരുടെ സ്നേഹത്തിനും സഹകരണത്തിനും മുന്നിൽ നമിച്ചുകൊണ്ട് ആ സ്ക്രീൻഷോർട്സിന്റെ പൂർണരൂപം ഇവിടെ ചേർക്കുന്നു.

കഴിഞ്ഞ പോസ്റ്റിൽ സ്ക്രീൻഷോർട് ക്രോപ് ചെയ്യാൻ മറന്നതല്ല അത് ക്രോപ് ചെയ്തു പോസ്റ്റേണ്ടത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് എന്റെ സ്വഭാവത്തിന് ചേരില്ല കാരണം ഞാൻ ചെയ്തു എന്ന് എനിക്ക് അറിയാവുന്ന കാര്യം ആണെങ്കിൽ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തിയല്ല ഞാൻ. അയാള് പറഞ്ഞതുപോലെ മുൻപ് കൂടിയ കാര്യം എന്താണെന്നു അയാൾക്ക്‌ പോലും അറിയൂല പക്ഷെ നിങ്ങളിൽ പലർക്കും അതറിയാമെന്നുള്ള രീതിയിൽ ആയിരുന്നു നിങ്ങളുടെ പ്രതികരണം. അതിലൊരു പെൺകുട്ടി പീഡനത്തിന്റെ കാരണനക്കാർ അടങ്ങി ഒതുങ്ങി ജീവിക്കാത്ത പെണ്ണുങ്ങൾ ആണെന്ന് പറഞ്ഞു കേട്ടു… ജിഷക്കും സൗമ്യക്കും കത്വക്കും ഒക്കെ എന്ത് കുഴപ്പം ആയിരുന്നു? എന്തായിരുന്നു അവരുടെ ഒക്കെ ദുർനടപ്പ്? അഭിനയം ഒരു കലയാണ് അത് പലരുടെയും തൊഴിൽ ആണ് അത് ചെയ്യുന്നു എന്നത് കൊണ്ട് അവരാരും മോശക്കാർ ആവില്ല. ഞങ്ങൾ ചെയ്യുന്ന കഥാപാത്രങ്ങളുടെ പൂർണതക്കായി ചിത്രീകരിക്കുന്ന കിടപ്പറ രംഗങ്ങളും മറ്റും ജീവിതം ആണെന്ന് വിശ്വസിച്ചു അത് ചെയ്യുന്നവരെ വേശ്യമാരായി കാണുന്നവർ ആണ് നിങ്ങളിൽ ഭൂരിഭാഗം പേരും. അത് നിങ്ങളാരും മാറ്റാനും പോകുന്നില്ല അങ്ങനെ ഉണ്ടാകും എന്ന പ്രതീക്ഷയും ഇല്ല്യാ. സിനിമയല്ല ജീവിതം. എല്ലാവർക്കും ഉണ്ട് കുടുംബവും കുട്ടികളും ബന്ധുക്കളും ഒക്കെ.

ആ ചാറ്റിന്റെ പൂർണ രൂപം

താല്പര്യം ഉള്ളവർ വിളിക്കാമെന്ന് പറഞ്ഞപ്പോൾ ചോര തിളച്ചു എല്ലാ സ്ത്രീകളെയും അപമാനിച്ചു “നിന്നെപ്പോലെ കാശുണ്ടാക്കാൻ മാനം വിക്കുന്നവർ അല്ല ഞങ്ങൾ “എന്ന് പറയുമ്പോൾ നിങ്ങൾ ഇല്ലാതാക്കിയത് നിങ്ങളുടെ വിലയാണ്. കാരണം ഞാൻ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കയ്യിൽ ഉള്ളത്? നിങ്ങൾ നിങ്ങളുടെ കണ്ണുകൊണ്ടു കണ്ടോ? കാതു കൊണ്ട് കേട്ടോ? ഇല്ല്യാ. പിന്നെ ഉള്ള തെളിവ് ഞാൻ ഇടുന്ന വസ്ത്രം ഞാൻ അഭിനയിച്ച കഥാപാത്രങ്ങളുടെ സ്വഭാവം അത് വച്ചാണ് നിങ്ങൾ എനിക്ക് വിലയിടുന്നതും നിങ്ങളുടെ വില കളയുന്നതും. ഞാൻ ചെയ്ത കഥാപാത്രം വച്ചു നിങ്ങള്ക്ക് ഞാൻ ഒരു പ്രൊസ്റ്റിറ്റുറ്റ് ആയി തോന്നിയെങ്കിൽ അതെന്റെ വിജയം ആണ് ഞാൻ ചെയ്ത കഥാപാത്രങ്ങളുടെ വിജയം ആണ്..

പിന്നെ ഇത്തരം ആളുകളുടെ പ്രൊഫൈൽ പോസ്റ്റ്‌ ചെയ്യുന്നത് നിങ്ങളുടെ സപ്പോർട്ടിനോ പബ്ലിസിറ്റിക്കോ അല്ല. എന്നെ ഇഷ്ടപെടുന്ന ഒരുപാടു പെൺകുട്ടികൾ ഉണ്ട് അവർക്കു പലപ്പോളും ഇത് പ്രചോദനം ആകാറുണ്ട്. അതുമാത്രം അല്ല ഇത്തരം ആളുകളെ തിരിച്ചറിയാൻ ഒരു ഉപകാരം കൂടിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാതെ ഈ ഒരു പോസ്റ്റിട്ടു പേരുണ്ടാക്കിയാൽ നാളെ ഓസ്കാർ ഒന്നും കിട്ടൂല… ഞാൻ പണിയെടുത്താൽ എനിക്ക് കൊള്ളാം എനിക്ക് ജീവിക്കാം. അത്രേ ഉള്ളു. അല്ലാതെ ഇടക്കിടക്കി ഒരുരുത്തരുടെ പോസ്റ്റ്‌ ഇട്ടു കളിക്കാൻ എനിക്ക് തലയ്ക്കു ഓളം ഒന്നൂല്യ.. നാളെ ഒരു പെൺകുട്ടി പീഡിപ്പിക്ക പെടുമ്പോൾ പ്രതിയായി ഇവരുടെ പേര് കാണുമ്പോൾ അന്ന് ഞാൻ ഇത് അറിയിച്ചില്ലല്ലോ എന്നെനിക്കു തോന്നരുതല്ലോ? നന്ദി 🙏(ഇത് പോസ്റ്റ്‌ ചെയ്യാൻ വിചാരിച്ചതല്ല പക്ഷെ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര് പറഞ്ഞത് കൊണ്ടു അവർക്കായി മാത്രം. അല്ലാതെ ഇതൊരു ന്യായീകരണം അല്ല )

Most Popular

അതോടെ മെന്റലി ഡൗണ്‍ ആയി. രാജിവച്ചു നാട്ടിലെത്തി. വീട്ടില്‍ ആകെ ഡാര്‍ക്ക് സീന്‍ ആയി.

സ്വപ്‌നങ്ങൾ നേടിയെടുക്കാൻ കഴിയാതെ ജീവിത പ്രാരാബ്ദം മൂലം ഇഷ്ടമില്ലാത്ത ജോലികൾ ചെയ്തു ജീവിക്കുന്ന ഒരുപാട് പേര് നമുക്ക് ചുറ്റിലുമുണ്ട്. പലരും വീട്ടിലും സമൂഹത്തിലും ഒക്കെ നിന്നുമുള്ള പ്രഷർ കൊണ്ടാണ് സ്വപ്നങ്ങൾ ഉപേക്ഷിച്ചു മറ്റൊരു...

ഞങ്ങളുടെ ആ നായകന്‍ സൂപ്പര്‍താരമാവുമെന്ന് കരുതി, പക്ഷേ, വിധി മറ്റൊന്നായിരുന്നു സംവിധായകൻ സിദ്ദിഖ് വെളിപ്പെടുത്തുന്നു

മലയാള സിനിമ ലോകത്തു തന്നെ പകരം വെക്കാനില്ലാത്ത ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് സായ് കുമാർ. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തെളിയിച്ചിരുന്നു അദ്ദേഹം. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ പിന്‍ഗാമിയായാണ്...

ഇതാ ഒരു ഒന്നൊന്നര ‘മാസ്ക്‘- വേണമെങ്കിൽ മുഖാവരണവും ആഭരണം ആക്കാം! കിടിലോൽ കിടിലം എന്ന് സോഷ്യൽ മീഡിയ

കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത്, മാസ്കുകൾ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. രണ്ടാമത്തെ തരംഗം മുതൽ രണ്ട് മാസ്കുകൾ ധരിക്കാൻ ആരോഗ്യ വിദഗ്ധർ ഇപ്പോൾ ശുപാർശ ചെയ്യുന്നു. പകർച്ചവ്യാധിയുടെ സമയത്ത് അതിനനുസരിച്ചുള്ള ആഭരണങ്ങൾ...

ആകാശത്തു അന്യഗ്രഹ ജീവികളുടെ പേടകം കണ്ടതായി പാക് പൈലറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു വീഡിയോ കാണാം

പാകിസ്ഥാന്റെ ഔദ്യോഗിക യാത്രവിമാന കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പൈലറ്റ് വിമാനം പറത്തവേ വിചിത്രമായ ഒരു കാഴ്ചയ്ക്ക് സാക്ഷിയായി. വെള്ളി വെളിച്ചം വിതറിക്കൊണ്ട് ഒരു വസ്തു പറന്നുപോകുന്ന കാഴ്ചയാണ് പൈലറ്റ് കണ്ടത്. ഈ...