എന്റെ ചുടു രക്തത്തിലൂടെ ഒരു നെല്ലിക്ക വലുപ്പത്തിലെന്റെ കുഞ്ഞ് ഒഴുകി പോകുന്നത് കണ്ട് പേടിച്ചു ഞാന്‍ നിലവിളിച്ചു; വില്ലനായി വന്ന പ്രതിസന്ധികളെ മറികടന്ന് നേടിയത് എംഎസിക്ക് രണ്ടാം റാങ്ക്; ഹൃദയം നൊന്തെഴുതിയ ഈ കുറിപ്പ്

ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളർന്നു പോകുന്നവരാണ് നാമെല്ലാം പക്ഷേ ആ പ്രതിസന്ധികളിൽ ധൈര്യപൂർവ്വം പിടിച്ചു നില്ക്കാൻ കഴിയുന്നവർക്കേ ജീവിതത്തിൽ വിജയം കൈ വരിക്കാൻ പറ്റുള്ളൂ അത് നമാമി ഓർമ്മിപ്പിക്കാനെന്നോണം പലരും അവരുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളും അതിജീവൻതിന്റെ കഥകളുമൊക്കെ പറയാറുണ്ട് അത്തരത്തിൽ താൻ അനുഭവിച്ച വേദാനയുടെയും സങ്കടത്തിന്റെയും വെല്ലുവിളികളുടെയും അവയിൽ നിന്നൊക്കെ ജീവിതം നൽകിയ പ്രശനങ്ങളെ അതിജീവിച്ചു മുന്നേറിയ ഒരു പെൺകുട്ടിയുടെ കരളലിയിക്കുന്ന കുറിപ്പ് വായിക്കാം കുറിപ്പ് വായിക്കാം…..

ഒരുപാട് പരീക്ഷിച്ചാലും, ഈശ്വരന്‍ ഒരിക്കലും ഉപേക്ഷിക്കില്ല #From My experience

എന്റെ വീട് സ്വര്‍ഗമാണ്, ആ സ്വര്‍ഗത്തില്‍ നിന്നും 29th oct 2017 ല്‍ ഞാന്‍ സുമംഗലി ആയി വേറൊരു സ്വര്‍ഗത്തില്‍ എത്തപ്പെട്ടു.

ഒരുപാട് സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും മിശ്രിതമായ കുടുംബജീവിതം
‘ചക്കിക്കൊത്ത ചങ്കരന്‍’ തന്നെ എന്ന് എല്ലാരും വിശേഷിപ്പിച്ചു. കല്യാണം കഴിഞ്ഞ് 7th മാസം ഒരു അതിഥി കൂടി വരുന്നുണ്ടെന്നു സന്തോഷപൂര്‍വം ഞങ്ങളറിഞ്ഞു.
Msc യുടെ അവസാനകാലഘട്ടത്തിലേക്കു കടക്കുന്ന സമയം.

Exam, Lab, project, course viva ആകെ കിളിപോണ time. അതിന്റെ ഇടയില്‍ എന്റെ നിര്‍ത്താതെ ഉള്ള vomiting. എന്ത് കഴിച്ചാലും vomit ചെയ്യുന്ന avastha. പച്ചവെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥ. Vomit ചെയ്തു അവസാനം തൊണ്ട പൊട്ടി ചോര വന്നു. തലവേദന സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. എന്റെ ഉള്ളിലുള്ള ജീവന് ഒന്നും കിട്ടുന്നില്ലല്ലോ എന്നുള്ള മനോവിഷമം എന്നെ ആകെ തളര്‍ത്തി. എങ്കിലും എന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമാണ് എന്റെ ഉയര്‍ന്ന റാങ്കോടുകൂടിയുള്ള വിജയം. അതായിരുന്നു എന്റെ മനസ് മുഴുവന്‍. തലവേദന കാരണം തലയില്‍ തുണി വലിഞ്ഞു കെട്ടി കിടന്നുപഠിച്ചു.
5 mint book നോക്കുമ്ബോഴേക്കും തലകറങ്ങുന്ന ഞാന്‍ 3 മണിക്കൂര്‍ നീണ്ട പരീക്ഷ എങ്ങനെ എഴുതും എന്നത് ഒരു വെല്ലുവിളിയായി മാറി. Exam ദിവസം രാവിലെ ഹോസ്പിറ്റലില്‍ poyi Glucose കേറ്റി കിടന്നു. അങ്ങനെ ഉച്ചക്ക് exam എഴുതി. ഈശ്വരാനുഗ്രഹം കൊണ്ട് Theory exam നല്ല രീതിയില്‍ എഴുതാന്‍ സാധിച്ചു. ഇനി പ്രാക്ടിക്കല്‍ ആണ് ബാക്കി.

ജൂലൈ 15 2018
പുലര്‍ച്ചെ 3 മണി
കണ്ണുതുറന്നത് തന്നെ vomit ചെയ്യാനായിരുന്നു. ബാത്റൂമിലേക്ക് ഓടിയെങ്കിലും എത്തിയില്ല. റൂം ആകെ കുളമായി. ഏട്ടന്‍ ഓടിയതിന് ചീത്തയും പറഞ്ഞ് വായ കഴുകി തന്നു. ഞാന്‍ ആകെ തളര്‍ന്നു കിടന്നു. ROOM വൃത്തിയാക്കുന്ന ഏട്ടനെ നിറക്കണ്ണുകളോടുകൂടി നോക്കി കിടക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

രാവിലെ എഴുന്നേല്‍ക്കാന്‍കൂടികഴിയാതെ വയ്യാതെ കിടന്നു ഞാന്‍. അമ്മ കഞ്ഞി കൊണ്ടുവന്നെങ്കിലും കഴിക്കാന്‍ സാധിച്ചില്ല. ഒരു സ്പൂണ്‍ കഴിച്ചതും vomit ചെയ്തു.
നല്ല മഴയുള്ള സമയം. Raincoat ഇടുന്നത് കണ്ട് ഞാന്‍ ഏട്ടനോട് എങ്ങോട്ടാണ് എന്ന് ചോദിച്ചു. Spicy ആയിട്ട് എന്തേലും വാങ്ങി വരാം എന്ന് പറഞ്ഞ് നെറ്റിയില്‍ ഒരുമ്മയും തന്ന് ഏട്ടന്‍ ടൗണിലേക്ക് പോയി. ഒരു മണിക്കൂറായിട്ടും ഏട്ടനെ കണ്ടില്ല. ഞാന്‍ മെല്ലെ എഴുന്നേറ്റ് മൊബൈല്‍ എടുത്തു. വിളിച്ചുനോക്കി. ഒരു തവണ വിളിച്ചു, എടുത്തില്ല. രണ്ടും മൂന്നും അങ്ങനെ 10 തവണ വിളിച്ചു. എടുക്കുന്നില്ല. ന്റെ ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങി. വീണ്ടും വിളിച്ചു. അപ്പോള്‍ എടുത്തത് അനിയനാണ്. ‘ആ ചേച്ചി, ദാ വരുന്നു ‘എന്ന് മറുപടി. ആംബുലന്‍സ് ന്റെ സൗണ്ട് എനിക്ക് വ്യക്തമായി ഫോണിലൂടെ കേള്‍ക്കാമായിരുന്നു. ഞാന്‍ ചാടി എഴുന്നേറ്റ്, എങ്ങനെയോ അമ്മയുടെ അടുത്തെത്തി. അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നു. ‘ന്റെ ഏട്ടന് എന്ത് പറ്റി ‘ഞാന്‍ അലറി കരഞ്ഞു.

അമ്മ എന്നെ കെട്ടിപിടിച് ഒന്നുമില്ല ഒന്നുമില്ല എന്ന് പറയുന്നുണ്ടായിരുന്നു.
ബൈക്കില്‍ നിന്ന് ചെറുതായൊന്നു വീണു എന്ന് പറഞ്ഞു. ‘എനിക്കിപ്പോള്‍ കാണണം ‘ ഞാന്‍ വാശി പിടിച്ചു. ഹോസ്പിറ്റലില്‍ എത്തുന്നവരെ ഒരേ vomiting ആയിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് ഏട്ടനെ കൊണ്ട് വന്നു. ഒരൊറ്റ നോക്കെ ഞാന്‍ ന്റെ ഏട്ടനെ കണ്ടുള്ളു. തലകറങ്ങി വീണു പോയി ഞാന്‍. ബോധം വരുമ്ബോള്‍ ഞാന്‍ അച്ചന്റെ മടിയിലായിരുന്നു. ഏട്ടനെ നോക്കി. 2 കൈയിലും കാലിലും പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. സഹിക്കാന്‍ കഴിഞ്ഞില്ല എനിക്ക്. ഞാന്‍ ഉറക്കെ ഉറക്കെ ഏട്ടന്റെ നെഞ്ചില്‍ കിടന്ന് കരഞ്ഞു. ‘പൊന്നു എനിക്കൊന്നുമില്ല, exam എഴുതണം നീ ‘ ഏട്ടന്‍ എന്നോട് പറഞ്ഞു. അങ്ങനെ ഏട്ടന്റെ ആവശ്യപ്രകാരം ഞാന്‍ practical exam ന് പഠിക്കാന്‍ തീരുമാനിച്ചു. book തുറന്നെങ്കിലും എനിക്ക് പഠിക്കാന്‍ കഴിയുമായിരുന്നില്ല. എന്റെ മനസ് എന്റെ കൈ വിട്ടു പോവുകയാണോ എന്ന് തോന്നിപോയ നിമിഷം. എഴുതി പഠിച്ച പേപ്പറുകളെല്ലാം ചുരുട്ടി മടക്കി. അച്ഛനും അമ്മയും രാത്രി മുഴുവന്‍ എനിക്ക് കാവലിരുന്നു.

ആ സമയത്ത് അച്ഛന്‍ പറഞ്ഞൊരു കാര്യം ഉണ്ട്
‘ഉണ്ണിക്ക് പറ്റിയത് temporary ആണ്. But നീ exam നേരെ എഴുതാതിരുന്നാല്‍ അത് അവന് permanent ആയിട്ടുള്ള സങ്കടം ഉണ്ടാക്കും ‘. ശരിയാണ്. ഞാന്‍ exam എഴുതി. 15 ദിവസത്തെ ആശുപത്രിവാസം കഴിഞ്ഞ് ഏട്ടനെ ഡിസ്ചാര്‍ജ് ചെയ്തു. ബസ് ഏട്ടനെ ഇടിച് തെറുപ്പിക്കുകയാണ് ഉണ്ടായതെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്.
ഈശ്വരന്റെ പരീക്ഷണം തീര്‍ന്നിട്ടുണ്ടായിരുന്നില്ല.

3rd മാസത്തെ ന്റെ checkup ല്‍ കുഞ്ഞിന് heartbeat ഇല്ലാന്ന് ഞാനറിഞ്ഞു. കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പോലും പുറത്ത് വന്നില്ല. മരവിച്ചു പോയി ഞാന്‍. വീണ്ടും hospital വാസം. Bleeding ലൂടെ ഒരു നെല്ലിക്ക വലുപ്പത്തില്‍ ന്റെ കുഞ്ഞ് പോകുന്നത് കണ്ട് ഞാന്‍ നിലവിളിച് കരഞ്ഞു. മാനസികനില താളം തെറ്റുമോ, എന്ന് എനിക്ക് തോന്നിപോയി. എന്നെ discharge ചെയ്യുമ്ബോള്‍ ഞാന്‍ അപൂര്‍ണയപോലെ തോന്നി. വയറില്‍ കൈ വച്ച്‌ കരഞ്ഞു കൊണ്ടേ ഇരുന്നു.

അച്ഛന്റെയും ഏട്ടന്റെയും support ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ശരിക്കും ഒരു പ്രാന്തിയായി മാറിയേനെ.

ഇന്ന് ഞാന്‍ സന്തോഷവതിയാണ്. രണ്ടാം റാങ്കോടെ ഞാന്‍ Msc complete ചെയ്തു. ഏട്ടന്‍ ബൈക്ക് ഓടിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് ഒരു കുട്ടികുറുമ്ബനെയും ദൈവം തന്നു.

ഒരുപാട് പരീക്ഷിച്ചാലും ഈശ്വരന്‍ ഒരിക്കലും ഉപേക്ഷിക്കില്ല

B happy Olwyzzzz

Most Popular

സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങള്‍

സൗന്ദര്യവും അഭിനയവും ഒന്നുപോലെ ഇടകലർന്ന സ്ത്രീ രൂപം. ചുരുക്കം ചിത്രങ്ങളിൽ കൂടിയാണ് താരം മലയ സിനിമ ലോകത്തിൽ തന്റേതായ ഒരു ഇരിപ്പാടം സ്വന്തമാക്കിയത്. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ. സോഷ്യല്‍...

അശ്‌ളീല കമെന്റിനു വായടപ്പിക്കുന്ന മറുപിടിയുമായി നടി സംയുക്ത മേനോൻ – അടുത്ത് എത്തി ഇനി കുറച്ചു കൂടി ബാക്കിയുണ്ട് അതുകൂടി

മലയാളികളുടെ പ്രീയതാരം സംയുക്ത മേനോൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തന്റെ ചിത്രത്തിന് താഴേ അശ്‌ളീല കമെന്റിട്ട ഒരു ഞരമ്പ് രോഗിക്ക് കൊടുത്ത കിടിലൻ മറുപിടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.അതിലും രസകരമാണ് കമെന്റിട്ടയാൾക്കു സംയുക്തയുടെ മറുപിടിക്കു...

അഭിനയം ഉപേക്ഷിക്കാൻ കാരണം ഇതാണ് , കടന്നു പോയ അവസ്ഥയെ കുറിച്ച് ശ്രീകല

മലയാളം കുടുംബ പ്രേക്ഷകർ ഭൂരിപക്ഷവും സീരിയൽ പ്രേമികൾ ആണ്. ഓരോ സീരിയൽ താരങ്ങൾക്കും വലിയ സ്വാധീനമാണ് കുടുംബ പ്രേക്ഷകർക്കിടയിൽ ഉള്ളത് . ഏറ്റവും കൂടുതൽ ജനപ്രീയ സീരിയലുകൾ സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ ചാനലായ...

പുതിയ തലമുറയിലെ പല നടിമാരും തന്നെകുറിച്ച് പറയുന്നത് കേട്ട് വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

മലയാളത്തിലെ എവർ റൊമാന്റിക് ഹീറോ എന്ന തലക്കെട്ടിനു ഒരേയൊരു അവകാശി മാത്രമാണ് ഉള്ളത്. അതാ കുഞ്ചാക്കോ ബോബൻ ആണ്. അതേ സമയം ചോക്ലേറ്റ് നായകനിൽ നിന്നും മാറി വ്യത്യസ്തമായ നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടും...