ഫോട്ടോകൾ എടുക്കുമ്പോൾ ഞങ്ങൾ അകത്തു വസ്ത്രം ധരിച്ചിട്ടുണ്ട്-വിവാദങ്ങൾക്കു മറുപിടിയുമായി ദമ്പതികൾ

പുതിയ കാലത്തെ ശീലങ്ങൾക്കൊപ്പം മാറ്റവും ഉണ്ടാകും മാറ്റം അല്ലെങ്കിലും അനിവാര്യമായ കാര്യമാണ് അത് ഒരു പക്ഷേ പാൻഗീകരിക്കാൻ നമുക്ക് കാലതാമസമെടുക്കും എന്ന് മാത്രം. പുതിയ തലമുറ മാറ്റങ്ങളെ ഉൾക്കൊള്ളുന്നത് വളരെ വേഗത്തിലാണ് പക്ഷേ അത് പൊതു സമൂഹം അംഗീകരിക്കാം ഒരു പക്ഷേ കാലതാമസമെടുക്കും .കാലത്തിനൊപ്പം കോലവും മാറും അല്ലെങ്കിൽ മാറണം. മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള അനാവശ്യ വളഞ്ഞു നോട്ടവും സദാചാരവും മലയാളിയുടെ കൈമുതലാണ്.സ്വന്തം ജീവിതത്തിൽ കുന്നോളം പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടെങ്കിലും മറ്റുള്ളവരുടെ പ്രശനങ്ങൾ പറയുന്നതിനും വിലയിരുത്തുന്നതിനും പരിഹരിക്കുന്നതിലുമാണ് നമ്മുടെ ശ്രദ്ധ.വിവാഹം എത്ര കണ്ടു വ്യത്യസ്തമാക്കുക എന്നത് പലരുടെയും വലിയ സ്വപ്നമാണ് അതിനു പുതു തലമുറ പല തരത്തിലുള്ള പരീക്ഷണം നടത്താറുള്ളതാണ്.അതുപോലെ തങ്ങളുടെ വിവാഹവും വൈറലാക്കണമെന്നു ആഗ്രഹിച്ച ഒരു ദമ്പതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

തങ്ങളുടെ വിവാഹത്തിന്റെ പ്രീ വെഡിങ് ഷൂട്ട് അതീവ വ്യത്യസ്തമായി ഒരുക്കി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കും ഭാര്യ ലക്ഷ്മിയും. നടിമാരെ പോലും സദാചാരം പഠിപ്പിക്കുന്ന നമ്മുടെ നാട്ടിൽ ഒരു ദമ്പതികൾ കാണിച്ച ഈ പ്രവർത്തി ഏറ്റവും വലിയ കുറ്റമാകുന്നത് സ്വാഭാവികമാണ്.ട്രോളുകളും ആക്ഷേപങ്ങളും തെറിക്കമെന്റുകളുമൊക്കെയായി അവരെ സഭ്യത പഠിപ്പിക്കാനിറങ്ങിയിരിക്കുകയാണ് നാം.മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ ഒരു പരിധിയിൽ അപ്പുറം കയറി അഭിപ്രായം പറയാൻ നമുക്ക് അധികാരമില്ല എന്നുള്ള സാമാന്യബോധം എന്നാണോ നമുക്ക് ഉണ്ടാകുന്നത് .എന്തായാലും ഫോട്ടോഷൂട്ട് വിവാദമായതോടെ ഋഷി കാർത്തിക് തന്റെ മറുപിടിയുമായി എത്തിയിരിക്കുകയാണ്.

‘‘എന്റെ ഭാര്യക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല ബന്ധുക്കൾക്ക് പ്രശ്നമില്ല. പിന്നെ സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഷൂട്ട് ചെയ്യുമ്പോൾ വസ്ത്രം ധരിച്ചിട്ടുണ്ട്. ഷോർട്സിന്റെയും സ്ലീവിലെസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്.

ഷോർട്സിന്റെയും സ്ലീവിലെസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്.എന്നും തങ്ങളുടെ കുടുംബക്കാർക്കും തങ്ങൾക്കും പ്രശനമില്ലാത്തിടത്തോളം കാലം മറ്റുള്ളവർ തങ്ങളുടെ ജീവിതത്തിൽ അധികം അഭിപ്രായം പറയണ്ടാ എന്നുമാണ് ഋഷി പറയുന്നത്.

Most Popular

മലയാളത്തിൽ സഹിക്കാന്‍ പറ്റാത്തതായി തോന്നുന്ന ജാഡ മഡോണയുടേതാണ്. കഥാപാത്രമായി മാറാന്‍ പോലും ആ നടിയ്ക്ക് കഴിയുന്നില്ല ; വൈറലായി യുവതിയുടെ കുറിപ്പ്

സിനിമ പ്രേമികളുടെ ഗ്രൂപ്പ്‌ ആയ മൂവി സ്ട്രീറ്റിൽ സിനിമ പ്രേമിയും ജോർലിസ്റ്റുമായ ഷൈനി ജോൺ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. സിനിമ താരങ്ങളിൽ പലർക്കും ജാഡ...

പുതിയ തലമുറയിലെ പല നടിമാരും തന്നെകുറിച്ച് പറയുന്നത് കേട്ട് വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

മലയാളത്തിലെ എവർ റൊമാന്റിക് ഹീറോ എന്ന തലക്കെട്ടിനു ഒരേയൊരു അവകാശി മാത്രമാണ് ഉള്ളത്. അതാ കുഞ്ചാക്കോ ബോബൻ ആണ്. അതേ സമയം ചോക്ലേറ്റ് നായകനിൽ നിന്നും മാറി വ്യത്യസ്തമായ നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടും...

‘ഞാന്‍ ഒരിക്കലും തളരില്ല, അവസാനം വീഴുന്നത് നിങ്ങള്‍ തന്നെയാകും’: ശക്തമായ ഭാഷയിൽ പ്രതികരിച്ചു പാര്‍വതി തിരുവോത്ത്

പാര്വതി തിരുവോത് അഭിനയത്തിന്റെ കാര്യത്തിലായാലും വ്യക്തിത്വത്തിന്റെ കാര്യത്തിലായാലും സ്ഥിരമായ നിലപാടുള്ള വ്യക്തിത്വം. ശക്തയായ സ്ത്രീപക്ഷ വാദി.മികവുറ്റ അഭിനയത്രി പക്ഷേ കുറച്ചു നാൾ തൊട്ടു താരം ഒരു കൂട്ടത്തിനു ഒട്ടും സ്വീകാര്യ അല്ലാതായി. സിനിമയിൽ...

നൂതന സാങ്കേതിക വിദ്യയിൽ ഇതിഹാസ ചിത്രവുമായി പ്രിത്വിരാജ് എത്തുന്നു – എന്താണ് വെർച്യുൽ പ്രൊഡക്ഷൻ

പ്രതിസന്ധികാലഘട്ടങ്ങൾ അതിജീവിക്കാൻ പല നൂതന സംവിധാനങ്ങളെയും മനുഷ്യൻ ആശ്രയിക്കും അതാണ് സയൻസിന്റെ വിജയം കോവിഡ് മഹാമാരിയുടെ വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന സിനിമ ലോകത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് വേണ്ടി ഒരു നൂതന...