‘മസില്‍’ കാണിച്ച്‌ റിമി ടോമിയുടെ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ ; ‘മസില്‍ ടോമി’ എന്ന് ഒമര്‍ ലുലു

ഗായിക റിമി ടോമി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രം വൈറലാകുന്നു. കൈ ഉയര്‍ത്തിപ്പിടിച്ച്‌ മസില്‍ കാണിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം റിമി കുറിച്ച വാക്കുകള്‍ ഏറെ രസകരമാണ്. ചേട്ടന്മാരേ അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ട് എന്നാണ് താരത്തിന്റെ കുറിപ്പ്. എല്ലാവരും സുരക്ഷിതമായും ആരോഗ്യത്തോടെയുമിരിക്കണം എന്നും റിമി ഓര്‍മിപ്പിച്ചു.

റിമി ടോമി പങ്കുവച്ച വര്‍ക്കൗട്ട് സെഷനിലെ ഈ ചിത്രം ചുരുങ്ങിയ സമയത്തിനകമാണ് വൈറലായത്. അജു വര്‍ഗീസ്, മുന്ന സൈമണ്‍, സംവിധായകന്‍ ഒമര്‍ ലുലു തുടങ്ങിയവര്‍ ചിത്രത്തിനു കമന്റിട്ടു. ‘മസില്‍ ടോമി’ എന്നാണ് ഒമര്‍ ലുലു രസകരമായി കുറിച്ചത്. റിമിയുടെ ചിത്രം ചുരുങ്ങിയ സമയത്തിനകം ആരാധകര്‍ക്കിടയിലും ചര്‍ച്ചയായി. നിരവധി പേരാണു പ്രതികരണങ്ങളുമായെത്തിയത്.

ചിത്രം വൈറലായതോടെ ‘മസില്‍ ടോമി’ എന്ന കമന്റുകളുമായി ആളുകളും സംഭവം കളറാക്കി. തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം കഠിനമായ വര്‍ക്കൗട്ടും ഡയറ്റുമാണെന്നും റിമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. താന്‍ പിന്തുടര്‍ന്ന ഡയറ്റിനെ കുറിച്ചും തന്റെ യുട്യൂബ് ചാനലിലൂടെ റിമി പറഞ്ഞിരുന്നു.

Most Popular

‘നീ ആദ്യം പോയ് മറയുകയും ഞാന്‍ ഇവിടെ തന്നെ തുടരുകയുമാണെങ്കില്‍ എനിക്കായ് ഒരു കാര്യം ചെയ്യണം. പ്രിയതമയുടെ മരണത്തിന്റെ വിങ്ങല്‍ ഉള്‍ക്കൊള്ളാനാകാതെ മനു രമേശന്‍

ചില വേര്‍പാടുകള്‍ നമുക്കൊരിക്കലും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ ആവില്ല അതങ്ങനെയാണ് വല്ലാത്ത തീരാവേദനയാകും. ഒരിക്കലും നികത്താനാകാത്ത ശൂന്യതയായിരിക്കും പ്രിയപ്പെട്ടവരുടെ വിയോഗം.പ്രിയതമയുടെ മരണത്തിന്റെ വിങ്ങല്‍ ഇനിയും ഉള്‍ക്കൊള്ളാനാകാതെ വിതുമ്ബുകയാണ് പ്രശസ്ത സംഗീതസംവിധായകന്‍ മനു രമേശന്‍. ഭാര്യ...

മലയാള സിനിമയിൽ എത്തിയപ്പോൾ ഞാനും അതിന് ഇരയായി, അതോടെ ഞാനെന്റെ ശരീരത്തെ വെറുത്തു: വെളിപ്പെടുത്തലുമായി നടി കാർത്തിക മുരളീധരൻ

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയോടും മകൻ ദുൽഖറിനോടും ഒപ്പം നായികയായി അഭിനയിച്ച നടിയാണ് കാർത്തിക മുരളിധരൻ വാലേ ചുരുക്കം ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയ താരമാണ് കാർത്തിക. സിനിമയിൽ നിന്നും താൽക്കാലിക ഇടവേള...

പ്രഭാസിന്റെ 300 കോടി ബഡ്ജറ്റ് ചിത്രം, നായിക ദീപിക പദുക്കോണിന്റെ ശമ്പളംഞെട്ടിക്കുന്നത് എത്രയാണെന്ന് അറിയാമോ?

പൊതുവേ സിനിമ മേഖലയിൽ നടന്മാരെ അപേക്ഷിച്ചു കൂടുതൽ പ്രതിഫലം നടന്മാർക്കാണ്. ബോളിവുഡ്, ടോളിവുഡ്, കോളിവുഡ് എന്നിവിടങ്ങളിലാണ് നടിമാർക്ക് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത്. പക്ഷേ മോളിവുഡിലെ മുൻനിര അഭിനേതാക്കൾക്ക് പോലും മേൽപറഞ്ഞ സിനിമ...

പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളും മികച്ച തിരഞ്ഞെടുപ്പ് നടത്താന്‍ തുടങ്ങിയാല്‍, പുരുഷന്മാരെ.. നിങ്ങള്‍ക്ക് ചോയ്സ് അവശേഷിക്കില്ല: അഹാന കൃഷ്ണകുമാര്‍

സ്ത്രീധനത്തിന്റെ പേരിൽ ധാരാളം പെൺകുട്ടികൾ ഇന്ത്യയിൽ ദിനം പ്രതി മരിക്കുന്നുണ്ട് എങ്കിലും നമ്മുടെ കേരളത്തിൽ അത് പൊതുവേ വളരെ കുറവായിരുന്നു .പക്ഷേ കഴിഞ്ഞ കുറച്ചു ദിവസംഗക് ആയി സംഭവിക്കുന്ന കാര്യങ്ങൾ അതിനു ഘടക...