ഈ ജനവിധി നിങ്ങള്‍ക്കുവേണ്ടിയായിരുന്നു ശൈലജ ടീച്ചര്‍; വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ഇടതു പക്ഷ സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തി. അതിൽ ഏറ്റവും ജനപ്രീയമായ പ്രവർത്തനങ്ങൾ കൊണ്ട് ജനങ്ങളുടെ പ്രീയങ്കരിയായി മാറിയ മന്ത്രിയാണ് ആരോഗ്യ മന്ത്രി കെ പി ശൈലജ ടീച്ചർ. രണ്ടാം പിണറായി മന്ത്രി സഭയിൽ ശൈലജ ടീച്ചർ ഉറപ്പായും ആരോഗ്യ മന്ത്രിയായി തന്നെ തുടരും എന്നാണ് ഏവരും കരുതിയിരുന്നത്. പക്ഷേ പ്രതീക്ഷകൾ തകിടം മരിച്ചുകൊണ്ടു രണ്ടാം പിണറായി മന്ത്രി സഭയിൽ എല്ലാം പുതുമുഖങ്ങൾ ആയിരുന്നു.

ഇപ്പോൾ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും അതി ശക്തമായ പ്രതിഷേധമാണ് ടീച്ചറെ മന്ത്രിയാക്കാത്തതിൽ ഉള്ളതെന്ന്. ശൈലജ ടീച്ചറെ മന്ത്രിയാക്കാത്തതില്‍ വിമര്‍ശനവുമായി നടിയും ഇടതുപക്ഷ പ്രവര്‍ത്തകയുമായി റിമ കല്ലിങ്കല്‍. റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കിട്ടും സിപിഎം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക എന്ന് ചോദിച്ച റിമ ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നുവെന്നും പറഞ്ഞു.

ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗിലായിരുന്നു റിമയുടെ പോസ്റ്റ്. ശൈലജ ടീച്ചറും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു. മന്ത്രി സ്ഥാനത്തിരിക്കെ നിയമസഭയില്‍ ശൈലജ നടത്തിയ ശ്രദ്ധേയ പ്രസംഗത്തിലെ ഒരു വരി ചോദ്യത്തോടെയാണ് റിമയുടെ പോസ്റ്റ് തുടങ്ങിയത്. ”പെണ്ണിനെന്താ കുഴപ്പം? അഞ്ച് വര്‍ഷം നീണ്ട ലോക നിലവാരത്തിലുള്ള സേവനത്തിനും ഒരു റെക്കോര്‍ഡ് വിജയത്തിനും സിപിഎമ്മില്‍ താങ്കള്‍ക്ക് ഇടം നേടിത്തരാന്‍ ആവുന്നില്ലെങ്കില്‍ മറ്റെന്തിനാണ് അതിനു കഴിയുക? ഈ ജനവിധി നിങ്ങള്‍ക്കുവേണ്ടിയായിരുന്നു ശൈലജ ടീച്ചര്‍, പാര്‍ട്ടിയിലെ ജനകീയ മുഖമായിരുന്നതിനും നിങ്ങളുടെ കഠിനാധ്വാനത്തിനും”, റിമ ഫേസ്ബുക്കില്‍ കുറിച്ചു.

Most Popular

നാഗചൈതന്യയെ ഡിവോഴ്സ് ചെയ്യണം എന്നെ വിവാഹം ചെയ്യണം ; തക്ക മറുപടിയുമായി സാമന്ത

തമിഴിലും തെലുഗിലും ഒരു പോലെ കഴിവ് തെളിയിച്ച നടിയാണ് സാമന്ത വലിയ തോതിലുള്ള ഒരു ആരാധക വൃന്ദം സാമന്തക്കുണ്ട്.2017 ൽ തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുനയുടെ മകനും നടനുമായ നാഗചൈതന്യയെ...

അതേ ദിവസം എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന അവളില്ലായിരുന്നെങ്കിൽ ഇതൊന്നും നേടാനാവില്ലായിരുന്നു.ഹൃദയസ്പർശിയായ കുറിപ്പുമായി ജയറാം

മലയാളികളുടെ പ്രീയങ്കരനായ നടനാണ് ജയറാം .ഹാസ്യവും സീരിയസും ആക്ഷനും അങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും തന്റേതായ സ്ഥാനം കണ്ടെത്തിയ നടൻ. ഇപ്പോൾ മകനും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്കെത്തിയിരിക്കുകയാണ്, കാളിദാസ് ജയറാം. ഇപ്പോൾ താരം...

എന്റെ വീട്ടില്‍ കല്യാണം കഴിക്കാത്തതായി ഞാന്‍ മാത്രമേയുള്ളു; അമ്മയുടെ വലിയ ആഗ്രഹത്തെ കുറിച്ച് തങ്കച്ചന്‍

സ്റ്റാര്‍ മാജിക് ഷോ യിലൂടെയാണ് നടന്‍ തങ്കച്ചന്‍ കൂടുതൽ പോപ്പുലർ ആകുന്നതു . സീരിയല്‍ നടി അനുവിനൊപ്പമുള്ള പ്രൊപ്പോസല്‍ സീനുകളും മറ്റും തരംഗമായതോടെ തങ്കച്ചനും ആരാധകര്‍ വര്‍ദ്ധിച്ചു. തങ്കച്ചനെ വിവാഹം കഴിക്കണമെന്നുള്ള ആരാധകരുടെ...

സൂക്ഷിച്ചു നോക്കേണ്ട, ഇത് ടൊവീനോയല്ല, സോഷ്യല്‍ മീഡിയയില്‍ താരമായി അപരന്‍ അപാര സാമ്യത ചിത്രങ്ങൾ കാണാം

ഒരാളെ പോലെ 7 പേർ ഉണ്ടെന്നാണ് ചൊല്ല് പക്ഷേ അങ്ങനെ ഏഴു പേരെ ഒന്നും കാണാൻ സാധിക്കില്ല എങ്കിലും കണ്ടെത്താം നേരീയ സാമ്യങ്ങളോട് കൂടിയ വ്യക്തികളെ. ഇത്തരം സാമ്യങ്ങൾ സിനിമ...