അന്ന് ആ സിനിമയുടെ ചിത്രീകരണം തടസ്സപ്പെടാൻ കാരണം റിമ കല്ലിങ്കലായിരുന്നു – സിബി മലയലിന്റെ വെളിപ്പെടുത്തൽ

ആക്ടിവിസ്റ്റും പ്രശസ്ത മലയാളം നടിയുമായ റിമ കല്ലിങ്ങൽ കാരണം ഒരു സിനിമ ചിത്രീകരണം തടസ്സപ്പെട്ടത് ഓർത്തെടുത്തു സംവിധായകൻ സിബി മലയിൽ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, “എന്റെ 35 വർഷത്തെ സിനിമ ജീവിതത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. 2012 ൽ ആണ് ഇതിനാധാരമായ സംഭവം ഉണ്ടാകുന്നത് . എന്നോട് ഒരു വാക്കു പോലും പറയാതെ റിമ സെറ്റിൽ നിന്നും പോവുകയായിരുന്നു. പുലർച്ചെ ഷൂട്ടിങ്ങിനായി റീമയെ വിളിക്കാൻ ചെന്നപ്പോഴാണ് അവർ ആരോടും പറയാതെ അവിടെ നിന്നും പോയി എന്നറിയുന്നത് .

സിനിമയുടെ പ്രഭാവം നൽകുന്ന താര പരിവേഷവും അംഗീകാരവും നടീ നടന്മാർക്ക് സിനിമയിൽ നിന്നുള്ള വരുമാനത്തിന് പുറമെ പല തരത്തിലുള്ള വരുമാന മാർഗ്ഗങ്ങളും ലഭിക്കുവാനിടയാക്കും. പരസ്യങ്ങളും ഉത്ഘാടനങ്ങളും ഒക്കെ അതിനുദാഹരണമാണ് .ഞാൻ പലപ്പോഴും നദീ നടന്മാരോട് പറഞ്ഞിട്ടുണ്ട് അവർക്കു ഉൽഘാടനങ്ങളും പരസ്യങ്ങളുമൊക്കെ ലഭിക്കുന്നത് അവർക്കു സിനിമയുള്ളതു കൊണ്ടാണ് . സിനിമയുടെ പുറത്തു നിന്നുള്ള വലിയ വരുമാന മാർഗ്ഗങ്ങൾ തേടി പോയാൽ സിനിമയ്ക്ക് നിങ്ങൾ നൽകുന്ന പ്രാധാന്യം കുറയുകയും നിങ്ങളുടെ പ്രൊഫഷണലിസം തന്നെ ഇല്ലാതാവുകയും നിങ്ങൾ സിനിമയ്ക്ക് പുറത്താവുകയും ചെയ്യും എന്നത് മറക്കരുത് എന്ന്

sibi malayil interview

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന താരമാണ് റിമ കല്ലിങ്കൽ.നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ സിനിമയിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി ഒരുപറ്റം സുഹൃത്തുക്കളുടെ സഹായത്തോടെ വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന ഒരു സംഘാനയ്ക്കും റിമയും സുഹൃത്തുക്കളും ചേർന്ന് തുടക്കം കുറിച്ചു. സംഘടനയുടെ തുടക്കം നാൾ മുതൽ വിവാദങ്ങളും അവരെ വിട്ടൊഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് 2012 ലെ ഒരു സംഭവത്തെ അനുസ്മരിച്ചു കൊണ്ടുള്ള സംവിധായകൻ സിബി മലയിലിന്റെ വെളിപ്പെടുത്തൽ.

വിവാദങ്ങൾ വലിയ തോതിൽ റിമയുടെ കരിയറിനെയും ബാധിച്ചിരുന്നു .റിമയുടേതായി പുറത്തിറങ്ങാൻ പോകുന്ന പുതിയ ചിത്രമാണ് ഹാഗർ.ഉണ്ടയുടെ തിരകകഥാകൃത്തായ ഹർഷാദിന്റെ ആദ്യ സംവിധാന സംരംഭമാണ് ഹാഗർ .ആഷിഖ് അബുവിന്റെ OPM ൻറെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഷറഫുദ്ധീൻ , റിമ കല്ലിംഗൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .ആഷിഖ് അബു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് എന്നത് പുതുമയുള്ള ഒരു വാർത്ത ആണ്.ജൂലൈ 5 ന് ചിത്രീകരണം ആരംഭിക്കും.

എല്ലാ പരിമിതികൾക്കും പ്രതിസന്ധികൾക്കുമിടയിൽ മാസങ്ങളായി നിർത്തിവച്ചിരുന്ന ചലച്ചിത്ര നിർമ്മാണം പുനരാരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചതായി പദ്ധതി പ്രഖ്യാപിച്ച ആഷിക് പറഞ്ഞു. ആവശ്യമായ എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും പിന്തുടർന്ന് ജൂലൈ 5 ന് ഞങ്ങൾ ഹാഗറിന്റെ ചിത്രീകരണം ആരംഭിക്കും.ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തീരുമാനം പ്രൊഡക്ഷൻ ഹൗസിന്റെ മാത്രം അവകാശമാണ്. ഞങ്ങൾ അത് മറ്റാർക്കും നൽകിയിട്ടില്ല. ”രാജേഷ് രവി ഹർഷദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിട്ടുള്ളത്. ഗാനരചയിതാവായി മുഹ്സിൻ പരാരിയും അണിയറയിലുണ്ട് . സൈജു ശ്രീധരൻ ആണ് ഗാനരചയിതാവ് . യക്ഷാൻ ഗാരി പെരേര, നേഹ എസ് നായർ (ഡ്രൈവിംഗ് ലൈസൻസ്) എന്നിവർ ചേർന്ന് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകും

Most Popular

ഞങ്ങളുടെ ആ നായകന്‍ സൂപ്പര്‍താരമാവുമെന്ന് കരുതി, പക്ഷേ, വിധി മറ്റൊന്നായിരുന്നു സംവിധായകൻ സിദ്ദിഖ് വെളിപ്പെടുത്തുന്നു

മലയാള സിനിമ ലോകത്തു തന്നെ പകരം വെക്കാനില്ലാത്ത ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് സായ് കുമാർ. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തെളിയിച്ചിരുന്നു അദ്ദേഹം. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ പിന്‍ഗാമിയായാണ്...

വൈറലായ മെഡിക്കൽ വിദ്യാർത്ഥികളായ നവീന്റെയും ജാനകിയുടെയും ഇൻസ്റ്റാഗ്രാം വെരിഫിക്കേഷൻ നവീന്റെ വിഷമവും ഒമർ ലുലുവിന്റെ പോസ്റ്റും

ഒറ്റ ഡാൻസ് വീഡിയോയിലൂടെ കേരളത്തിലൊട്ടാകെ പ്രശസ്തയായ മെഡിക്കൽ വിദ്യാർത്ഥികളാണ് നവീൻ റസാഖും ജാനകിയും. തങ്ങളുടെ കോളേജിൽ പഠനത്തിന്റെ ഇടവേളയിൽ ഇരുവരും തമാശക്കായി ചെയ്ത ചെയ്ത ഡാൻസ് വീഡിയോ ആണ് അവർ പോലും പ്രതീക്ഷിക്കകത്തെ...

അന്ന് മമ്മൂക്കയുടെ പേര് ഫോണിൽ സേവ് ചെയ്ത് വെച്ചത് പടച്ചോന്‍ എന്നാണ് എന്നെന്നും അതങ്ങനെയാകും, ഹൃദയം തൊടുന്ന തുറന്നു പറച്ചിലുമായി വിനോദ് കോവൂര്‍

പൊതുവേ വളരെ പരുക്കനായ കാണപ്പെടാറുണ്ടെങ്കിലും മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അടുത്തറിയുന്നവർ പറയുനന്തു മലയാളത്തിലെ ഏറ്റവും ഹൃദയ വിശാലത ഉള്ള വ്യക്തിയാണ് മമ്മൂട്ടി എന്നാണ്.അതിനുദാഹരണമാണ് പല പുതുമുഖ നടീ നടന്മാരും തങ്ങളുടെ...

പീഡിപ്പിച്ചു കൊല്ലാൻ നോക്കി ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയായി താന്‍ അനുഭവിക്കേണ്ടി വന്ന അതിക്രമം വെളിപ്പെടുത്തി പ്രശസ്ത താരം

ന്യൂജൻ മയിരേ വിളി മറക്കുക, തിയേറ്റർ ഉടമകൾക്ക് കാവൽ ആയിരിക്കും നമ്മുടെ..കാവൽ...ഞാൻ കണ്ടു.അടി ഇടി കരച്ചിൽ ആകെ രോമാഞ്ചം നമ്മൾ തിയറ്ററിൽ മാത്രമേ ഇറക്കു 🔥 സ്ത്രീകൾ പലപ്പോഴും ജോലിസ്ഥലത്ത് ചൂഷണം ചെയ്യപ്പെടുന്നു. തനിക്കെതിരായ...