സീരിയൽ എന്നപേരിൽ കലയെ കൊല ചെയ്യുന്ന ഈ വൃത്തികേടുകൾ കാണുന്ന ആ ലക്ഷോപലക്ഷം ജനങ്ങൾ വെറും ഊളകൾ തന്നെ ആണ് മിഷ്ടർ..വിവാദപരമാര്ശവുമായി നടി രേവതി സമ്പത്

Advertisement

കുറച്ചു ദിവസം മുൻപാണ് സീരിയലുകളിൽ കലാമൂല്യമുള്ളതു ഒന്നുമില്ല അവയ്ക്കു നിലവാരമില്ല സമൂഹത്തിനു പ്രത്യേകിച്ച് ഗുണകരമായ ഒരു സന്ദേശവും നൽകുന്നില്ല എന്ന കാരണം മൂത്താൽ കേരളം ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തപ്പോൾ മികച്ച സീരിയൽ,മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച സംവിധായകൻ എന്നെ വിഭാഗങ്ങൾ ഒഴിവാക്കിയിരുന്നു. അതിനെതിരെ ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പര കുടുംബ വിളക്കിന്റെ സംവിധായകൻ അനിൽ ബാസ് രംഗത്തെത്തിയിരുന്നു.

കുടുംബ വിളക്ക് ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയമായ സീരിയലുകളിൽ ഒന്നാണ്. ബംഗാളി സീരിയല്‍ ‘ശ്രീമൊയി’യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രീകരിക്കുന്ന പരമ്പരയാണ് ഇത്. എഴുത്തുകാരിയും പശ്ചിമബംഗാള്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണുമായ ലീന ഗംഗോപാധ്യായ് ആണ് ശ്രീമൊയിയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. . പക്ഷേ ഈ പരമ്പരയിൽ കേരളം പ്രേക്ഷകരുടെ അഭിരുചിയും താല്പര്യങ്ങളും കൂട്ടിക്കലർത്തി ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇത് ഇപ്പോൾ ചിത്രീകരിക്കുന്നത് എന്നും അന്ന് അനിൽ ബാസ് തന്റെ പ്രതികരണത്തിൽ പറഞ്ഞിരുന്നു. അതോടൊപ്പം ജൂറിയെയും ശക്തമായി വിമർശിച്ചിരുന്നു. ജൂറിയിൽ സീരിയലുമായി ബന്ധമുള്ള ആറം തന്നെ ഇല്ല എന്നായിരുന്നു അനിൽ ബാസ് അന്ന് പറഞ്ഞത് ഒപ്പം സീരിയലുകൾക്ക് നിലവാരമില്ല എന്ന് ജൂറി പറഞ്ഞത്തൂടെ അത് കാണുന്ന കേരളത്തിലെ കോടിക്കണക്കിനു ജങ്ങൾക്കു വിവരമില്ല എന്നാണോ ജൂറി പറയുന്നത് എന്നും അനിൽ ചോദിക്കുന്നുണ്ട്. ഇപ്പോൾ സംവിധായകന് മറുപിടിയുമായി എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ

“അങ്ങനെ തോന്നിയോ അനിൽ ബാസേ.. എന്നാൽ അങ്ങനെ തന്നെ ആകും…!! എന്ത്കൊണ്ട് കളിയാക്കികൂടാ?സീരിയലുകളോ അത് കാണുന്നതോ അല്ല പ്രശ്നം.ഇതുപോലുള്ള ടോക്സിസിറ്റികൾ ആഘോഷമാക്കി സീരിയൽ എന്നപേരിൽ കലയെ കൊല ചെയ്യുന്ന, അങ്ങേയ്യറ്റം മനുഷ്യവിരുദ്ധത നോർമലൈസ് ചെയ്യാൻ ശ്രമിക്കുന്ന,സീരിയൽ എന്ന ആശയത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന നിങ്ങളടക്കമുള്ളവരുടെ ആ ശീലത്തിന് ഉചിതമായ തിരിച്ചടിയാണിത് നിസ്സംശയം. ഗംഭീരമായ തീരുമാനം, കണക്കായിപ്പോയി എന്നെ പറയാനുള്ളു. ഈ വൃത്തികേടുകൾ കാണുന്ന ആ ലക്ഷോപലക്ഷം ജനങ്ങൾ വെറും ഊളകൾ തന്നെ ആണ് മിഷ്ടർ..!!”

Most Popular