സിനിമ എന്നത് ഷിജുവിന്റെയോ, രാജേഷ് എന്ന ഊളയുടെയോ ഔദാര്യമല്ല- സംവിധായകനും നടനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രേവതി സമ്ബത്ത്‌

സിനിമ സെറ്റിൽ തനിക്കു നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ കാരണം ശബ്ദമുയർത്തേണ്ടി വന്ന ഒരു അവസരത്തിൽ സംവിധായകൻ രാജേഷ് ടച്ച്റിവർ നടൻ ഷിജു എന്നിവർ തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് രേവതി പറയുന്നത് അതീവ ഗുരുതര ആരോപണങ്ങൾ രൂക്ഷമായ ഭാഷയിലാണ് രേവതി കുറിപ്പിൽ സൂചിപ്പിക്കുന്നത്. മുൻപും സിനിമ മേഖലയിലെ വെർബൽ സെക്ഷുൽ അബയൂസുകൾക്കെതിരെ അതിശക്തമായി പ്രതികരിച്ച നായികയാണ് രേവതി സമ്പത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മുമ്ബ് പട്നഗര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന അബ്യൂസുകളെ കുറിച്ച്‌ #metoo വില്‍ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് എനിക്ക് നേരിടേണ്ടി വന്ന ട്രോമയ്ക്ക് കാരണക്കാരായവരില്‍ ഷിജു. എ.ആര്‍ അടക്കമുണ്ടായിരുന്നു. Patnagarh എന്ന സിനിമയില്‍ ഷിജുവും ഭാഗമായിരുന്നു. അവിടെയുണ്ടായ ഒരു സംഭവം ഇവിടെ പങ്കു വയ്ക്കുകയാണ്.

സെറ്റില്‍ പലപ്പോഴും അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നും, സെക്ഷ്വല്‍ /മെന്റല്‍ /വെര്‍ബല്‍ അബ്യൂസുകളെ എതിര്‍ത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്‍്റെ പേരില്‍ പലപ്പോഴും ഹറാസ്മെന്‍്റുകള്‍ നേരിടേണ്ടി വന്നിരുന്നു. ഒരു ദിവസം തിരിച്ചു സംസാരിക്കേണ്ടി വന്നതിന്‍്റെ അന്ന് രാത്രി 2 മണിയോടടുത്ത് ഹേമന്ത് രമേശ് എന്ന അസിസ്റ്റന്‍്റ് ഡയറക്ടര്‍ മുറിലെത്തി വിളിച്ചു.

രാവിലെ സംസാരിക്കാമെന്നറിയിച്ചിട്ടും വല്ലാതെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് നേരേ മുന്നിലുള്ള മുറിയിലേക്ക് പോയി. അവിടെ രാജേഷ് ടച്ച്‌റിവര്‍, ഷിജു, തുടങ്ങി ചിലര്‍ മദ്യപിക്കുകയായിരുന്നു. എന്നെ കുറ്റവിചാരണ ചെയ്യാനും മെന്‍്റലി ടോര്‍ച്ചര്‍ ചെയ്യാനുമായിരുന്നു അവര്‍ വിളിച്ചത്. എന്തുകൊണ്ട് സെറ്റില്‍ ശബ്ദമുയര്‍ത്തി, പുതുമുഖങ്ങള്‍ക്ക് ഇത്രയും ധിക്കാരം വേണ്ട എന്നാക്കെ പറഞ്ഞ് മാപ്പ് പറയാന്‍ നിര്‍ബന്ധിച്ചതിന്‍്റെ മുന്നില്‍ ഷിജുവായിരുന്നു.എനിക്ക് ഞാന്‍ ചെയ്തതില്‍ അങ്ങേയറ്റം ശരി ആണെന്നും, ഇനിയും ഇങ്ങനെ ഉണ്ടായാല്‍ ശബ്ദം ഉയര്‍ത്തുമെന്നും, മാപ്പ് പോയിട്ട് ഒരു കോപ്പും ഞാന്‍ പറയില്ല എന്നറിഞ്ഞപ്പോള്‍ അവസാനം അയാള്‍ എന്തൊക്കെയോ എന്നെ നോക്കി പുലമ്ബി,എന്നിട്ട് Go and fuck yourself എന്ന് അലറിയതും അയാളാണ്. മാപ്പ് പറയിപ്പിക്കാന്‍ വേണ്ട പണിയൊക്കെ ആ റൂമിലെ ആണുങ്ങള്‍ ചെയ്തു. രാജേഷ് ടച്ച്‌റിവര്‍ എന്ന ഊളയെ സംരക്ഷിക്കാന്‍ ഈ ഷിജുവും, ഹേമന്തും,ഹര്‍ഷയും തുടങ്ങി കുറെയണ്ണം ഉണ്ടായിരുന്നു.

അവിടത്തെ പീഢനങ്ങള്‍ സഹിക്കാനാകാതെ ആദ്യ ദിനങ്ങളിലെ ഒരു ദിവസം സ്റ്റെയറില്‍ പലപ്പോഴും കരഞ്ഞുതളര്‍ന്നിരിക്കുമ്ബോള്‍ ഷിജു പലപ്പോഴും എന്‍്റെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. പലപ്പോഴും അവരോടൊപ്പം ചേര്‍ന്ന് ഒരു സ്ത്രീയെ ഹറാസ്മെന്‍്റ് ചെയ്യുന്നതില്‍ കൂടെ നിന്നയാള്‍.

ഇന്നയാള്‍ പുതുമുഖമായി കഷ്ടപ്പെട്ട് കടന്നുവന്ന വഴികളുടെ ചരിത്രം ആഘോഷിക്കുമ്ബോള്‍ ഒരുപാട് പ്രതീക്ഷകളോടെ സിനിമയിലേക്ക് കടന്നുവന്ന ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കൂട്ടുനിന്നു എന്ന കുറ്റസമ്മതം കൂടെ നടത്തണം.

പിന്നെ, ഷിജുവിനോട് ഒരു കാര്യം, അന്ന് പറയാന്‍ പറ്റിയില്ല.

സിനിമ എന്ന ഇടം നിന്റെയൊന്നും സ്വകാര്യ സ്വത്തല്ല, art is a democratic space. പുതിയതായി കടന്ന് വരുന്നവരില്‍ നിയൊക്കെ ഇങ്ങനെ വ്യാകുലപ്പെടേണ്ട. എനിക്ക് അറിയാം എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നുള്ളത്. എനിക്ക് സിനിമ എന്നത് ഷിജുവിന്റെയോ, രാജേഷ് എന്ന ഊളയുടെയോ ഔദാര്യമല്ല. ഈ ഇടത്തില്‍ ഞാന്‍ എങ്ങനെ ആകണം എന്നുള്ളതിന് വ്യക്തമായ/ ക്രിയാത്മകമായ കാഴ്ചപ്പാടുള്ള സ്ത്രീയാണ് ഞാനെന്ന് അഭിമാനത്തോടെ ഞാന്‍ പറയുന്നു. സ്വന്തം അഭിമാനം പണയം വെച്ചും, നിലപാടുകള്‍ പണയംവെച്ചും, ശബ്ദം പണയം വെക്കാനുമൊക്കെ സിനിമയില്‍ പിടിച്ച്‌ നില്‍ക്കാന്‍ നിങ്ങളൊക്കെ തന്ന ജീര്‍ണിച്ച ഉപദേശം വെറും മയിര് മാത്രമാണ് എനിക്ക്. ഈ ശബ്ദത്തില്‍ തന്നെ ഈ ഇടത്തില്‍ ഞാന്‍ കാണും, സിനിമ ഉണ്ടാക്കുകയും ചെയ്യും. നിങ്ങള്‍ക്കൊക്കെ ചെയ്യാന്‍ പറ്റുന്നത് അങ്ങ് ചെയ്യ്…!!

Most Popular

മോഹന്‍ലാലും മമ്മൂട്ടിയും എന്നല്ലാതെ എന്തുകൊണ്ടാണ് മറ്റു നടന്മാരുടെ പേര് താരതമ്യത്തില്‍ വരാത്തത്?; മറുപടിയുമായി മോഹന്‍ലാല്‍

മലയാളികളുടെ പ്രിയപ്പെട്ട സഖ്യങ്ങളിലൊന്നാണ് മമ്മൂട്ടി-മോഹൻലാൽ സഖ്യം. അച്ഛനും മകനും സഹോദരന്മാരും സുഹൃത്തുക്കളുമായി ഇരുവരും പ്രേക്ഷകർക്ക് മുന്നിൽ വന്നിട്ടുണ്ട്. സിനിമകളെക്കുറിച്ചോ അവർ അഭിനയിച്ച കാലഘട്ടത്തെക്കുറിച്ചോ സംസാരിക്കുമ്പോൾ മമ്മൂട്ടിയും മോഹൻലാലും പരസ്പരം പേരുകൾ സംസാരിക്കുമ്പോൾ നിങ്ങളും മമ്മൂട്ടിയും...

സ്വയംഭോഗ രംഗം; എന്റെ അച്ഛനോടല്ല സംശയം ചോദിക്കേണ്ടത് തന്നോട് ചോദിക്കൂവെന്ന് നടി സ്വര

വീരേ ദി വെഡിംഗ് എന്ന ചിത്രത്തില്‍ സ്വയംഭോഗ രംഗത്തിലൂടെ വിവാദത്തിലായ താരമാണ് സ്വര ഭാസ്കര്‍. ചിത്രത്തിലെ തന്റെ അഭിനയത്തെ വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത സ്വര വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വീരേ ദി...

ജീവിതത്തിലെ ആ കൂട്ടിനെ കണ്ടെത്തി നടൻ വിജിലേഷ്; വിവാഹനിശ്ചയ വീഡിയോ വൈറൽ

പ്രശസ്ത മലയാളം നടന്‍ വിജിലേഷ് വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. വിവാഹ നിശ്‌ചയത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നേരത്തെ തന്റെ പങ്കാളിയെ കണ്ടെത്തിയ സന്തോഷം...

ആ ലക്ഷ്യത്തോടെയാണ് ഞാൻ സിനിമയിൽ വന്നത്,ഇപ്പോൾ എനിക്ക് 19 വയസ്സ്, അത് ഞാൻ നേടും സാനിയ ഇയ്യപ്പൻ

സിനിമയിലെ തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് നടി സാനിയ ഇയ്യപ്പൻ.അഭിനയത്തിലായാലും ഡാൻസിലായാലും മികവുറ്റ പ്രകടനമാണ് താരം കാഴ്ച വെക്കുന്നത് അസാമാന്യ മെയ്വഴക്കമുള്ള താരം തന്റെ ജിമ്നാസ്റ്റിക് പ്രകടങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും...