സിനിമ നിങ്ങളുടെ കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കപ്പലണ്ടി മിഠായിയല്ല”; ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി രേവതി സമ്പത്ത്

മലയാള സിനിമ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും കൂട്ടായമയായ ‘അമ്മ’ യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദപരമായ പരാമർശത്തിനെതിരെ രൂക്ഷ വിമശനം നടത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്പത്ത്.നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ഭാഗം ന്യായീകരിക്കുകയും ആക്രമിക്കപ്പെട്ട നടിയെ തള്ളിപ്പറയുകയും മരിച്ചവ്യക്തിയായി ഉപമിക്കുകയും ചെയ്ത വാദഗതികൾ വലിയ വിമര്ശനങ്ങളാണ് നേരിടുന്നത് .കൂടെയുള്ള സഹപ്രവർത്തകയ്ക്കു നീതി ഉറപ്പാക്കാൻ കഴിയാത്ത ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു ഒഴിയണം എന്നാണ് രേവതി തന്റെ ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നത് .

രേവതിയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇടവേളയില്ലാത്ത വീഢിത്തരങ്ങൾ!!!

♦️“സിനിമ മോഹിച്ച് കിട്ടാത്തവർ അസൂയകൊണ്ട് പുറത്തു ചെന്നുനിന്ന് കുറ്റം പറഞ്ഞ് സുഖം തേടുന്നു”

സിനിമ നിങ്ങളുടെ കടയിൽ വിൽക്കാൻ വെച്ചിരിക്കുന്ന കപ്പലണ്ടി മിഠായിയല്ല. സിനിമ സ്വപ്നം കാണുന്ന ആർക്കു വേണമെങ്കിലും സൃഷ്ടിക്കാവുന്നതും ഇടപെടാവുന്നതുമായ കലയാണ്. സിനിമയിലേക്ക് എത്തിപ്പെടാൻ കഴിയാത്ത എല്ലാവരും നിങ്ങളെ കുറ്റം പറഞ്ഞ് സുഖം തേടുന്നു എന്നൊക്കെ തോന്നുന്നത് മനോനിലയുടെ പ്രശ്നമാണ്. ഞങ്ങളാണ് സിനിമ എന്നൊക്കെ സ്വയം തീരുമാനിക്കുന്നതിൻ്റെ പ്രശ്നമാണ്. സിനിമ മറ്റു കലകളും ജോലികളും പോലെ തന്നെയാണ്.

♦️“ഞാനറിയുന്ന ദിലീപ് ഇത് ചെയ്യില്ല”

അപ്പോൾ അറിയാത്ത ദീലിപോ? ഒരാൾ അറിയുന്ന മറ്റൊരാൾ എന്നത് എത്രമാത്രം അബദ്ധജഡിലമായ വാദമാണെന്ന് അറിയാമോ? വസ്തുതകളും അറിയുന്ന സത്യങ്ങളും ആധാരമാക്കി വേണം സംസാരിക്കാനും വിശകലനം ചെയ്യാനും. ഇല്ലെങ്കിൽ നുണകൾ ഇടവേളകളില്ലാതെ ഇതുപോലെ പൊളിഞ്ഞു പോകും.

♦️“മരിച്ചു പോയവരെ നമുക്ക് തിരിച്ചുകൊണ്ട് വരാൻ പറ്റില്ലല്ലോ”

നിങ്ങൾ പറയുന്നത് കേൾക്കുന്ന ബോധം ഉള്ള ഏതൊരാൾക്കും നിങ്ങൾ ഉദേശിച്ചത് എന്താണ് എന്ന് വ്യക്തമായി മനസിലാകും. നിങ്ങൾ അലിഖിതമായി എന്തൊക്കെ ചെയ്തു കൊണ്ടിരുന്നോ അത്‌ അറിയാതെ സംസാരത്തിൽ വന്നു പോയി എന്നതാണ് സത്യം. നിങ്ങളുടെ താൽപര്യങ്ങൾക്ക് അടിമപ്പെട്ടില്ലെങ്കിൽ നിങ്ങളെ സംബന്ധിച്ചടുത്തോളം അവർ മരിച്ചുപോകുന്നവരാണ്. സിനിമയിൽ നിന്ന് നിങ്ങൾക്കവരെ കൊന്നുകളയാമെന്നാണ് നിങ്ങൾ കരുതുന്നത്. ചെഗുവേരയുടെ ഒരു വാചകമുണ്ട് “കൊല്ലാനായേക്കും പക്ഷേ തോൽപ്പിക്കാനാവില്ല”. ഞങ്ങൾ അതുപോലും നിങ്ങൾക്കെതിരെ ഉപയോഗിക്കുന്നില്ല. നിങ്ങൾക്ക് കൊല്ലാനുമാകില്ല, തോൽപ്പിക്കാനുമാകില്ല. കാലമൊക്കെ മാറിപോയി. പിന്നെ പറഞ്ഞശേഷം ഫിക്ഷൻ എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നത് കാണുമ്പോൾ വീണടുത്ത് കിടന്ന് ഉരുളുക എന്ന പ്രയോഗം ഓർമ വരുന്നുണ്ട്. 20 20 ഒന്ന് റീവൈൻ്റ് ചെയ്ത് കണ്ടാൽ ആരാണ് മരിച്ചത് എന്നൊക്കെ വ്യക്തമാകും.

♦️“20 20 എന്ന സിനിമ ദിലീപിന് മാത്രമേ ഗുണം ചെയ്തിട്ടുള്ളു, ബാക്കി എല്ലാരും തെണ്ടി തെണ്ടി ആയി”

ഒന്നിച്ചു ചേർന്ന് നിന്ന് കൊണ്ട് കെട്ടിപ്പടുത്ത ഒരു സിനിമയിൽ ഒരാൾക്കു മാത്രമാണ് ഗുണം ഉണ്ടായത് എന്നാണ് ഇദ്ദേഹം പറയുന്നത്. അറിയാതെ വായിൽ നിന്ന് സത്യങ്ങൾ വീണു പോയത് ആണെന്നാണ് തോന്നുന്നത്. സൂപ്പർ ഹിറ്റ് ആയെന്നു അവകാശപെടുന്നൊരു സിനിമയിൽ നിർമാതാവിന് മാത്രമാണ് ഗുണം കിട്ടിയത് എന്ന് പറയുമ്പോൾ സിനിമ എന്നത് സാമ്പത്തികം എന്ന് മാത്രമായാണ് അവർ ഉൾക്കൊള്ളുന്നത് എന്ന് വ്യക്തമാണ്.

♦️“ആർക്കും എന്തും പറയാമെന്നൊക്കെയായി. സ്നേഹബന്ധം ഒക്കെ ഇല്ലാതായി”

സ്നേഹം ബന്ധം എന്നത് അവകാശങ്ങൾ നിഷേധിക്കാനും അടിച്ചമർത്താനും പീഡിപ്പിക്കാനുമുള്ള ലൈസൻസ് അല്ല. അങ്ങനെ നിങ്ങളുടെ തോന്ന്യവാസങ്ങൾക്ക് എതിരെ ശബ്‌ദിക്കുമ്പോൾ പോകുന്നത് ആണ് സ്നേഹബന്ധമെങ്കിൽ ഞങ്ങൾ അതങ്ങു പോട്ടെ എന്ന് വയ്ക്കും. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു, സഹിക്കാനാവാതെ സ്ത്രീകൾ ശബ്ദിച്ചു തുടങ്ങുമ്പോൾ മാത്രമേ നിങ്ങൾക്ക് ഈ സ്നേഹ ബന്ധം ഒക്കെ തകരുന്നതായി തോന്നുന്നുള്ളൂ അല്ലെ. ആത്മാഭിമാനബോധത്തോടെ ഉള്ള സ്നേഹ ബന്ധങ്ങൾ നിലവിലുള്ളതുകൊണ്ടാണ് നിങ്ങളുടെ തീട്ടുരങ്ങളെ ഭയപ്പെടാതെ WCC രൂപപ്പെട്ടത്. വൈവിധ്യുള്ള അഭിപ്രായങ്ങളും വാക്പോരുകളും സംഘടനകളും ഒക്കെ ഇനിയും ഉയർന്നു വരണം. ജീർണിച്ച പലതും നിങ്ങൾക്കു മാറ്റാതെ മുന്നോട്ട് പോകാൻ ആകില്ല. നിങ്ങളുടെ ഭയം ആണ് ഇതിലൂടെ എല്ലാം വ്യക്തമാകുന്നത്.

കൂടെയുണ്ടായിരുന്ന മനുഷ്യർക്ക് പോലും നീതി ഉറപ്പാക്കാൻ കഴിയാത്ത നിങ്ങൾ ആ സ്ഥാനത്ത് തുടരാൻ അർഹനല്ല എന്നെങ്കിലും സ്വയം തിരിച്ചറിഞ്ഞ് രാജി വയ്ക്കാൻ തയ്യാറാകണം.

നിങ്ങളുടെ വിശ്വാസത്തിലെ “മരിച്ച മനുഷ്യർ” ഇതുപോലെ കുതിച്ചുവരുമ്പോൾ നിങ്ങളൊക്കെ വല്ലാതെ ഭയപ്പെടുന്നുണ്ട് എന്നത് നന്നായി മനസ്സിലാകുന്നുണ്ട്.

Shame on you Mr.Edavela Babu!!

നേരത്തെ നടൻ സിദ്ദിഖിനെതിരെ ഞെട്ടിക്കുന്ന ലൈംഗിക ആരോപണം രേവതി ഉന്നയിച്ചിരുന്നു .2016 ൽ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോയ്ക്കിടെ തന്നോട് ലൈംഗിക ചുവയുള്ള വാക്കുകൾ പറയുകയും മോശമായി പെരുമാറുകയും ചെയ്തിട്ടുണ്ടെന്നു 2019 മെയിൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ രേവതി വെളിപ്പെടുത്തിയിരുന്നു.

Most Popular

എന്താണ്, രണ്ടും ഒരേ പോലെയാണല്ലോ? – നയൻതാരയെ പോലെ വേഷമണിഞ്ഞെത്തി ആരാധകരെ ആശയക്കുഴപ്പത്തിലാക്കി നിവേദ പെതുരാജ് താരത്തിന്റെ മറുപിടി.

ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് നടി നിവേദ പെതുരാജ്. തന്റെ ബാല്യകാല അനുഭവങ്ങളെക്കുറിച്ച് അവർ ഇപ്പോൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇത് കണ്ട എല്ലാ ആരാധകരും അത് ആകാംക്ഷയോടെ പങ്കിടുകയും ഇഷ്ടപ്പെടുകയും...

തിലകന്‍ ചേട്ടനോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ് ചെയ്തത് ; വെളിപ്പെടുത്തലുമായി നടൻ സിദ്ദീഖ്

അനശ്വര നടന്‍ തിലകനോട് താന്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്‌തെന്ന് തുറന്നു പറഞ്ഞ് പ്രശസ്ത മലയാളം സിനിമ താരം സിദ്ദീഖ്. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ...

എങ്ങനെയാണ് സെക്സ് ചെയ്യേണ്ടതെന്നോ അതെന്താണെന്നോ ഇവിടെ കല്യാണം കഴിച്ചവര്‍ക്ക് പോലും അറിയില്ലെന്ന് കനി കുസൃതി

സെക്സിനെ കുറിച്ച് കേരളത്തിൽ വലിയ ഒരു ശതമാനം ആൾക്കാർക്ക് പോലും വലിയ ധാരണ എല്ലാ എന്ന് നടി കനി കുസൃതി പറയുന്നു. കേരളത്തിലെ വിവാഹിതര്‍ക്ക് പോലും സെക്‌സ് എന്താണെന്നതില്‍ വ്യക്തമായ ധാരണയില്ല. കുട്ടികള്‍...

അടിവയറ്റില്‍ ചവിട്ടു കിട്ടിയ വീണ നായരെ ബിഗ് ബോസില്‍ നിന്നും ഹോസ്പിറ്റലില്‍ കൊണ്ട് പോയി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി അശ്വതി

ഇത്തവണ ബിഗ് ബോസ്സിൽ എത്തിയതിൽ കൂടുതലും മലയാളി പ്രേക്ഷകർക്ക് വലിയ പരിചയമുള്ള ആൾക്കാർ ആയിരുന്നില്ല പങ്കെടുക്കാനെത്തിയത്. ഓരോരുത്തരും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും ഗെയിം പ്ലാന്‍ എന്താണെന്ന്...