‘അശ്ലീല വിഡിയോയിലെ പെണ്‍കുട്ടി എന്നെപ്പോലെ, അതുകണ്ട് കയ്യും കാലും വിറച്ചു’- വ്യാജ വിഡിയോയില്‍ കേസ് കൊടുത്ത് നടി രമ്യ സുരേഷ്

ഒരുപാട് ചിത്രങ്ങളിൽ മികവാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് രമ്യ സുരേഷ്.പൊതുവേ താരങ്ങളുടെതെന്ന പേരിൽ പ്രചരിക്കുന്ന അശ്‌ളീല വിഡിയോകൾ എല്ലാം വ്യാജ വീഡിയോകളാണ്. എന്നാൽ പലരും ഇത്തരം പ്രചാരങ്ങളിൽ തകർന്നു പോകാറുള്ളതാണ്.ഇപ്പോൾ ഇത്തരം സൈബർ ക്രിമിനലുകളുടെ ക്രൂരതക്ക് ഇരയാകുന്നത് പൊതുവേ സിനിമ താരങ്ങളാണ്. പ്രത്യേകിച്ച് സ്ത്രീകൾ. ഇപ്പോൾ ആ ലിസ്റ്റിലേക്ക് വീണ്ടും മലയാളത്തിലെ ഒരു പ്രമുഖ നടി കൂടി ഇരയായിരിക്കുകയാണ്.നടി രെമ്യ സുരേഷാണ് ആ താരം. തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ വിഡിയോയില്‍ കേസ് കൊടുതിരിക്കുകയാണ് താരം. നടിയുടേതുപോലെ മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. രമ്യയുടെ ഫേയ്സ്ബുക്കിലെ രണ്ട് ചിത്രങ്ങളും മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോയും വിഡിയോകളും ചേര്‍ത്താണ് വിഡിയോ.

https://fb.watch/5T38lhDt1M/

അടുത്ത ഒരു സുഹൃത്തുവഴിയാണ് ഇത്തരത്തിലൊരു വിഡിയോയെക്കുറിച്ച്‌ താന്‍ അറിയുന്നത് എന്നാണ് രമ്യ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ എസ്പി ഓഫിസില്‍ ചെന്ന് പരാതി നല്‍കിയെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ രെമ്യ പറയുന്നു. രമ്യയുടെ വാക്കുകൾ ഇങ്ങനെ.

എന്നെ പരിചയമുള്ള ഒരാള്‍ ആണ് വിഡിയോയുടെ കാര്യത്തെപറ്റി പറയുന്നത്. അദ്ദേഹം എന്റെ ഫോണിലേയ്ക്ക് ആ ഫോട്ടോയും വിഡിയോയും അയച്ചു തന്നു. എന്റെ ഫെയ്സ്ബുക്ക് പേജിലുള്ള രണ്ട് ഫോട്ടോയും വേറൊരു കുട്ടിയുടെ വിഡിയോസുമാണ് അതില്‍ ഉണ്ടായിരുന്നത്.ആ കുട്ടിയുടെ ഫോട്ടോ കണ്ടാല്‍ എന്നെപ്പോലെ തന്നെ ഇരിക്കും എന്നതാണ് ഞെട്ടിക്കുന്ന സത്യം. ആ വിഡിയോ കണ്ടതോടെ എന്റെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. എന്തു ചെയ്യണം ആരെ വിളിക്കണം എന്നറിയില്ല.കുറച്ചു സമയം കഴിഞ്ഞ് എന്റെ നാട്ടില്‍ തന്നെയുള്ള പൊലീസ് സ്റ്റേഷനില്‍ വിളിച്ച്‌ കാര്യം തിരക്കി. ആലപ്പുഴ എസ്പി ഓഫിസില്‍ ചെന്ന് ഇന്ന് തന്നെ പരാതി എഴുതി കൊടുക്കാന്‍ പറഞ്ഞു. ഉച്ചയ്ക്ക് ഒരു വകപോലും കഴിക്കാതെ അപ്പോള്‍ തന്നെ എസ്പി ഓഫിസില്‍ പോയി പരാതി കൊടുത്തു.

ഇതുപോലുള്ള അമ്ബത്തിയാറാമത്തെ കേസ് ആയിരുന്നു അന്ന് എന്റേത്. കേസ് ഉടന്‍ ഫയല്‍ ചെയ്തു. വിഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങള്‍ എടുത്തു. വേണ്ട നടപടികള്‍ ഉടനടി ചെയ്യുമെന്നും അവര്‍ അറിയിച്ചു.നമുക്ക് ധൈര്യവും സമാധാനവും നല്‍കുന്ന വാക്കുകളാണ് സൈബര്‍സെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്. പക്ഷേ, ഈ വിഡിയോ എത്രത്തോളം പേര്‍ കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല.

നമുക്ക് എത്രപേരോട് ഇത് ഞാനല്ല എന്ന് പറയാന്‍ പറ്റും. ഈ വിഡിയോ പ്രചരിക്കുന്നവര്‍ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. – രമ്യ വിഡിയോയില്‍ പറഞ്ഞു.ആ വിഡിയോ എന്റേതല്ലെന്ന പൂര്‍ണബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ഇങ്ങനെ നില്‍ക്കുന്നത്. എന്നെ സപ്പോർട്ട് ചെയ്യുന്ന ഒരു കുടുംബം ഉള്ളത് കൊണ്ടാണ് ഞാൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്. അല്ലെങ്കില്‍ ഒരു ചെറിയ കാര്യത്തില്‍ വിഷമം വരുന്ന ആളാണ് ഞാന്‍.

സിനിമയില്‍ വരുന്നതിനു മുമ്ബ് പാട്ടുപാടുന്ന എന്റെ വിഡിയോ വൈറലായപ്പോള്‍ തകര്‍ന്നുപോയിട്ടുണ്ട്. അന്നൊക്കെ എന്നെ പിന്തുണച്ച്‌ ധൈര്യം തന്ന ഒരുപാട് പേരുണ്ട്. എന്റെ ഭര്‍ത്താവ് ഗള്‍ഫിലാണ്. അദ്ദേഹം എന്നെ എപ്പോഴും ഫോണില്‍ വിളിച്ച്‌ ആശ്വസിപ്പിക്കുന്നുണ്ട്.
ഈ വിഡിയോ വന്നതോടെ എന്റെ പേജിലും മോശം കമന്റുകള്‍ വന്നു തുടങ്ങി. നിങ്ങളൊരു കാര്യം മനസിലാക്കണം, നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല ഞാന്‍. എന്റെ ജീവിതാവസാനം വരെ സിനിമയില്‍ നിന്നോളാമെന്ന് ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല.സിനിമ ഇല്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ എനിക്കില്ല. സിനിമയില്‍ നിന്നും കിട്ടുന്നതുകൊണ്ടല്ല ഞാന്‍ ജീവിക്കുന്നതും. സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാന്‍ തയാറുള്ള വ്യക്തി അല്ല ഞാന്‍.

ആ വീഡിയോ ദയവു ചെയ്തു ആരും പ്രചരിപ്പിക്കരുത് എന്നും പിന്തുണ തന്നും കൂടെ ഉണ്ടാകണമെന്നും നടി പറയുന്നു.

Most Popular

ഒരു ദളിതന്‍ മന്ത്രിയാകുന്നു എന്ന പ്രയോഗം ദളിത് വിരുദ്ധതയാണെന്ന് ഒമര്‍ ; അങ്ങനെ അല്ല എന്ന് തിരുത്തി സാബുമോന്‍

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ അഭിപ്രായം പറയുന്ന രീതി ഉള്ള ചുരുക്കം സിനിമ പ്രവർത്തകരിൽ ഒരാളാണ് ഒമർ ലുലു. രണ്ടാം പിണറായി മന്ത്രി സഭയിൽ കെ രാധാകൃഷ്ണന്‍ മന്ത്രിയായതിന് പിന്നാലെ അദ്ദേഹത്തെ ദളിതനെന്ന് വിളിക്കുന്നത്...

മറ്റുള്ളവരുടെ ലക്ഷണം പറയാന്‍ നീ ആരാ കണിയാനോ? പിന്നെ എന്റെ ഉണ്ണിയുടെ മുഖലക്ഷണം നോക്കാന്‍ നിന്നെ ഞാന്‍ ഏല്‍പ്പിച്ചിരുന്നോ ഇല്ലല്ലോ? കമെന്റിന് മാസ്സ് മറുപടിയുമായി ദയ അശ്വതി!

ദയ അശ്വതി ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ പങ്കെടുത്ത ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു . പ്രത്യേക സ്വഭാവത്തിനുടമായ താരം തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്കെല്ലാം അതി രൂക്ഷമായ ഭാഷയിൽ ആണ് മറുപിടികൾ പറഞ്ഞിരുന്നത്...

ഗോവന്‍ ബീച്ചില്‍ ബിക്കിനിയണിഞ്ഞ് ആര്‍ത്തുല്ലസിച്ച് അനാര്‍ക്കലിയിലെ നായിക. അന്തം വിട്ടു ആരാധകർ

ഇപ്പോൾ താരം ഗോവയിൽ അവധിക്കാലം ആസ്വദിക്കാനായി എത്തിയപ്പോൾ എടുത്ത പുതിയ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.വിദേശ കാമുകനോടൊപ്പം ഗോവയിലായിരുന്നു പ്രിയലിന്റെ പുതുവത്സരാഘോഷം. അതേസമയം, എടുത്ത ചിത്രങ്ങളും വീഡിയോയും വൈറലായി. ചിത്രത്തിൽ ചുവന്ന...

ഗ്ലാമർ തരംഗവുമായി വീണ്ടും ഒരു കിടിലോൽക്കിടിലം പ്രീ വെഡിങ് ഫോട്ടോഷൂട്ട് – പാരമ്പര്യ വാദങ്ങളുമായി നമുക്ക് ഇനിയും പിടിച്ചു നിൽക്കാനാവുമോ ? എത്ര നാൾ ?

ഒരോരുത്തരും അവരുടെ ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും കൂടുതൽ മികവുറ്റതും എന്നെന്നും ഓർമ്മിക്കപ്പെടാനുമുള്ളതാക്കാൻ നന്നായി പരിശ്രമിക്കാറുണ്ട്. അതിനു ഓരോരുത്തരും അവരുടെ സംസ്കാരവും ജീവിത രീതിയും സോഷ്യൽ സ്റ്റാറ്റസും സമ്പത്തുമൊക്കെ അനുസരിച്ചു...