വെളിയിലിറങ്ങുമ്പോൾ ഫിറോസ് പൊട്ടിക്കുമെന്ന് പറഞ്ഞ വലിയ രഹസ്യം! പക്ഷേ പുറത്തിറങ്ങിയ ശേഷം സംഭവിച്ചത്… വെളിപ്പെടുത്തലുമായി രമ്യ

ബിഗ് ബോസ്സിന്റെ മൂന്നാം സീസണിൽ ഏറ്റവും പ്രശനങ്ങളുണ്ടാക്കിയ മത്സരാർത്ഥി ആരാണ് എന്നുള്ളത് ആരോട് ചോദിച്ചാലും ഒറ്റ ഉത്തരം മാത്രമേ ഉള്ളു അത് ഫിറോസ് ഖാൻ എന്നാണ് വൈൽഡ് കാർഡ് എൻട്രിയിലാണ് താര ദമ്പതികൾ എത്തിയത്. എത്തിയ ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെ ബിഗ് ബോസ് വീട്ടില്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്നവരും പ്രശ്‌നങ്ങളുടെ ഒരുഭാഗത്തുള്ളവരുമായി നിറഞ്ഞു നിന്നിരുന്നു ഫിറോസും സജ്‌നയും. മത്സരാര്‍ത്ഥികളില്‍ മിക്കവരുമായി ഫിറോസും സജ്‌നയും വഴക്കിട്ടിട്ടുണ്ട്. മറ്റുള്ളവരെല്ലാം മുഖംമൂടിയണിഞ്ഞാണ് നില്‍ക്കുന്നതെന്നും അവരുടെ യഥാര്‍ത്ഥ മുഖം പുറത്ത് കൊണ്ടു വരുമെന്നുമായിരുന്നു ഫിറോസിന്റെ വാദം.ഒരുതരത്തിൽ പറഞ്ഞാൽ ഇവർ ഇരുവരും വന്നതിനു ശേഷമാണ് മത്സരത്തിന് യഥാർത്ഥ ഒരുസ് ആവേശം കൈ വന്നത് എന്ന് കൂടി പറയാം.

മറ്റുള്ളവരുടെ വ്യക്തിപരവും തികച്ചും സ്വോകാര്യവുമായ കാര്യങ്ങൾ കൂടി ഇടപെട്ടു പ്രശ്നങ്ങൾ വഷളാക്കിയതും മോശം പദപ്രയോഗങ്ങള്‍ നടത്തിയതും നിയമലംഘനം നടത്തുകയും ചെയ്തുവെന്ന കാരണത്താല്‍ ഫിറോസിനേയും സജ്‌നയേയും ഷോയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിന് മുന്‍പും നിരവധി തവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പലപ്പോഴും ബിഗ് ബോസ് ഹൗസിലെ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയായിരുന്നു ഇവര്‍.ബിഗ് ബോസ് സീസണ്‍3 ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒരു വിഷയമായി മാറുകയായിരുന്നു ഇവരെ പുറത്താക്കിയത്. ഇത് ഹൗസിനുളളില്‍ മാത്രമല്ല പുറത്തും വലിയ ചര്‍ച്ചയായിരുന്നു. ഇതിനെതിരെ പ്രേക്ഷകരും രംഗത്ത് എത്തിയിരുന്നു.

നടി രമ്യപണിക്കരും ഫിറോസ് ഖാനും തമ്മിലുണ്ടായ പ്രശ്നത്തിന് പിന്നാലെയാണ് താരങ്ങള്‍ പുറത്ത് പോയത്. ബിഗ് ബോസ് നല്‍കിയ ഒരു ടാസ്ക്കില്‍ രമ്യയും ഫിറോസ് ഖാനും തമ്മില്‍ ചെറിയ പ്രശ്നം നടന്നിരുന്നു. രമ്യയെ കുറിച്ച്‌ തനിക്കൊരു രഹസ്യം അറിയാമെന്നും അത് പൊട്ടിക്കുമെന്നും ഫിറോസ് പറയുകയായിരുന്നു. എന്നാല്‍ അത് പബ്ലിക്കായി പറയാന്‍ രമ്യ ഫിറോസിനോട് പറയുകയും ചെയ്തിരുന്നു.ഇപ്പോഴിത ഫിറോസ് പൊട്ടിക്കുമെന്ന് പറഞ്ഞ രഹസ്യത്തെ കുറിച്ച്‌ പറയുകയാണ് രമ്യ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസുമായുള്ള പ്രശ്നത്തെ കുറിച്ചും ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ചും രമ്യ മനസ് തുറക്കുകയാണ്

ഫിറോസ് പൊട്ടിക്കും എന്ന് പറഞ്ഞ രഹസ്യം എന്താണെന്നുള്ള അവതാരകന്റെ ചോദ്യത്തിന് അത് ഫിറോസിന് മാത്രം അറിയാം എന്നായിരുന്നു നടിയുടെ മറുപടി. ബിഗ് ബോസ് ഷോയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഫിറോസും രമ്യയും പരിചയക്കാരാണ്. രമ്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫിറോസ് വെളിപ്പെടുത്തുമെന്ന് പറഞ്ഞ രഹസ്യത്തെ കുറിച്ച്‌ പറയവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഫിറോസ് ഏട്ടനെ തനിക്ക് അറിയാം. തങ്ങളോരു മൂന്ന് സ്റ്റേജില്‍ ഒന്നിച്ച്‌ ഡാന്‍സ് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളൊരു പരിചയം മാത്രമാണ് ഉളളത്. അന്ന് സജ്ന ചേച്ചിയും കൂടെയുണ്ടായിരുന്നു. അത് കഴിഞ്ഞ് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവരെ ബിഗ് ബോസ് ഹൗസില്‍ വെച്ച്‌ കാണുന്നത്. ഞാന്‍ അറിയാത്ത എന്റെ വീട്ടുകാര്‍ അറിയാത്ത എന്ത് ബോംബ് ആണ് ഫിറോസ് ഏട്ടന്റെ കയ്യിലുള്ളത് എന്നാണ് തനിക്ക് അറിയാത്തത്.

തിരികെ എത്തിയതിന് ശേഷം ഇതിനെ കുറിച്ച്‌ ചോദിച്ചില്ലേ എന്നും അവതാരകന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഒരു ബന്ധം തങ്ങള്‍ക്ക് തമ്മില്‍ ഇല്ലയെന്നായിരുന്നു രമ്യയുടെ മറുപടി. രണ്ട് മൂന്നോ വര്‍ഷത്തിന് മുന്‍പ് കൊച്ചിയില്‍ നടന്ന ഷോയിലാണ് ഇവരെ അവസാനമായി കാണുന്നത്. പ്രാക്ടീസ് ചെയ്യുന്ന സമയത്തും സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്ന സമയത്തുമാണ് ഇവരുമായി ബന്ധം വരുന്നത്. അതിന് ശേഷം ഇവരുമായി യാതൊരു ബന്ധവും ഇല്ല. ഷൂട്ടുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ മെസേജ് അയക്കും. അത്രമാത്രമാണുള്ളത്. എന്നാണ് ഫിറോസിനെ കുറിച്ചുള്ള പരിചയത്തെ കുറിച്ച്‌ രമ്യ പറഞ്ഞത്.

താനുമായുള്ള പ്രശ്നം കൊണ്ട് മാത്രമല്ല ഫിറോസിനേയും സജ്നയേയും അവിടെ നിന്ന് പുറത്താക്കുന്നത്. അവിടെ സൂര്യയോടും സന്ധ്യയോടും ഋതുവിനോടുമൊക്കെ മോശമായി സംസാരിക്കുന്നുണ്ടായിരുന്നു. അതിന്റെ ലാസ്റ്റ് ഒരു നിമിത്തം ആയത് ഞാന്‍ ആയിക്കാം. അദ്ദേഹം വലിയൊരു രഹസ്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പെര്‍മിഷന്‍ കൊടുത്തതാണ് പറയാന്‍. എന്നാല്‍ ഇല്ല ഞാന്‍ അത് പറയില്ല എന്ന് പറയുന്നത് ഏതൊരു റിയാലിറ്റി ഷോയില്‍ ആയാലും നോക്കിക്കൊണ്ട് ഇരിക്കുമെന്ന് തോന്നുന്നില്ല. തനിക്ക് ഫിറോസിന്റെ പുറത്തുള്ള പിന്തുണയെ കുറിച്ചും മറ്റുമൊന്നും അറിയില്ലായിരുന്നു എന്നും രമ്യ പറയുന്നുണ്ട്

Most Popular

കാറിലെ പരുപാടി കഴിഞ്ഞു പാന്റ്സ് ഇടാൻ മറന്നു പോയോ?; പൊട്ടിത്തെറിച്ച് നടി രാകുൽ പ്രീത്; മറുപടി കൂടിപ്പോയെന്നു വിമർശനം…

തന്റെ ട്വിറ്റർ അക്കൗണ്ടിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ പൊട്ടിത്തെറിച്ച് തെന്നിന്ത്യൻ സൂപ്പർ താരം രാകുൽ പ്രീത് സിങ്. കമന്റ് എഴുതിയ ആൾക്ക് കിടിലോൽക്കിടിലം മറുപടി ആണ് താരം...

ഇന്ത്യൻ 2 ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ കാലതാമസം: ലൈക്കയെ കുറ്റപ്പെടുത്തി സംവിധായകൻ ശങ്കർ

ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ൽ കാജൽ അഗർവാൾ, പ്രിയ ഭവാനി ശങ്കർ, രാഹുൽ പ്രീത് സിംഗ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന് അനിരുദ്ധ് സംഗീതം നൽകും. ലൈകപ്രൊഡക്ഷൻസ് ആണ് ക്സിത്രം നിർമ്മിക്കുന്നത്....

പ്രേക്ഷകരുടെ സ്വന്തം പൗർണമി തിങ്കൾ – തകർപ്പൻ ഡാൻസുമായി ഗൗരി കൃഷ്ണ ഇനിയും പ്രതീക്ഷിക്കുന്നു എന്നാരാധകർ

ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയാണ് പൗര്‍ണമിത്തിങ്കള്‍ . പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി എത്തിയതാണ് ഗൗരി കൃഷ്ണ. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. പൗര്‍ണമിത്തിങ്കളിലെ പൗര്‍ണമിയെന്ന കഥാപാത്രത്തെയായരുന്നു ഗൗരി...

ആരാധകർ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടത്തെ ഭയന്ന് നമുക്ക് ഇഷ്ട്ടപ്പെട്ട ചിത്രങ്ങൾ എഡിറ്റ് ചെയ്യേണ്ടി വരുന്ന ഗതികേട് – ജോസഫ് നായിക മാധുരി ബ്രാഗസന

ഓൺലൈൻ സദാചാര വാദികളും അങ്ങളമാരും ഒക്കെ കൂടി സ്ത്രീകളെ മര്യാദ പഠിപ്പിക്കുന്ന ഒരു പ്രത്യേക കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.എന്ത് ധരിക്കണം എങ്ങനെ ധരിക്കണം എന്നൊക്കെയുള്ള പ്രത്യേക നിയമാവലി തന്നെ ഇവർ പുറത്തിറക്കുന്നുണ്ട്...