അച്ഛനില്ലാത്ത കുട്ടിയായതിനാൽ ഒരുപാടു ഒറ്റപ്പെടുത്തൽ ഉണ്ടായി,അച്ഛനാരാണെന്ന് അമ്മയോട് ചോദിച്ചിട്ടില്ല, അമ്മയുടെ സ്വകാര്യ ജീവിതത്തിൽ ഞാനിടപെടാറില്ല: നടി രമ്യ

358

തമിഴ്നാട്ടിലെ യുവ സൂപ്പർ താരം സൂര്യ അഭിനയിച്ച വാരണം ആയിരം എന്ന സിനിമയിലൂടെ പ്രശസ്തയായ നടിയാണ് രമ്യ അഥവാ ദിവ്യ സ്പന്ദന.രെമ്യ എന്നത് താരത്തിന്റെ സ്ക്രീൻ നെയിം ആണ്. കന്നഡയിലെ മുൻനിര നായികമാരിൽ ഒരാളാണ് രമ്യ. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും രമ്യ തന്റെ സനിഗ്ദ്യം അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, തന്റെ കുടുംബ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി പറയുന്നു.

അച്ഛനില്ലാതെ വളർന്നു വന്ന ജീവിതം സാഹചര്യം താരം പങ്കു വെച്ചിരുന്നു. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് രമ്യ തന്റെ ജീവിതത്തിലെ വേദനിപ്പിക്കുന്ന സത്യങ്ങൾ വെളിപ്പെടുത്തിയത്.

അച്ഛനില്ലാതെയാണ് ഞാൻ വളർന്നത്. എന്നെ വളർത്താൻ അമ്മ കഠിനമായി പരിശ്രമിച്ചു. വിദ്യാഭ്യാസം മറ്റെന്തിനേക്കാളും വലുതാണെന്നായിരുന്നു അമ്മയുടെ അഭിപ്രായം. അങ്ങനെ നന്നായി പഠിപ്പിച്ചു. എന്നാൽ അച്ഛനില്ലാതെ വളരുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. സ്കൂളിൽ ആയിരുന്നപ്പോൾ, അച്ഛൻ എവിടെയാണെന്ന് ചോദിക്കുമ്പോൾ, എനിക്ക് വായിൽ വരുന്ന എല്ലാ കള്ളങ്ങളും ഞാൻ പറയുമായിരുന്നു.

ചിലപ്പോൾ പറയും അച്ഛൻ ഒരു വിമാനാപകടത്തിൽ മരിച്ചു, അതില്ലെങ്കിൽ പറയും അച്ഛൻ അമേരിക്കയിലാണെന്ന്. അച്ഛനില്ലാത്ത കുട്ടിയായതിനാൽ എന്നെ പലരും ഒറ്റപ്പെടുത്തി. അതിനാൽ എനിക്ക് കൂടുതൽ സുഹൃത്തുക്കൾ ഇല്ല. വല്ലതെ വിഷമം തോന്നുമ്പോളും ഒറ്റപ്പെടുമ്പോളും ബൈബിൾ തുറന്നു നോക്കാറുണ്ട്. ദൈവം എപ്പോഴും എന്നോടൊപ്പമുണ്ടെന്ന് എനിക്ക് വിശ്വാസമുണ്ട്.

ഞാൻ ഒരിക്കലും എന്റെ അമ്മയുടെ മുന്നിൽ ഇരുന്ന് അമ്മയുടെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചോ അച്ഛനെക്കുറിച്ചോ ചോദിച്ചിട്ടില്ല. അമ്മ എന്നോട് പറഞ്ഞിട്ടുമില്ല. അമ്മയുടെ സ്വകാര്യ ജീവിതത്തിൽ ഞാൻ ഇടപെടാറില്ല. എന്റെ ജീവിതത്തിലും അമ്മയും അതുപോലെ തന്നെ രെമ്യ പറയുന്നു.