എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഒരു പെണ്‍കുട്ടി കാല് കാണിച്ചെന്ന് പറഞ്ഞ് ഭൂകമ്പമുണ്ടാക്കിയ ആള്‍ക്കാരല്ലേ. തൻറെ ഗ്ളാമറസ് ബാത്ത് ടബ് ഫോട്ടോഷൂട്ടിനെ കുറിച്ച് തുറന്നു പറഞ്ഞു രസ്ന പവിത്രൻ

ഊഴം എന്ന ഒറ്റചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട അനിയത്തിക്കുട്ടിയായ നടിയാണ് രസ്‌ന പവിത്രന്‍. ഊഴത്തില്‍ പൃഥ്വിരാജിന്റെയും ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിന്റെയു അനുജത്തിയായി രസ്‌ന തിളങ്ങി. ഇടക്ക് സോഷ്യല്‍ മീഡിയകളില്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ ഞെട്ടിക്കുകയും ചെയ്തു.

അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു രസ്‌നയുടെ വിവാഹം. എയര്‍ ഏഷ്യയിലെ ഉദ്യോഗസ്ഥനായ ഡാലിന്‍ സുകുമാരനാണ് രസ്‌നയുടെ ഭര്‍ത്താവ്. വിവാഹ ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് രസ്‌ന. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പ്രണയവും വിവാഹവും ഗ്ലാമര്‍ ഫോട്ടോഷൂട്ടിനെയുമൊക്കെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

‘ഒരു തീം ഷൂട്ട് ചെയ്യാനായിരുന്നു പ്‌ളാന്‍. ബാത്ത് ടബില്‍ വച്ചുള്ള ആ ഷൂട്ടില്‍ മൂടിപ്പൊതിഞ്ഞ വേഷം ധരിക്കാന്‍ പറ്റില്ലല്ലോ! അനിയത്തിക്കുട്ടിയെന്ന ഇമേജും എന്നെ അങ്ങനെ മോഡേണ്‍ വേഷത്തില്‍ കണ്ടിട്ടില്ലാത്തതും കൊണ്ടായിരിക്കാം പലര്‍ക്കും അതിശയം തോന്നിയത്.

എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഒരു പെണ്‍കുട്ടി കാല് കാണിച്ചെന്ന് പറഞ്ഞ് ഭൂകമ്പമുണ്ടാക്കിയ ആള്‍ക്കാരല്ലേ. സിനിമയില്‍ നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ചെയ്യാം. ഗ്‌ളാമറിന് വേണ്ടി ഗ്‌ളാമര്‍ ചെയ്യാന്‍ എന്തായാലും തയ്യാറല്ല. ‘കല്യാണം കഴിഞ്ഞിട്ട് കഴിഞ്ഞ മാസം ഒരുവര്‍ഷമായി. കല്യാണം കഴിച്ച സമയത്തും സിനിമയില്‍ തുടരണമെന്നുതന്നെയായിരുന്നു ആഗ്രഹം. ഇപ്പോഴും സിനിമ തന്നെയാണ് എന്റെ ഫോക്കസ്.’

രസ്നയുടെ ബാത്ത് ടാബിലുള്ള ഗ്ലാമറസ് ചിത്രങ്ങൾ വൻ ഹിറ്റായിരുന്നു അതോടൊപ്പം തന്നെ സദാചാര വാദികളുടെ ആക്രമണവും ശെരിക്കും താരം ഏറ്റു വാങ്ങിയിരുന്നു. പൊതുവേ ഇത്തരം ആരോപണങ്ങളോട് ശക്തമായ ഭാഷയിൽ ആണ് രസ്ന മറുപിടി പറയാറ്.

 

Most Popular

ഞാനും ഒരു മനുഷ്യനാണ് കറുത്തവള്‍, ബ്ലാക്ക് ബോര്‍ഡ് എന്ന് വിളിച്ച്‌ ആക്ഷേപിക്കുന്നു; പൊലീസില്‍ പരാതി നല്‍കി നടി ശ്രുതി ദാസ്

സോഷ്യൽ മീഡിയയിലൂടെ തന്നെ നിറത്തിന്റെ പേരിൽ ആക്ഷേപിക്കുന്നു എന്ന പരാതിയുമായി നടി ശ്രുതി ദാസ്. സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം നിരന്തരമായപ്പോഴാണ് നിയമ നടപടി സ്വീകരിച്ചതെന്ന് ബംഗാളി നടിയായ ശ്രുതി ദാസ് പറയുന്നു. രണ്ട്...

100 ദശലക്ഷം ക്ലബിൽ ചേരുന്ന വിജയ് യുടെ ആറാമത്തെ ഗാനം

YouTube വീഡിയോ സൈറ്റുകളുടെ വരവോടെ, ആളുകൾ ടിവിയിൽ പാട്ടുകൾ കാണുന്നതിനേക്കാൾ കൂടുതൽ ആവശ്യമുള്ളപ്പോഴെല്ലാം YouTube- ൽ പാട്ടുകൾ കാണുന്നു. അതിനാൽ, നിരവധി ഗാനങ്ങൾ വീണ്ടും വീണ്ടും കാണുകയും കാഴ്ചക്കാരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു. 'മാരി...

‘പെണ്ണിന്റെ ശരീരം ഒരു ക്യാമറയിൽ പതിഞ്ഞുവെന്നു കരുതി ഒരു ഭാവിയും നശിച്ചു പോകില്ല..’; ജോർജ് കുട്ടിയുടെ ഭാര്യ റാണിയോട് യുവതിയ്ക്ക് പറയാനുള്ളത്, വൈറലായി കുറിപ്പ്!

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഇടുക്കിയിലെ തൊടുപുഴയിൽ നടക്കുകയാണ്.അതിനിടയിൽ സിനിമയുടെ...

‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന സിനിമ ഇപ്പോഴാണ് ചിത്രീകരിക്കേണ്ടിവരുന്നതെങ്കിൽ കഥാപാത്രങ്ങളായി ആരെയൊക്കെ അഭിനയിപ്പിക്കാം – സത്യൻ അന്തിക്കാട് മനസ്സ് തുറക്കുന്നു

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന പൊന്മുട്ടയിടുന്ന താറാവ്. ആ ചിത്രം ഇപ്പോഴാണ് ചിത്രീകരിച്ചിരുന്നതെങ്കിൽ ആ കഥാപാത്രങ്ങളായി ആരെയൊക്കെ അഭിനയിപ്പിക്കാൻ എന്ന് ചിന്തിക്കുകയാണ്...