കാറിലെ പരുപാടി കഴിഞ്ഞു പാന്റ്സ് ഇടാൻ മറന്നു പോയോ?; പൊട്ടിത്തെറിച്ച് നടി രാകുൽ പ്രീത്; മറുപടി കൂടിപ്പോയെന്നു വിമർശനം…

തന്റെ ട്വിറ്റർ അക്കൗണ്ടിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ പൊട്ടിത്തെറിച്ച് തെന്നിന്ത്യൻ സൂപ്പർ താരം രാകുൽ പ്രീത് സിങ്. കമന്റ് എഴുതിയ ആൾക്ക് കിടിലോൽക്കിടിലം മറുപടി ആണ് താരം നൽകിയത് എങ്കിലും അതു കുറച്ച് കൂടിപ്പോയെന്നാണ് ഇപ്പോൾ ഒരുകൂട്ടം ആൾക്കാരുടെ പക്ഷം.അമ്മയെ തല്ലിയാലും രണ്ടു പക്ഷമാണല്ലോ. സൈബർ ലോകത്തെ മനോരോഗികളുടെ ആക്രമണങ്ങളിൽ കൂടുതലും ഇരയാകുന്നത് നടിമാരനാണ് . ഇനി അവർ പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിച്ചാൽ അവർ അസഭ്യം പറഞ്ഞു .ഫെമിനിസ്റ്റ് ആണ് അങ്ങനെ പോകുന്നു വാദങ്ങൾ .അങ്ങനെ ഉടുവിൽ അവരെ പൊതു സമൂഹത്തിന്റെ മുന്നിൽ കുറ്റക്കാരിയാക്കി തീർക്കുന്ന വരെ ഒരു കൂട്ടർക്ക് ഉറക്കമില്ല.

ജീൻസ് ഷർട്ടും ഷോർട്സും ധരിച്ചു കാറിൽ നിന്നിറങ്ങി വരുന്ന ചിത്രങ്ങൾ രാകുൽ പ്രീത് ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾക്കാണ് ട്വിറ്ററിൽ ഒരാൾ അശ്ലീല കമന്റിട്ടത്. ‘കാറിലെ പരുപാടി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പാന്റ്സ് ഇടാൻ മറന്നു,’ എന്ന കമന്റാണ് ഒരാൾ ട്വിറ്ററിൽ താരത്തിനെതിരെ എഴുതിയത്. ഇതിനു കടുത്ത ഭാഷയിൽ രാകുൽ പ്രീത് മറുപടി നൽകി.
താരത്തിന്റെ മറുപിടിയുടെ തർജ്ജമ ഇങ്ങനെ

‘കാറിലെ പരിപാടികളെ കുറിച്ച് താങ്കളുടെ അമ്മയ്ക്കു നല്ല പോലെ അറിയാമെന്നു തോന്നുന്നല്ലോ! അതുകൊണ്ടായിരിക്കും താങ്കളതിൽ വിദഗ്ദനായത്. ഇത്തരം പരുപാടികളല്ലാതെ വിവരമുണ്ടാക്കുന്ന വല്ലതും പറഞ്ഞു തരാൻ അമ്മയോടു പറയൂ. ഇതുപോലെ ചിന്തിക്കുന്ന ആളുകൾ ഉള്ളിടത്തോളം സ്ത്രീകൾക്ക് ഈ സമൂഹത്തിൽ സുരക്ഷിതരായിരിക്കാൻ കഴിയില്ല. തുല്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വെറുതെ തർക്കിച്ചിരുന്നിട്ട് കാര്യമില്ല,’ രാകുൽ പ്രീത് പ്രതികരിച്ചു.

അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച താരത്തെ പലരും അഭിനന്ദിച്ചു. എന്നാൽ, രാകുലിന്റെ വാക്കുകൾ തരാം താന് പോയി എന്നാണ് ഒരു വിഭാഗത്തിന്റെ കമെന്റ്. ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിലേക്ക് അയാളുടെ അമ്മയെ വലിച്ചിഴയ്ക്കുന്നതു ശരിയല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. താരത്തിന്റെ കോപത്തെ അംഗീകരിക്കുമ്പോൾ തന്നെ പ്രയോഗിച്ച വാക്കുകൾ തെറ്റായിപ്പോയെന്നാണ് ഇവരുടെ വിലയിരുത്തൽ. അയാൾ ചെയ്ത തെറ്റിന് അയാളുടെ അമ്മയെ ചീത്ത വിളിക്കുന്നത് എന്തിനെന്ന് ചോദിക്കുന്നു. ഒരു സ്ത്രീയെ അധിക്ഷേപിച്ചുകൊണ്ട് സ്ത്രീസുരക്ഷയെക്കുറിച്ച് ക്ലാസ് എടുക്കുന്നത് അപഹാസ്യമാണ്. അശ്ലീല കമന്റ് ഇട്ടയാളുടെ വാക്കുകൾ ഗുരുതരമെങ്കിൽ നടിയുടെ മറുപിടിയും അതുപോലെ ഗുരുതരമാണെന്നു നിരവധി പേർ ട്വീറ്റ് ചെയ്തു.

തന്നെ വിമര്ശിക്കുന്നവർക്കും മറുപിടി നൽകാൻ രാകുൽ പ്രീത് സിംഗ് മറക്കുന്നില്ല. തന്റെ ധാർമികതയെ ചോദ്യം ചെയ്യുന്നവർ സ്ത്രീകളെ കമ്പോളവൽക്കരിക്കുന്നതിനെതിരെ പ്രതികരിക്കാത്തതെന്തുകൊണ്ടെന്ന് നടി ചോദിക്കുന്നു. ‘ഇത്തരം ആളുകൾക്കും ഒരു കുടുംബമുണ്ടെന്ന് അവർക്ക് ബോധ്യപ്പെടുന്നതിനാണ് ആ വാക്കുകൾ ഉപയോഗിച്ചത്. അവർ ചെയ്യുന്ന രീതിയിൽ അവരുടെ കുടുംബാംഗങ്ങളോടു വേറെ ആരെങ്കിലും ചെയ്താൽ എങ്ങനെ തോന്നുമെന്ന് അവർ തിരിച്ചറിയണം,’ രാകുൽ പ്രീത് വ്യക്തമാക്കി. ആ കമന്റ് കണ്ടാൽ അയാളുടെ അമ്മ മുഖത്തു നോക്കി ഒന്നു കൊടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാകുൽ കൂട്ടിച്ചേർത്തു.

Most Popular

വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം തെറ്റല്ല, തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ പ്രമുഖയാണ് ഗായത്രി സുരേഷ്. മിസ് കേരള പട്ടം ചൂടിയ താരം മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താരസുന്ദരിയാണ് നടിയായും മോഡലുമായുമൊക്കെ തിളങ്ങിയിട്ടുള്ള നടി ഗായത്രി സുരേഷ്. റൊമാന്റിക്...

കുറച്ചു മാസങ്ങളായി മാനസികമായി തളര്‍ന്നു പോകുന്ന തരത്തില്‍ ഉള്ള കാര്യങ്ങളാണ്‌ ഉണ്ടാകുന്നത്.. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ നേരിടുന്നത്.. രഞ്ജിനി ജോസ് തുറന്നു പറയുന്നു

ലോക് ഡൌൺ കാലഘട്ടം തനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ജോലി നിർത്തിയപ്പോൾ അവൾ മോശം മാനസികാവസ്ഥയിലായിരുന്നുവെന്നും ഗായികയും നടിയുമായ രഞ്ജിനി ജോസ് വെളിപ്പെടുത്തി. കാര്യങ്ങൾ പഴയതാകുമെന്ന പ്രതീക്ഷയിൽ സംഗീതം തനിക്ക് വഴിയൊരുക്കിയിട്ടുണ്ടെന്ന്...

‘ഏകാന്ത ചന്ദ്രികേ.. തേടുന്നതെന്തിനോ’; കസ്തൂരിമാനിലെ ജീവയുടെ എത്തിനോട്ടം കെെയ്യോടെ പൊക്കി!

ടെലിവിഷൻ സീരിയലുകൾ മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗം തന്നെ ആണ് ഇപ്പോൾ . ഓരോ താരങ്ങളും തനകളുടെ കുടുംബത്തിലെ അംഗംങ്ങളായി ആണ് കൂടുതലും പേര് കരുതുന്നത്. കൂടുതലും സ്ത്രീകളാണ് സീരിയലിന്റെ...

കാത്തിരിക്കാൻ വയ്യേ അൽപം കാത്തിരിക്കൂ,ഇവിടെല്ലാം റെഡിയാണ് .. ദളപതി 65 സൺ പിക്ചേഴ്സ് ഫസ്റ്റ് ലുക്ക് അപ്ഡേറ്റ് വീഡിയോ പുറത്തിറക്കി!

ദളപതി വിജയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് ദളപതി 65 ഫസ്റ്റ് ലുക്ക് നാളെ വൈകുന്നേരം റിലീസ് ചെയ്യുമെന്ന അറിയിച്ചുകൊണ്ടുള്ള അപ്ഡേറ്റ് വീഡിയോ സൺ പിക്ചേഴ്‌സ് പുറത്തിറക്കി. നെൽ‌സൺ സംവിധാനം ചെയ്ത് ദളപതി വിജയ് അഭിനയിക്കുന്ന ചിത്രമാണ് ദളപതി...