ഭക്ഷണവും വീട്ടില്‍ നിന്ന് കൊണ്ട് വരണോ? മോഹന്‍ലാലിന് നായികയെ ക്ഷണിക്കാന്‍ പോയ കഥ പറഞ്ഞ് റാഫി

ഹലോ എന്ന ഒറ്റ ചിത്രത്തിലൂടെ ജനപ്രീതി സ്വന്തമാക്കിയ നടിയാണ് പാര്‍വതി മില്‍ട്ടന്‍. മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ ടീം അണിയിച്ചൊരുക്കിയ ഹിറ്റ് ചിത്രമായിരുന്നു ഹലോ. അഡ്വക്കേറ്റ് ശിവരാമന്‍ എന്ന ആല്‍ക്കഹോളിക് കഥാപാത്രമായി മോഹന്‍ലാല്‍ തിളങ്ങി.മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഹലോ . ഹലോ യില്‍ നായികയായിട്ടെത്തിയ പാര്‍വതിയെ അധികമാര്‍ക്കും അന്ന് പരിചയമില്ലായിരുന്നു. തെലുങ്ക് നടിയും മോഡലുമായിരുന്ന പാര്‍വതി ഹലോ യില്‍ അഭിനയിച്ചതിന് ശേഷം ഫ്‌ളാഷ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലൂടെ വീണ്ടും മലയാളത്തില്‍ അഭിനയിച്ചു. ഇപ്പോഴിതാ ഹലോയിലേക്ക് പാര്‍വതിയെ ബുക്ക് ചെയ്യാന്‍ പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് റാഫി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

തെലുങ്കിലെ സൂപ്പർ ഹിറ്റ് നടിയായിരുന്നു പാർവതി മിൽട്ടൺ. ‘അന്ന് പാര്‍വതി മില്‍ട്ടന്‍ തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിക്കുന്ന നടിയായിരുന്നു. ‘ഹലോ’ എന്ന മലയാളം സിനിമയ്ക്ക് വേണ്ടി പാര്‍വതിയോട് കഥ പറയാന്‍ പോയപ്പോള്‍ പ്രതിഫലത്തിന്റെ കാര്യമാണ് ആദ്യം പറഞ്ഞത്. മലയാളത്തിന് പരിമിധിയുണ്ടെന്നും തെലുങ്ക് സിനിമയ്ക്ക് നല്‍കാന്‍ കഴിയുന്ന പ്രതിഫലം അവിടെ നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞു. അതൊക്കെ പാര്‍വതിയും സമ്മതിച്ചു.

അപ്പോഴാണ് അടുത്ത പ്രശ്നമുണ്ടായത് പ്രൊഡക്ഷനില്‍ നിന്നു വിളിച്ചു പറയുന്നത് പാര്‍വതി അസിസ്റ്റന്റിന്റെ വല്ലതും കൂടെ കൂട്ടിയാല്‍ അതിന്റെ ചെലവ് പാര്‍വതി തന്നെ വഹിക്കണമെന്ന്. ഇതു ഞാന്‍ പാര്‍വതിയോട് മടിച്ചു മടിച്ചാണ് പറഞ്ഞത്. അപ്പോള്‍ അവര്‍ അതിനു മറുപടിയായി ചോദിച്ചത് കഴിക്കാനുള്ള ഫുഡ് ഞാന്‍ കൊണ്ടു വരണോ? എന്നായിരുന്നു. ഞാന്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടി എന്ന രീതിയില്‍ പരിഹാസ രീതിയില്‍ പാര്‍വതി തിരിച്ച് ചോദിച്ചതാണത്.ചിത്രത്തിൽ ഒരു ബംഗാളി കുടുംബ പശ്ചാത്തലം പ്രമേയമായതു കൊണ്ട് തന്നെ നായികയും ഒരു ഗുജറാത്തി ഛായ ഉള്ള ഒരാളായിരിക്കണമ് എന്ന തീരുമാനത്തിലാണ് മലയാള നടിമാരെ നോക്കാതെ തെലുങ്കിൽ നിന്നും പർവതിയെ തിരഞ്ഞെടുത്തത് എന്ന് ഒരു അഭിമുഖത്തിൽ റാഫി പറയുന്നു.

Most Popular

നിങ്ങൾ കന്യകയാണോ? എന്ന ചോദ്യത്തിന് നടി നമിത പ്രമോദിന്റെ മറുപിടി ശ്രദ്ധേയം

മിനിസ്‌ക്രീനിലൂടെ എത്തി വളരെ പെട്ടന്ന് സൂപ്പർ നായികയായ നടിയാണ് നമിത പ്രമോദ്. സീരിയലിൽ ബാലതാരമായി ആയിരുന്നു നമിതയുടെ അരങ്ങേറ്റം അവിടുന്നങ്ങോട്ട് തിരിഞ്ഞു നോക്കേണ്ട അവസ്ഥ വന്നിട്ടില്ല. പിന്നീട് വളർന്നപ്പോൾ ബിഗ് സ്ക്രീനിലും മികവുറ്റ...

അന്ന് ദിലീപിന്റെ നായിക വേഷം ചെയ്യാന്‍ കഴിയാഞ്ഞത് ഇന്നും നെഞ്ചില്‍ ഒരു വേദന ! ഒഴിവാക്കിയത് മൂലം ഏറ്റവും ദുഃഖമുണ്ടാക്കിയ സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തമന്ന…

തെന്നിന്ത്യൻ താര റാണിമാരിൽ ഏറ്റവും മുൻപന്തിയിലുള്ള ഒരു താരമാണ് തമന്ന ഭാട്ടിയ. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരുടെ പ്രീയ താരമാണ് തമന്ന. ഇന്ത്യ ഒട്ടാകെ ധാരാളം ആരാധകരുള്ള ഒരു താരമാണ്...

അതുകൊണ്ടാണ് ഞാൻ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തത്, തുറന്നു പറഞ്ഞ് മഞ്ജു

ഒരിടവേളക്ക് ശേഷം മലയാളത്തിൽ തിരികെ എത്തിയ മഞ്ജു വാര്യർ അതി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം വാലേ ചുരുങ്ങിയ നാൾ കൊണ്ട് താരം സ്വന്തമാക്കിയിരുന്നു. കൈനിറയെ...

എനിക്ക് നയന്‍താരയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഇതാണ്; തുറന്നു പറഞ്ഞു കാമുകന്‍ വിഘ്‌നേഷ് ശിവന്‍

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ സിനിമ ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറിയിരിക്കുകയാണ് നയൻതാര. ജയറാം ചിത്രം മനസിനക്കരയായിരുന്നു ആദ്യ ചിത്രം. പിന്നീടങ്ങോട്ട് മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ച നടി...