പെട്ടന്ന് അയാളും എന്റെയൊപ്പം ലിഫ്റ്റിലേക്ക് ചാടിക്കയറി, പിന്നെ സംഭവിച്ചത്: രാധിക ആപ്‌തെയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Advertisement

കാസ്റ്റിംഗ് കൗച് അഥവാ സിനിമയിലെ കിടക്ക പങ്കിടൽ ഏർപ്പാടിനെ പറ്റി ഏറ്റവും ആദ്യം പ്രതികരിച്ചതും പൊതു സമൂഹത്തിൽ ആ വിവരം എത്തിച്ചതും ഒരു പക്ഷേ ബോളിവുഡ് നദി രാധിക ആപ്തെ ആണ് എന്ന് പറഞ്ഞാൽ അതിശയിക്കേണ്ടതില്ല. പലപ്പോഴും താൻ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് നടി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമയുടെ സെറ്റില്‍ വച്ച്‌ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറയുകയാണ് രാധികാ ആപ്തെ. സിനിമയില്‍ പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും വീണ്ടും തനിക്ക് ഇത്തരം അനുഭവങ്ങള്‍ തുടർന്നും ഉണ്ടായിട്ടുണ്ടെന്ന് ഒരു ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയില്‍ രാധിക പറഞ്ഞു.ഈയടുത്ത് പോലും തനിക്ക് ആത്തരത്തില്‍ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ലിഫ്റ്റില്‍ നിന്നാണ് താന്‍ ഇത് നേരിട്ടതെന്നും രാധിക വ്യക്തമാക്കി.” ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ഞാന്‍ ലിഫ്റ്റില്‍ കയറിയ ഉടന്‍ അയാളും എന്റെയൊപ്പം കയറി.

അയാള്‍ എന്നോട് പറഞ്ഞു. അര്‍ദ്ധ രാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം. വേണമെങ്കില്‍ ഒന്ന് മസാജ് ചെയ്ത് തരാം. ഏറെ അസ്വസ്തയായ ഞാന്‍ ഇക്കാര്യം അണിയറ പ്രവര്‍ത്തകരോട് പറഞ്ഞു.അയാളെ പുറത്താക്കണെമന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഞാൻ അണിയറ പ്രവർത്തകരെ അറിയിച്ചു. ഒടുവില്‍ അയാള്‍ എന്നോട് മാപ്പ് പറഞ്ഞതിന് ശേഷമാണ് പ്രശ്നം അവസാനിച്ചത്”- രാധിക പറഞ്ഞു.സിനിമയിലെ കാസ്റ്റിങ് കൗച്ച്‌ എന്ന കിടക്ക പങ്കിടല്‍ വിവാദത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട താരമാണ് രാധിക.

Most Popular