പബ്‌ജി ഇന്ത്യയിൽ തിരികെ എത്താം… ചില സാദ്യതകൾ -ആരാധകർക്ക് വീണ്ടും പ്രതീക്ഷിക്കാൻ വകയുണ്ട്

ജനപ്രീയ ഗെയിമിങ് ആപ്പ്ളിക്കേഷൻ ആയ പബ്‌ജി ഇനി ഒരിയ്ക്കലും ഇന്ത്യയിലേക്ക് ഏതാണ് സാധ്യത എല്ലാ എന്ന് അനുമാനങ്ങളെ തള്ളി ഇപ്പോൾ പുതിയ സാധ്യത തേടുകയാണ് റിലൈൻസും ഭാരതി എയർ റ്റെലും.പക്ഷേ അടുത്ത ഇടെ റിലയന്‍സ്​ ജിയോയുമായുള്ള പബ്​ജി കോര്‍പ്പറേഷ​െന്‍റ ചര്‍ച്ചകള്‍ പരാജപ്പെട്ടിരുന്നു ഇപ്പോൾ അതിനു പിന്നാലെ ഭാരതി എയര്‍ടെല്‍, പബ്​ജി മൊബൈല്‍ ഇന്ത്യയിലേക്ക്​ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിച്ചതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ ​. എയര്‍ടെലും പബ്​ജി കോര്‍പ്പറേഷനും തമ്മില്‍ പബ്​ജി മൊബൈലി​െന്‍റ ഇന്ത്യയിലെ വിതരണാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായി എന്‍ട്രാക്കര്‍ എന്ന സൈറ്റാണ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​.

ലോകത്തെ തന്നെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.തങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയിലേക്ക്​ എങ്ങനെയെങ്കിലും തിരികെയെത്താനുള്ള കഠിന പരിശ്രമത്തിലാണ്​ പബ്​ജി. എന്നാല്‍, ചര്‍ച്ചകളുമായി ബന്ധപ്പെട്ട്​ എയര്‍ടെലോ പബ്​ജി​ കോര്‍പ്പറേഷനോ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈകാതെ തന്നെ ഇതുമായി ​ബന്ധപ്പെട്ടുള്ള സ്ഥിരീകരണം വന്നേക്കുമെന്നും സൂചനയുണ്ട്​. ലോകത്തു ഏറ്റവും കൂടുതൽ കളിക്കാറുള്ളത് ഇന്ത്യയിലാണ് . യഥാർത്ഥത്തിൽ പബ്‌ജി കോര്പറേഷൻ എന്ന കമ്പനി സൗത്ത് കൊറിയൻ ഗെയിമിങ് കമ്പനിയായ ബ്ലൂ ഹോളിന്റെ ഒരു ബ്രാഞ്ച് മാത്രമാണ്. ചൈനീസ് ഗെയിമിങ് മാർക്കെറ്റിലേക്കു കടക്കുന്നതിനായി താൻസെന്റ് എന്ന ചൈനീസ് ഗെയിമിങ് കമ്പനിയുമായി ബ്ലൂ ഹോൾ കരാറിലേർപ്പെട്ടിരുന്നു. റ്റാൻസെന്റ് ആണ് പബ്‌ജി യുടെ മൊബൈൽ വേർഷൻ പുറത്തിറക്കിയത് .അതുകൊണ്ടാണ് ചൈനയുമായുള്ള അതിർത്തി തർക്കത്തെ തുടർന്ന് പബ്‌ജിയെ ചൈനീസ് അപ്പ്ലിക്കേഷനായി കണ്ടു ഇന്ത്യൻ ഗവണ്മെന്റ് നിരോധിച്ചത് .ഇപ്പോൾ കമ്പനിയുടെ പ്രധാന ശ്രമം തന്നെ താൻസെന്റിൽ നിന്ന് വിഭിന്നമായി ഇന്ത്യക്കായി ഒരു പതിപ്പിറക്കുക അത് ഒരു ഇന്ത്യൻ കമ്പനിയിലൂടെ വിതരണം നടത്തുക എന്നതാണ്

ഇന്ത്യയില്‍ കഴിഞ്ഞ മാസം പബ്​ജി നിരോധിച്ചതിന്​ പിന്നാലെ ഗെയിമി​െന്‍റ ഡൗണ്‍ലോഡ്​ ഗണ്യമായി കുറഞ്ഞതായി വാർത്തകൾ പുറത്തുവന്നിരുന്നു. ആഗസ്​തില്‍ 14.6 മില്യണ്‍ ഡൗണ്‍ലോഡുണ്ടായിരുന്ന ഗെയിം സെപ്​തംബറില്‍ 10.7 മില്യണായി കുറയുകയായിരുന്നു. എങ്കിലും കമ്ബനിയുടെ വരുമാനത്തെ ഇത്​ ബാധിച്ചിട്ടില്ല. ചൈന,യു.എസ്​,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്​ ദക്ഷിണകൊറിയന്‍ ഗെയിമിങ്​ കമ്ബനിക്ക്​ കൂടുതല്‍ വരുമാനം എന്നും അതല്ല ഇന്ത്യൻ നിരോധനം ഉണ്ടായതിനു ശേഷം കടുത്ത വെല്ലുവിളിയാണ് കമ്പനി നേരിടുന്നത്.സമാന സ്ഥിതിയാണ് കമ്പനി അമേരിക്കയിലും നേരിടുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.എയർടെൽ അല്ലെങ്കിൽ ജിയോ ആരിലൂടെ എങ്കിലും തങ്ങളുടെ പ്രീയപ്പെട്ട ഗെയിം തിരിച്ചെത്തണം എന്നാണ് ഇന്ത്യൻ പബ്‌ജി ആരാധകരുടെ ആഗ്രഹം

Most Popular

‘ജോര്‍ജുകുട്ടി കോടതിയില്‍ ആ ട്വിസ്റ്റ് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി.ക്രിക്കറ്റ് താരം അശ്വിൻ വൈറലായ കുറിപ്പ്.

ഒറ്റിറ്റി പ്ലാറ്റഫോം ആയ ആമസോൺ പ്രൈംമിൽ റിലീസ് ചെയ്ത മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വൻ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ റിലീസ് ഒറ്റിറ്റിയിലായതു കൊണ്ട് തന്നെ ലോകമൊട്ടാകെയുള്ള...

നടനും എം എൽ എയുമായ ഗണേഷ് കുമാര്‍ വില്‍പത്രത്തില്‍ കൃത്രിമം നടത്തിയെന്നു സഹോദരി; മറുപടിയുമായി സാക്ഷി പ്രഭാകരന്‍ പിള്ള

നടനും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ആണ് മൂത്ത സഹോദരി ഉഷാ മോഹന്‍ദാസ് രംഗത്തെത്തിയത്.ഗുരുതര സാമ്പത്തിക ആരോപണങ്ങൾ ആണ് ഗണേഷ് കുമാറിനെതിരെ സഹോദരി നടത്തിയിരിക്കുന്നത്. ഗണേഷ് കുമാര്‍ വില്‍പത്രത്തില്‍ കൃത്രിമം നടത്തിയെന്ന...

പൂർത്തീകരിക്കാത്ത മോഹങ്ങൾ: നടി മീനയുടെ സങ്കടങ്ങളും ആഗ്രഹങ്ങളും

ബാലതാരമായി അരങ്ങേറ്റം കുറിച്ച നടി മീന കഴിഞ്ഞ നാൽപതു വർഷം വെള്ളിത്തിരയിൽ സജീവ സാന്നിധ്യമാണ്.അതിൽ തന്നെ 30 വർഷമായി നായികയായി അഭിനയിക്കുന്ന താരമാണ് മീന,വളരെ കുറച്ചു നായികമാർക്ക് ഒരു സൗഭാഗ്യമാണ് അത്. അടുത്തിടെ...

കാളക്കുട്ടിയെ മകനായി ദത്തെടുത്ത് മക്കളില്ലാത്ത ദമ്പതികള്‍; അയല്‍ക്കാരെയും ബന്ധുക്കളെയും ഉൾപ്പടെ 500 പേരെ വിളിച്ച് ‘മുണ്ഡനം’ നടത്തി

കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ കാളക്കുട്ടിയെ 'ദത്തെടുത്തു'. ബന്ധുക്കളെ വിളിച്ചുകൂട്ടി മുണ്ഡന ചടങ്ങു നടത്തി. ഒരു പക്ഷേ ഈ വാർത്ത നമ്മൾ മലയാളികളെ സംബന്ധിച്ചു തെല്ലു അത്ഭുതമാണ്,ഇത് കേട്ടപ്പോൾ ഞാൻ ചിന്തിച്ചത് ഒരു കുഞ്ഞിനെ...