ഒരിക്കൽ വേർപിരിഞ്ഞ നടി പ്രിയാരാമനും രഞ്ജിത്തും വീണ്ടും വിവാഹിതരാവുന്നു? വൈറലായി ചിത്രങ്ങള്‍

ഒരുകാലത്തു മലയാള സിനിമയിലെ സൂപ്പർ നായികയായിരുന്ന പ്രിയ രാമൻ മലയാളത്തിൽ നിന്നും തമിഴിലേക്ക് ചേക്കേറിയ നടിയാണ്. ഇന്നും ഏവരുടെയും പ്രിയങ്കരിയാണ് നടി. താരത്തിന്റെ വിവാഹവും പിന്നീടുള്ള ജീവിതവും എല്ലാം ഏറെ ചര്‍ച്ചയായിരുന്നു. തമിഴിലും മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളിൽ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ രഞ്ജിത്തിനെയാണ് പ്രിയ വിവാഹം ചെയ്തത്. 1999 ല്‍ ‘നേസം പുതുസ്’ എന്ന സിനിമയുടെ സെറ്റില്‍വച്ചാണ് പ്രിയാരാമനും നടന്‍ രഞ്ജിത്തും കാണുന്നതും, പിന്നീട് പ്രണയത്തിലായി വിവാഹിതരാവുന്നതും. എന്നാല്‍ 2014-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. എന്നാൽ വിവാഹ മോചനം നേടി 7 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും വീണ്ടും ഒന്ന് ചേർന്ന് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രിയ രാമനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത് രഞ്ജിത്ത് ആണ്. ‘ആരാധക ആശംസകളാല്‍ തങ്ങളുടെ ജീവിതയാത്ര ഇപ്പോള്‍ കൂടുതല്‍ മനോഹരമായിരിക്കുന്നുവെന്നാണ് രഞ്ജിത്ത് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്’. ഇരുവരും 2014 ൽ നിയമപരമായി വിവാഹ മോചിതരായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിച്ചുവെന്നാണ് ചിത്രങ്ങളില്‍നിന്നും വ്യക്തമാകുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല.

എന്നാൽ പ്രിയാരാമനുമായുളള വിവാഹ മോചനത്തിനു ശേഷം രഞ്ജിത് നടി രാഗസുധയെ വിവാഹം ചെയ്തുവെങ്കിലും, പിന്നീട് ഈ ബന്ധം വേര്‍പെടുത്തിയിരുന്നു. സിനിമയില്‍ നിന്നും മാറിനിന്ന പ്രിയ രാമനും, രഞ്ജിത്തും തമിഴ് ടെലിവിഷന്‍ സീരിയലുകളില്‍ സജീവമാകുകയായിരുന്നു. ഇവര്‍ക്ക് രണ്ടു മക്കളാണുളളത്.

Most Popular

ഇന്നത്തെ ഈ അഭിരാമിക്ക് ആ സിനിമയോട് ഒരിക്കലും യോജിക്കാനും അങ്ങാണ് ഒരു വേഷം ചെയ്യാനും കഴിയില്ല

രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് ഒരു കാലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. 1999 ൽ ജയറാമും അഭിരാമിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്....

അച്ഛനും അമ്മയും നല്ലതു പഠിപ്പിച്ചില്ല. പഠിപ്പിക്കാൻ ശ്രമിച്ചത് ഞാൻ കേട്ടതുമില്ല. കഴിച്ച ഭക്ഷണം എല്ലിൽ കുത്തി തുടങ്ങിയപ്പോൾ ചുമ്മാ ഞാനും മറ്റുള്ളവരെ കുത്തി നോവിക്കാൻ തുടങ്ങി – സൂര്യ ജെ മേനോൻ

ബിഗ് ബോസ് സീസൺ 3 യിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ് നടി സൂര്യ മേനോൻ.നടിയും മോഡലുമായ സൂര്യ ബിഗ് ബോസ്സിലെത്തിയതിനു ശേഷമാണ് കൂടുതൽ പ്രശസ്തയായത്.ബിഗ് ബോസ്സിലെ കണ്ണീർ പുത്രീ എന്നറിയപ്പെട്ടിരുന്ന...

‘സൂ​പ്പ​ര്‍ ച​ര​ക്ക്, ക്യാ​ഷ് മു​ട​ക്കി​യാ​ലും ന​ഷ്ടം വ​രാ​നി​ല്ല. കിടിലൻ മറുപിടിയുമായി അഞ്ജു അരവിന്ദ്

പൊതുവേ വൾഗർ കമെന്റുമായി നരമ്പു രോഗികൾ സോഷ്യൽ മീഡിയയിൽ എത്തുന്നത് നടിമാർക്ക് നേരെയാണ്. അത്തരത്തിൽ ഓൺലൈൻ നരമ്പു രോഗികളുടെ ഇത്തരത്തിലുള്ള സൈബർ ആക്രമങ്ങൾക്കു വിധേയമാകുന്ന നടിമാരുടെ ലിസ്റ്റ് എടുത്താൽ അത് ഒരുപാട് നീളും....

എന്താണ്, രണ്ടും ഒരേ പോലെയാണല്ലോ? – നയൻതാരയെ പോലെ വേഷമണിഞ്ഞെത്തി ആരാധകരെ ആശയക്കുഴപ്പത്തിലാക്കി നിവേദ പെതുരാജ് താരത്തിന്റെ മറുപിടി.

ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് നടി നിവേദ പെതുരാജ്. തന്റെ ബാല്യകാല അനുഭവങ്ങളെക്കുറിച്ച് അവർ ഇപ്പോൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇത് കണ്ട എല്ലാ ആരാധകരും അത് ആകാംക്ഷയോടെ പങ്കിടുകയും ഇഷ്ടപ്പെടുകയും...