മമ്മൂട്ടി ചിത്രത്തില്‍ ദിലീപിന്റെ നായികയായി തിളങ്ങിയ പ്രിയ ഗില്‍! മേഘത്തിലെ ആ താരസുന്ദരി ഇപ്പോള്‍ എവിടെയാണ്! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

അന്യഭാഷാ ചിത്രങ്ങളെയും താരങ്ങളെയും ഇരു കയ്യും നീട്ടി സ്വീകരിക്കാറുള്ളവരാണ് മലയാളികൾ പക്ഷേ അവർ കഴിവുറ്റവരാകണം എന്ന് മാത്രം. ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരുപാട് താരങ്ങളുണ്ട് അത്തരത്തിൽ. മമ്മൂട്ടിക്കും ദിലീപിനുമൊപ്പമായി തിളങ്ങിയ നായികയായ പ്രിയ ഗിലിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ കുറച്ചു ദിവസങ്ങളായി. പ്രീയദർശൻ മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തിയ മേഘത്തില്‍ ദിലീപിന്റെ നായികയായെത്തിയ താരത്തിന്റെ വിശേഷങ്ങളാണ് ഇനിയുള്ളത്.

മോഹൻലാൽ പ്രീയദര്ശന് കൂട്ടുകെട്ടിൽ ധാരാളം ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട് അതിൽ നിന്ന് വിപരീതമായി മമ്മൂട്ടി പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് മേഘം. ടി ദാമോദരന്‍ മാഷായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സുരേഷ് ബാലാജി നിര്‍മ്മിച്ച ചിത്രത്തില്‍ ദിലീപും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തില്‍ ദിലീപിന്റെ് നായികയെത്തിയത് ബോളിവുഡില്‍ നിന്നായിരുന്നു. വിഷു റിലീസായാണ് ഈ സിനിമ റിലീസ് ചെയ്തത്. വന്‍പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതെങ്കിലും അത്ര മികച്ച വിജയമായിരുന്നില്ല സിനിമ നേടിയത്.

ചിത്രം റീലിസായി വർഷങ്ങൾ ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ പ്രീയ ഗിൽനെ പ്രേക്ഷകർ അന്വോഷിച്ചു കൊണ്ടേയിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. നാട്ടിന്‍പുറത്തുകാരിയായാ ഒരു സാധാരണ പെണ്കുട്ടിയായിട്ടായിരുന്നു പ്രിയ വേഷമിട്ടത്. മലയാളത്തില്‍ നിന്നും മികച്ച പിന്തുണയും സ്വീകരണവും ലഭിച്ചുവെങ്കിലും പിന്നീട് താരത്തെ സിനിമയിൽ അധികം കണ്ടിരുന്നില്ല.ബോളിവുഡില്‍ നിന്നുമായിരുന്നു പ്രിയയുടെ വരവ്. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമയിലും താരം വേഷമിട്ടിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിച്ച് ബോളിവുഡില്‍ തിളങ്ങിയതിന് ശേഷമായാണ് അന്യഭാഷയിലേക്ക് തിരിഞ്ഞത്. പഞ്ചാബ് കാരിയായി പ്രിയ മോഡലിംഗിലും സജീവമായിരുന്നു അന്ന്. മേഘത്തിലൂടെയാണ് പ്രിയയെ മലയാളി പ്രേക്ഷകര്‍ അറിഞ്ഞത്.

ഭൈരവിയെന്ന ചിത്രത്തിലായിരുന്നു ഒടുവിലായി പ്രിയയെ കണ്ടത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സ്വന്തം ഇടം നേടിയെടുത്ത പ്രിയ പിന്നീട് അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷയാവുകയായിരുന്നു. കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചതിനാലാണോ അങ്ങനെ സംഭവിച്ചതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.

 

Most Popular

മഹാമാരിയുടെ രണ്ടാം തരം​ഗം; ആരോ​ഗ്യമേഖലയ്ക്ക് കരുതലുമായി പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ സമ്മാനം

കടുത്ത പ്രതിസന്ധികളിലൂടെ ആണ് നമ്മുടെ നാടും ഈ ലോകവും ഒക്കെ നേരിടുന്നത്. ഈ കാലഘട്ടത്തിൽ നമുക്കാവുന്നത് നമ്മളും ചെയ്യുക എന്നുള്ളതാണ്. സമൂഹത്തിന്റെ ഓരോ തുറകളിലുമുള്ളവർ അവർക്കാവുന്ന രീതിയിൽ ഭരണകൂടത്തെയും നാടിനെയും സംരക്ഷിക്കുകയും സഹായിക്കുകയും...

ബാഹുബലിയുടെ മാതാവ് ശിവകാമിയുടെ കഥയുമായി നെറ്റ്ഫ്ളിക്സ്: 200 കോടി ബജറ്റില്‍ ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ് ഒരുങ്ങുന്നു

ഇന്ത്യൻ സിനിമ ലോകത്തിൽ തന്നെ വലിയൊരു മാറ്റത്തിനു കാരണമായ ചിത്രമാണ് ബാഹുബലി. ഇന്ത്യൻ സിനിമ മേഖലയിൽ ഈ ചിത്രം ഉണ്ടാക്കിയ ഓളം ചെറുതല്ല. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ പല...

‘ലുക്ക് ഒണ്ടന്നേയുള്ളു ഞാന്‍ വെറും കൂതറയാണ്’; ഇനി ചോദിക്കാനോ പറയാനോ നിക്കില്ല തൂക്കി എടുത്ത് ദൂരെ എറിയും

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട ഷോ ആയി മാറിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ 3 . പക്ഷേ കഴിഞ്ഞ ഒന്ന് രണ്ടു ആഴ്ചയായി സംഭവബഹുലമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3....

സിനിമ താരത്തിനും ക്രിക്കറ്റ് താരത്തിനും പെണ്ണ് കുഞ്ഞു പിറന്നു.. ഫോട്ടോസ് കാണാം.. ആഘോഷിച്ച് ആരാധകര്‍

സോഷ്യൽ മീഡിയയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ദമ്പതികളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റിൻ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌കയും .ഇരുവരുടെയും പ്രണയവും വിവാഹം ഇപ്പോൾ കുഞ്ഞിന്റെ ജനനം വരെ ഏറ്റവും കൂടുതൽ ചർച്ചകളും വിവാദങ്ങൾക്കും...