പൃഥ്‌വിരാജിന്റെ രണ്ടാം സംവിധാന സംരഭം വിശേഷങ്ങൾ ഇതാ

മലയാളികളുടെ പ്രീയങ്കരനായ താരമാണ് പൃഥ്വിരാജ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും തന്റെ മികവ് തെളിയിച്ച താര. അച്ഛൻ സുകുമാരന്റെ അതേ കാർക്കശ്യവും കഴിവും സൗന്ദര്യവും ഒത്തിണങ്ങിയ താരം. താൻ ആദ്യം സംവിധാനം ചെയ്ത ചിത്രം താനാണ് മലയാളത്തിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമാക്കിയ പ്രതിഭ ശാലി.ലൂസിഫർ എന്ന ഹിറ്റ് ചിത്രം ഒരു രണ്ടാം പകുതി ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അവസാനിപ്പിച്ചപ്പോൾ തന്നെ ആരാധകർ ഉറപ്പിച്ചിരുന്നു മറ്റൊരു സൂപ്പർ ഹോട് ഉടൻ ഉണ്ടാകുമെന്നു .അധികം താമസിയാതെ ലൂസിഫറിന്റെ രണ്ടാം പകുതിയായി ഈമ്പുരാൻ എന്ന ചിത്രം അനൗൺസ് ചെയ്യുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ തന്റെ മറ്റൊരു സംവിധാന സംരഭം ഉടൻ ഉണ്ടാകുമെന്നു സൂചന പൃഥ്‌വി നൽകിയിരുന്നു പക്ഷേ ഏവരും കരുതിയിരുന്നത് അത് ഈമ്പുരാൻ ആകുമെന്നായിരുന്നു.പക്ഷേ ഇപ്പോൾ പൃഥ്‌വി തന്റെ രണ്ടാം സംവിധാന സംരംഭം തുടങ്ങാന്‍ തയ്യാറെടുക്കുകയാണ്. അതിലും നായകൻ മോഹൻലാൽ ആണ് . മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിനു പേര്‍ ‘ബ്രോ-ഡാഡി.’ നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. പൃഥ്വിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീജിത്ത്‌ ബിബിന്‍.

പൃഥ്‌വി ഫേസ് ബുക്കിലൂടെ ആണ് തന്റെ പുതിയ ചിത്രത്തിന്റെ വാർത്ത ഏവരെയും അറിയിച്ചത് . താരത്തിൻറെ വാക്കുകൾ ഇങ്ങനെ. ‘എന്റെ അടുത്ത സംവിധാന സംരംഭമായ ‘ബ്രോ-ഡാഡി’യേയും മുന്നില്‍ നിന്ന് നയിക്കുന്നത് ലാലേട്ടന്‍ തന്നെയാണ്. ഒപ്പം ഞാന്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കളുടെ നിരയുമുണ്ട്. ഇതൊരു ഫണ്‍-ഫാമിലി ഡ്രാമയാണ്. ഈ തിരക്കഥ നിങ്ങളെ ഏവരെയും പുഞ്ചിരിപ്പിക്കുന്ന, കുടുകുടെ ചിരിപ്പിക്കുന്ന, വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന ഒരു ചലച്ചിത്രമാകും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. നല്ല സന്തോഷം തരുന്ന ഒരു ചിത്രം നമുക്ക് കിട്ടേണ്ടത് ഈ സമയത്ത് അത്യാവശ്യവുമാണ്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഉടന്‍ എന്ന് പറഞ്ഞാല്‍ ഉടനടി,’ പൃഥ്വിരാജ് കുറിച്ചു.

Most Popular

സുരേഷ് ഗോപി എന്നോട് വഴക്കിട്ടു, ഒരുവര്‍ഷത്തോളം മിണ്ടിയില്ല, ആ സംഭവത്തെക്കുറിച്ച് മണിയന്‍പിള്ള രാജു

മലയാളികളുടെ പ്രീയ താരം സുരേഷ് ഗോപി നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലേക്കത്തുകയാണ്. രാഷ്ട്രീയത്തിൽ സജീവ പ്രവർത്തകനായതിനു ശേഷം കുറെ കാലമായി സുരേഷ് ഗോപി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. സുരേഷ് ഗോപിയുമായി...

150 കോടി ബജറ്റിൽ ബ്രഹ്മാണ്ഡ ചിത്രം ‘ഹരിഹര വീരമല്ലു’; റിലീസ് പ്രഖ്യാപിച്ചു

തെലുങ്കിലെ പവർ സ്റ്റാർ പവന്‍ കല്യാണ്‍ നായകനായെത്തുന്ന ബ്രഹ്മാണ്ട ചിത്രമാണ് 'ഹരിഹര വീരമല്ലു'. 150 കോടി ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ചാര്‍മിനാറും റെഡ് ഫോര്‍ട്ടും ഉള്‍പ്പെടെ സെറ്റിട്ടാണ് സിനിമ ചിത്രീകരിക്കുന്നത്. കൃഷ് സംവിധാനം...

സാരിയില്‍ ഇത്രയും ഗ്ലാമറസായി ആയി പ്രത്യക്ഷപ്പെട്ട ഈ വശ്യ സുന്ദരി ആരാണ്..?…ഗ്ലാമറായെത്തിയ യുവതിയെ തിരഞ്ഞ് സോഷ്യൽ മീഡിയ

ചെന്നൈയിലെ തിരുനെൽവേലി സ്വദേശിനിയായ രമ്യാ പാണ്ഡ്യൻ ആണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ യുവാക്കളുടെ ഉറക്കം കെടുത്തിയ ആ വശ്യ സുന്ദരി. അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട് രമ്യ...

മോഹൻലാൽ ചിത്രം മരക്കാർ ഒറ്റിറ്റി റിലീസിങ്ങിന് ഒരുങ്ങുന്നുവോ? സത്യമിതാണ് പ്രീയദർശൻ പറയുന്നു

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുമായി തന്റെ ഫഹദ് ഫാസിൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെയും പൃഥ്വിരാജിന്റെ കോൾഡ് കേസിന്റെയും ഡിജിറ്റൽ പ്രീമിയറിനായി ചർച്ചകൾ നടത്തുകയാണെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് അറിയിച്ചതോടെ ആണ് വീണ്ടും...