വളരെ നല്ല സൗഹൃദ ബന്ധം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ് റിമ കല്ലിങ്കലും മഞ്ജു വാര്യരും പൂർണിമ ഇന്ദ്രജിത്തുമൊക്കെ,ഒപ്പം സോഷ്യൽ മീഡിയയിൽ വാലേ ആക്റ്റീവുമാണ് ഇവരെല്ലാം. റിമ കല്ലിങ്കലും, മഞ്ജു വാര്യരും, പൂര്‍ണിമ ഇന്ദ്രജിത്തുമൊക്കെ മിക്കപ്പോഴും ആരാധകരോട് സംവദിക്കാറുമുണ്ട്. അവരുടെ മനോഹരമായ ചിത്രങ്ങളും അതിന് വരുന്ന കമന്റുകളുമെല്ലാം പ്രേക്ഷകരും ആസ്വദിക്കാറുണ്ട്. ഇക്കുറി പൂര്‍ണിമ പോസ്റ്റ് ചെയ്ത രസകരമായൊരു വീഡിയോ ആണ് എല്ലാവരുടേയും ശ്രദ്ധ കവരുന്നത്.
വീഡിയോയിലെ താരങ്ങള്‍ മഞ്ജുവും പൂര്‍ണിമയും റിമയും തന്നെയാണ്. ലോസ്ആഞ്ചലസില്‍ പോയപ്പോള്‍ പകര്‍ത്തിയ രസകരമായ വീഡിയോ ആണിത്. നടുവില്‍ പൂര്‍ണിമയും അപ്പുറവും ഇപ്പുറവും മഞ്ജുവും ഇരിക്കുന്നു. പൂര്‍ണിമ എന്തോ രഹസ്യം പറയുകയാണ്. ഇതെല്ലാം ഫോണില്‍ പകര്‍ത്തുന്നത് ഇന്ദ്രജിത്തും വിജയ് യേശുദാസുമാണ്. വീഡിയോയുടെ അവസാനം പൂര്‍ണിമ കുടിക്കാന്‍ കുറച്ച് വെള്ളം തരാമോ എന്നു പറയുന്നതും എല്ലാവരും കൂടി ചിരിക്കുന്നതും കേള്‍ക്കാം.
അടുത്തിടെ റിമ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ഗീതുവും പൂര്‍ണിമയും നല്കിയ രസകരമായ കമന്റും അതിന് റിമയുടെ മറുപടിയും ഇതുപോലെ മറ്റുള്ളവരുടെ ശ്രദ്ധ കവരുന്നതായിരുന്നു. “നിങ്ങളുടേതായ ഒരു ചിത്രം പോസ്റ്റുചെയ്യുകയും “ഹലോ ഫെബ്രുവരി” എന്ന് പറയുകയും ചെയ്യണമെന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നു പറഞ്ഞുകൊണ്ടാണ് റിമ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രം പോസ്റ്റ് ചെയ്ത് ഹലോ ഫെബ്രുവരി എന്ന് പറഞ്ഞാല്‍ മാത്രം പോര, ഷൂ ലേസ് കൂടി കെട്ടണം എന്നാണ് ഗീതുവിന്റെ കമന്റ്. ഈ കമന്റ് വായിച്ച് ചിത്രത്തിലേക്ക് ഒന്നുകൂടി ശ്രദ്ധിച്ചാല്‍ അറിയാം ഗീതു പറഞ്ഞതിന്റെ കാരണം. ഗീതുവിന്റെ കമന്റിന് താഴെ രസകരമായ കുറേ കമന്റുകളും വന്നു.
അപ്പോഴാണ് രസകരമായ മറുപടിയുമായി റിമയുടെ എന്‍ട്രി. “എല്ലാരും വീട്ടില്‍ പോടെ” എന്നാണ് റിമയുടെ മറു കമന്റ്. “ഈ ചിത്രമെടുത്തപ്പോള്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ കൂടി ടാഗ് ചെയ്യേണ്ടതുണ്ടെ”ന്ന് പറഞ്ഞ് പൂര്‍ണിമയും എത്തി. ഒട്ടും വൈകാതെ റിമയുടെ മറുപടിയെത്തി. “സന്തോഷവതിയായ ഞാന്‍ സുന്ദരികളായ നിങ്ങള്‍ക്കൊക്കെ നന്ദി പറയുന്നു. ദയവായി ആ മനോഹരമായ ചിത്രങ്ങളെല്ലാം എനിക്ക് അയയ്ക്കുക,” റിമയുടെ മറുപടി.