‘ഞാന്‍ ഒരിക്കലും തളരില്ല, അവസാനം വീഴുന്നത് നിങ്ങള്‍ തന്നെയാകും’: ശക്തമായ ഭാഷയിൽ പ്രതികരിച്ചു പാര്‍വതി തിരുവോത്ത്

പാര്വതി തിരുവോത് അഭിനയത്തിന്റെ കാര്യത്തിലായാലും വ്യക്തിത്വത്തിന്റെ കാര്യത്തിലായാലും സ്ഥിരമായ നിലപാടുള്ള വ്യക്തിത്വം. ശക്തയായ സ്ത്രീപക്ഷ വാദി.മികവുറ്റ അഭിനയത്രി പക്ഷേ കുറച്ചു നാൾ തൊട്ടു താരം ഒരു കൂട്ടത്തിനു ഒട്ടും സ്വീകാര്യ അല്ലാതായി. സിനിമയിൽ സ്ത്രീ വിരുദ്ധത ശെരിക്കും തഴച്ചു വളരുന്നുണ്ട് എന്നും അതിനു ഉദാഹരണമായി താരം ചൂണ്ടിക്കാട്ടിയ ചിത്രങ്ങളിൽ ഒന്ന് മമ്മൂട്ടി ചിത്രമായ കസബ് ആയിപോയി എന്ന ഒറ്റ കാര്യത്താൽ സോഷ്യൽ ഇടങ്ങളിൽ ഇത്രയേറെ വിമർശിക്കപ്പെട്ട മറ്റൊരു താരമില്ല.ഇപ്പോൾ മീ ടൂ ആരോപണ വിധേയനായ റാപ്പര്‍ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തു എന്ന ഒറ്റ കാരണത്താൽ നടി പാര്‍വതി തിരുവോത്തിനു നേരെ പലയിടങ്ങളില്‍ നിന്നും വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍വതിയുടെ തന്നെ മുന്‍ നിലപാടുകളുമായി ബന്ധമില്ലാത്ത പ്രവര്‍ത്തിയെ ചോദ്യം ചെയ്തായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങള്‍ക്ക് സൈബര്‍ ആക്രമണത്തിന്റെ മുഖമുണ്ടെന്നു പറയുകയാണ് നടി. ഇപ്പോഴും എല്ലാരും ഒരേ തരത്തിൽ പെരുമാറണം എന്ന തെറ്റൊരമിറക്കുന്ന ഒരു പക്ഷമാണ് ഇതിനു പിന്നിലുള്ളത്.

തെറ്റ് പറ്റിയാൽ അത് തിരുത്തുന്നവരെ അംഗീകരിക്കാനും കൂടെ നിർത്താനും നമുക്ക് കഴിയണം ,അതല്ലാതെ ഒരു തെറ്റ് ചെയ്തു എന്ന ഒറ്റ കാരണത്താൽ എന്നെന്നേക്കുമായി ഒഴിവാക്കപ്പെടണം എന്ന നിലപാടിനോട് യോജിക്കാനാവില്ല. തന്റെ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നിലെന്നും കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതില്‍ ലജ്ജയില്ലെന്നും പാര്‍വതി പറഞ്ഞു. തനിക്ക് നേരെയുള്ളത് സൈബര്‍ ആക്രമണമാണെന്നും ഇത് ആദ്യ സംഭവമല്ലെന്നും നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തത് വിവാദമായതോടെ നടി ലൈക്ക് പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു. പക്ഷേ എന്റെ വ്യക്തി പരമായ അഭിപ്രായത്തിൽ അത് കൂടി ആവശ്യമില്ലായിരുന്നു എന്നതാണ്.

വീഡിയോയിലൂടെ പാർവതി പറയുന്നത് – ‘ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തില്‍ നിന്നും എന്നെ വേര്‍പെടുത്തിയതിലുള്ള സന്തോഷവുമാണ് നിങ്ങളുടെ പ്രതികരണത്തില്‍ നിന്നും എനിക്ക് മനസിലാകുന്നത്. നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാല്‍ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, ഭ്രഷ്ട് കല്‍പിക്കുന്ന സംസ്കാറാം ശരിയല്ല. നിങ്ങള്‍ ചേര്‍ന്നു നില്‍ക്കുന്നത് ആ രീതിയോടാണ്. എന്റെ കാര്യത്തില്‍ അങ്ങനെയല്ല. എനിക്കും മറ്റുള്ളവര്‍ക്കും ഒരിടം എപ്പോഴും ഞാന്‍ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതില്‍ ഞാനൊരിക്കലും ലജ്ജിക്കാറില്ല. പക്ഷെ, നിങ്ങള്‍ നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും മുന്‍ധാരണകളും വച്ച്‌ മറ്റൊരാളെ കീറി മുറിച്ച്‌ മുന്നോട്ട് പോകുമ്ബോള്‍ ഒന്നോര്‍ക്കുക, വീഴുന്നത് നിങ്ങള്‍ തന്നെയായിരിക്കും’. – പാര്‍വതി വ്യക്തമാക്കി.

Most Popular

മമ്മൂട്ടി ചിത്രത്തില്‍ ദിലീപിന്റെ നായികയായി തിളങ്ങിയ പ്രിയ ഗില്‍! മേഘത്തിലെ ആ താരസുന്ദരി ഇപ്പോള്‍ എവിടെയാണ്! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

അന്യഭാഷാ ചിത്രങ്ങളെയും താരങ്ങളെയും ഇരു കയ്യും നീട്ടി സ്വീകരിക്കാറുള്ളവരാണ് മലയാളികൾ പക്ഷേ അവർ കഴിവുറ്റവരാകണം എന്ന് മാത്രം. ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരുപാട് താരങ്ങളുണ്ട് അത്തരത്തിൽ. മമ്മൂട്ടിക്കും ദിലീപിനുമൊപ്പമായി...

ഇന്നത്തെ ഈ അഭിരാമിക്ക് ആ സിനിമയോട് ഒരിക്കലും യോജിക്കാനും അങ്ങാണ് ഒരു വേഷം ചെയ്യാനും കഴിയില്ല

രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് ഒരു കാലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. 1999 ൽ ജയറാമും അഭിരാമിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്....

മഹേഷ് ഭട്ട് കങ്കണക്കു നേരെ ഷൂസ് വലിച്ചെറിഞ്ഞോ? അന്ന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? തിരക്കഥകൃത്തായ ഷാഗുഫ്ത്ത റഫീഖിന്റെ വെളിപ്പെടുത്തൽ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസിന് ശേഷം നിരവധി ചലച്ചിത്ര പ്രവർത്തകർക്ക് നേരെ നടി കങ്കണ സ്വജനപക്ഷപാതം ആരോപിചിരുന്നു.ആ ആരോപണങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന ആളാണ് ചലച്ചിത്ര സംവിധായകനും...

‘അശ്ലീല വിഡിയോയിലെ പെണ്‍കുട്ടി എന്നെപ്പോലെ, അതുകണ്ട് കയ്യും കാലും വിറച്ചു’- വ്യാജ വിഡിയോയില്‍ കേസ് കൊടുത്ത് നടി രമ്യ സുരേഷ്

ഒരുപാട് ചിത്രങ്ങളിൽ മികവാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് രമ്യ സുരേഷ്.പൊതുവേ താരങ്ങളുടെതെന്ന പേരിൽ പ്രചരിക്കുന്ന അശ്‌ളീല വിഡിയോകൾ എല്ലാം വ്യാജ വീഡിയോകളാണ്. എന്നാൽ പലരും ഇത്തരം പ്രചാരങ്ങളിൽ തകർന്നു പോകാറുള്ളതാണ്.ഇപ്പോൾ ഇത്തരം സൈബർ...