നടി പാർവതി അമ്മയിൽ നിന്ന് രാജി വെച്ചു-ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ വിവാദമായ പരാമർശത്തിൽ അതി ശക്തമായ ഭാഷയിൽ മറുപിടി പറയുകയും തന്റെ അമ്മയിൽ ഉള്ള അംഗത്വം രാജി വെക്കുകയും ചെയ്തതായി പ്രഖ്യാപിച്ചു.ആക്രമണത്തിൽ ഇരയായ നടിയ്ക്ക് എതിരെ കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന നടത്തുകയും മരിച്ചു പോയ ഒരാളുമായി താരതമ്യം ചെയ്തു സംസാരിക്കുകയും ചെയ്ത അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അത്യന്തം മോശമായ പരാമർശം സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ വൻ പ്രതിഷേധമുണ്ടാക്കിയിരുന്നു. തന്റെ രാജിയോടൊപ്പം ഇടവേള ബാബുവിന്റെ രാജിയും നടി ആവശ്യപ്പെടുന്നുണ്ട്.

2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.

പാർവതി തിരുവോത്ത്‌

Most Popular

ഉമ്മിച്ചിയെ കുറിച്ച് ഹൃദയം തൊടുന്ന വാക്കുകളുമായി ദുൽഖർ, കരയിപ്പിക്കുമോ നീ എന്ന് കൂട്ടുകാർ

സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെല്ലാം ഈ മാതൃ ദിനത്തിൽ തങ്ങളുടെ മാതാക്കളുമൊത്തുള്ള സുന്ദരമായ ഓർമ്മകളും മറ്റും പങ്ക് വച്ചിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാൾ ഉമ്മ സുൽഫത്താണെന്ന് നടന്‍ ദുൽഖർ സല്‍മാന്‍...

സ്ത്രീകളെ തരം താണവരായും അധീനപെട്ടവരായും കണക്കാക്കുന്ന പുരുഷന്റെ ലക്ഷണങ്ങൾ

സ്ത്രീകൾ ഇപ്പോഴും പുരുഷനേക്കാൾ ഒരുപടി താഴേ എന്ന ഒരു അബദ്ധ ധാരണ 90 ശതമാനം പുരുഷന്മാരിലും ഉണ്ട്.അത്തരത്തിലുള്ള ചിന്തകളിൽ നിന്നാണ് സ്ത്രീ വിരുദ്ധതയുടെ തുടക്കവും.സ്ത്രീയും പുരുഷനും ഈ സമൂഹത്തിൽ തുല്യ പ്രാധാന്യമുള്ളവരാണ് എന്നൊക്കെ...

നടി പാർവതി അമ്മയിൽ നിന്ന് രാജി വെച്ചു-ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ വിവാദമായ പരാമർശത്തിൽ അതി ശക്തമായ ഭാഷയിൽ മറുപിടി പറയുകയും തന്റെ അമ്മയിൽ ഉള്ള അംഗത്വം രാജി വെക്കുകയും...

മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയിലെ തെറ്റ് കണ്ടെത്തി നടി ജോമോള്‍, ചന്തുവിന് എങ്ങനെ പൂച്ചക്കണ്ണ് വന്നു?

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ഒരു വടക്കന്‍ വീരഗാഥ. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് എംടി വാസുദേവന്‍ നായരായിരുന്നു. മമ്മൂട്ടിയും മാധവിയുമുള്‍പ്പടെ വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്....