സൈസ് എത്രയാണ് പാര്‍വ്വതിയോട് ആരാധകന്റെ ചോദ്യം, നടിയുടെ മാസ് മറുപടി കാണാം

പാർവതി നായർ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ താരമാണ് പാർവതി. പ്രമുഖ താരങ്ങളോടൊപ്പം അഭിനയിച്ച പാർവതി മോഹന്‍ലാലിന്‌റെ നായികയായി നീരാളി, പൃഥ്വിരാജ് ചിത്രം ജെയിംസ് ആന്‍ഡ് ആലീസ് തുടങ്ങിയവയിലെല്ലാം പാര്‍വ്വതി അഭിനയിച്ചിരുന്നു. തല അജിത്ത് ചിത്രം യെന്നെ അറിന്താലിലൂടെയാണ് പാര്‍വ്വതി തമിഴിലും എത്തിയത്. അജിത്തിന് പുറമെ കമല്‍ഹാസന്‍, ഉദയാനിധി സ്റ്റാലിന്‍ എന്നിവരുടെ സിനിമകളിലും നടി അഭിനയിച്ചു. സിനിമകള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടി എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

പൊതുവേ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് താരം.പൊതുവേ ആരാധകരുമായി സംവദിക്കാറുള്ള താരം മിക്ക ചോദ്യങ്ങൾക്കും മറുപിടി കൊടുക്കാറുണ്ട്. ഈ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ നടന്ന ചോദ്യോത്തര വേളയില്‍ ഒരാളുടെ ചോദ്യത്തിന് നടി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. പാര്‍വ്വതിയുടെ സൈസ് എത്രയാണെന്ന് ആയിരുന്നു ഇയാള്‍ക്ക് അറിയേണ്ടത്. ഇതിന് മറുപടിയായി ചെരുപ്പിന്‌റ സൈസ് 37 എന്നും ഡ്രസിന്‌റെ സൈസ് എസ്(സ്‌മോള്‍) ആണെന്നും നടി കുറിച്ചു. സ്വിം സ്യൂട്ടില്‍ നിങ്ങള്‍ കംഫേര്‍ട്ട്‌ ആണോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടത്. ഇതിനും വായടപ്പിക്കുന്ന മറുപടിയാണ് പാര്‍വ്വതി നായര്‍ നല്‍കിയത്. സ്വിം ചെയ്യുമ്ബോള്‍ നിങ്ങള്‍ മറ്റ് എന്ത് വേഷമാണ് ധരിക്കാറുളളത് എന്നായിരുന്നു പാര്‍വ്വതി തിരിച്ചുചോദിച്ചത്. പേരിലെ നായറിനെ കുറിച്ച്‌ ഒരാള്‍ ചോദിച്ചപ്പോള്‍ പേരിലുണ്ടെങ്കിലും ജാതിക്ക് താന്‍ ഒരു പ്രാധാന്യവും കൊടുക്കുന്നില്ല എന്നായിരുന്നു നടിയുടെ മറുപടി. വികെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ എത്തിയത്.

മലയാളം കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും പാര്‍വ്വതി അഭിനയിച്ചിട്ടുണ്ട്. രണ്‍വീര്‍ സിങ് ദീപിക പദുകോണ്‍ ചിത്രം 83യില്‍ ഒരു റോളില്‍ നടി എത്തുന്നുണ്ട്. മലയാളത്തില്‍ മോഹന്‍ലാലിന്‌റെ നായികയായി അഭിനയിച്ചെങ്കിലും സിനിമ പരാജയപ്പെട്ടത് നടിക്ക് പിന്നീട് ഗുണം ചെയ്തില്ല.

Most Popular

അതുകൊണ്ടാണ് ഞാൻ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തത്, തുറന്നു പറഞ്ഞ് മഞ്ജു

ഒരിടവേളക്ക് ശേഷം മലയാളത്തിൽ തിരികെ എത്തിയ മഞ്ജു വാര്യർ അതി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം വാലേ ചുരുങ്ങിയ നാൾ കൊണ്ട് താരം സ്വന്തമാക്കിയിരുന്നു. കൈനിറയെ...

എന്റെ വീട്ടില്‍ കല്യാണം കഴിക്കാത്തതായി ഞാന്‍ മാത്രമേയുള്ളു; അമ്മയുടെ വലിയ ആഗ്രഹത്തെ കുറിച്ച് തങ്കച്ചന്‍

സ്റ്റാര്‍ മാജിക് ഷോ യിലൂടെയാണ് നടന്‍ തങ്കച്ചന്‍ കൂടുതൽ പോപ്പുലർ ആകുന്നതു . സീരിയല്‍ നടി അനുവിനൊപ്പമുള്ള പ്രൊപ്പോസല്‍ സീനുകളും മറ്റും തരംഗമായതോടെ തങ്കച്ചനും ആരാധകര്‍ വര്‍ദ്ധിച്ചു. തങ്കച്ചനെ വിവാഹം കഴിക്കണമെന്നുള്ള ആരാധകരുടെ...

ഗ്ലോബൽ ഐക്കൺ പ്രിയങ്ക ചോപ്രയെ പോസിറ്റീവ് ചേഞ്ച് അംബാസഡറായി ബ്രിട്ടീഷ് ഫാഷൻ കൗൺസിൽ തിരഞ്ഞെടുത്തു.

ഫാഷൻ വ്യവസായത്തെ മികച്ച രീതിയിൽ മാറ്റുന്നതിനും ഭാവിതലമുറയ്ക്ക് പ്രചോദനം നൽകുന്നതിനുമുള്ള സംഘടനയുടെ ശ്രമങ്ങളെ നടി പിന്തുണയ്ക്കും. പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച പ്രിയങ്ക സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കിട്ടു,...

ജീവിതത്തിലെ ആ കൂട്ടിനെ കണ്ടെത്തി നടൻ വിജിലേഷ്; വിവാഹനിശ്ചയ വീഡിയോ വൈറൽ

പ്രശസ്ത മലയാളം നടന്‍ വിജിലേഷ് വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. വിവാഹ നിശ്‌ചയത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നേരത്തെ തന്റെ പങ്കാളിയെ കണ്ടെത്തിയ സന്തോഷം...