ബിഗ്ഗ്‌ബോസ് കഴിഞ്ഞു ഇറങ്ങിയ ശേഷം ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.പാറൂട്ടിയുമായി സൂര്യ- സ്വപ്ന സാക്ഷാത്കാരമെന്നു താരം.

127

ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണിൽ ഒരു പക്ഷേ ഏറ്റവും കൂടുതൽ ചർച്ച വിഷയമായ താരം പ്രണയവും വിവാദവും കരച്ചിലുമെല്ലാം കൊണ്ട് ബിഗ് ബോസ് വീട്ടിൽ വേറിട്ട ഒരു ചിത്രമായിരുന്നു സൂര്യ കെ മേനോൻ. നദിയും മോഡലുമായ താരം ഒരു തൊട്ടാവാടി പെണ്ണിന്റെ പരിവേഷത്തിലാണ് ഷോയിൽ തുടക്കം മുതൽ കാണപ്പെട്ടത് . എന്നാൽ ഇത് താരത്തിന്റെ യഥാർത്ഥ മുഖമല്ല എന്ന ആക്രോശവുമായി ഫിറോസ് ഖാൻ രംഗത്തെത്തിയതോടെ കഥ ആകെ മാറുകയായിരുന്നു.

അതോടൊപ്പം ബിഗ് ബോസ് ഹൗസിലെ പ്രണയ ജോഡിയാകാൻ ഉള്ള താരത്തിന്റെ ശ്രമവും പാളിയിരുന്നു താരത്തിന്റെ അത്തരം ശ്രമങ്ങൾ മൂലം മണിക്കുട്ടൻ ഷോയിൽ നിന്ന് പിൻവാങ്ങുക എന്ന തീരുമാനം വരെ എടുത്തിരുന്നു. ഇതിനു കുറച്ചൊന്നുമല്ല ആരാധകരുടെ തെറിവിളി സൂര്യ കേട്ടത്.താൻ ഒരു മൾട്ടി ടാലന്റഡ് ആണെന്ന് താരം ഇപ്പോൾ തെളിയിരിച്ചിരിക്കുകയാണ് .ഷോ നടക്കുന്ന സമയത്തു താരത്തിന്റെ കഴിവുകൾ എന്നി പറഞ്ഞു താരത്തിന്റെ ‘അമ്മ നടത്തിയ ഒരു അഭിമുഖം വൈറലായിരുന്ന് . അതോടൊപ്പം ഐശ്വര്യ രായ്മായുള്ള രൂപ സാദൃശ്യവും വലിയ രീതിയിൽ ആഘോഷിക്കപെട്ടിരുന്നു. താരംനിമിഷ കവിയാണെന്നും നന്നായി എഴുതുമെന്നുമൊക്കെ താരത്തിന്റെ ‘അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇപ്പോൾ ഇതാ താരം തന്റെ ജീവിതത്തിലെ വലിയ ഒരു സ്വോപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്ക് വെച്ചിരിക്കുകയാണ്. തന്റെ കഥാ സംഹാരം ഒരു പുസ്തക രൂപത്തിൽ ഇപ്പോൾ പുറത്തിറിക്കിയിരിക്കുകയാണ് നടൻ ജയാ സൂര്യ അത് ആദ്യമായി ഏറ്റു വാങ്ങിയിരുന്നു.ആ വിശേഷം പങ്ക് വെച്ച് കൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് ഇപ്പോൾ ചർച്ചയാക്കപ്പെട്ടിരിക്കുകയാണ്.

“ബിഗ്ഗ്‌ബോസ് കഴിഞ്ഞു ഇറങ്ങിയ ശേഷം ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അതിൽ ആദ്യത്തേത് ദൈവാനുഗ്രഹം കൊണ്ട് ഇന്ന് സംഭവിക്കുകയാണ്. എന്റെ ആദ്യ കഥ സമാഹാരം ഇന്ന് ഇറങ്ങുകയാണ്. എന്റെ പുസ്തകത്തിന്റെ ആദ്യ കോപ്പി പ്രശസ്ത സിനിമ താരം ജയേട്ടൻ(ജയസൂര്യ )സ്വീകരിച്ചു.ഈ കോവിഡ് പശ്ചാത്തലത്തിലും യാതൊരു മടിയും കൂടാതെ ഈ ഒരു കാര്യവുമായി മനസ്സ് നിറഞ്ഞു സഹകരിച്ച ജയേട്ടന് നന്ദി അറിയിക്കുന്നു. @actor_jayasurya ❤️
പാറൂട്ടി എന്നാണ് ഈ സമാഹാരത്തിന്റെ പേര്. ഈ പുസ്തകം വാങ്ങണം എന്നുള്ളവർക് ഈ നമ്പറിൽ മെസ്സേജ് അയക്കാവുന്നതാണ്

WhatsApp :- 99611 05727.

(This is not my personal number.So please don’t send any personal messages. Book purpose only) ”

പാറൂട്ടി എന്ന് പേരിൽ ആണ് താരം തന്റെ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.