ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി നീലച്ചിത്രം നിര്‍മിച്ചു; സിനിമ നിര്‍മാണ കമ്ബനിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ മിസ് ഇന്ത്യ

Advertisement

മുന്‍മിസ് ഇന്ത്യയും നടിയും മോഡലുമായ പാരി പസ്വാന്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ വിവാഹാദമാകുന്നത് സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി നിര്‍മാണ കമ്ബനിയെ സമീപിച്ചപ്പോള്‍ ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി നീലച്ചിത്രം ചിത്രീകരിച്ചുവെന്ന ആരോപണവുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത് . സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വിളിച്ചുവരുത്തി വഞ്ചിച്ച്‌ നീലച്ചിത്രമെടുക്കുകയും, ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന സംഘങ്ങള്‍ മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, താനും അതിന് ഇരയാണെന്നാണ് നടി പറയുന്നത്.

പക്ഷേ ഇത്തരത്തിൽ ഒരു ദുരനുഭവം തനിക്കു നേരിട്ടത് ഏത് നിർമ്മാണകമ്പനിയിൽ നിന്നാണ് എന്ന് പാരി വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഭര്‍ത്താവ് നീരജ് പസ്വാനെതിരെ നടി സ്ത്രീധന പീഡന പരാതി നല്‍കിയത് വാര്‍ത്തയായിരുന്നു. നിലവില്‍ നീരജ് ജയിലിലാണ്. എന്നാല്‍ പാരിക്ക് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര റാക്കറ്റുമായി ബന്ധമുണ്ടെന്നും, പെണ്‍കുട്ടികളെ കെണിയില്‍ വീഴുത്തുന്നുവെന്നും ഭര്‍തൃവീട്ടുകാര്‍ ആരോപിച്ചിരുന്നു.

Most Popular