ആകാശത്തു അന്യഗ്രഹ ജീവികളുടെ പേടകം കണ്ടതായി പാക് പൈലറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു വീഡിയോ കാണാം

പാകിസ്ഥാന്റെ ഔദ്യോഗിക യാത്രവിമാന കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പൈലറ്റ് വിമാനം പറത്തവേ വിചിത്രമായ ഒരു കാഴ്ചയ്ക്ക് സാക്ഷിയായി. വെള്ളി വെളിച്ചം വിതറിക്കൊണ്ട് ഒരു വസ്തു പറന്നുപോകുന്ന കാഴ്ചയാണ് പൈലറ്റ് കണ്ടത്. ഈ വസ്തുവിന്റെ വീഡിയോ അദ്ദേഹം സ്വന്തം മൊബൈലില്‍ പകര്‍ത്തുകയും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുയും ചെയ്തു. അജ്ഞാത ഫ്ളൈയിംഗ് ഒബ്ജക്ട് ( യു എഫ് ഒ) എന്ന ലിസ്റ്റിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്.

പാകിസ്ഥാന്‍ ടെലിവിഷന്‍ ന്യൂസ് ചാനലായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, കറാച്ചിയില്‍ നിന്ന് ലാഹോറിലേക്ക് വിമാനം പറത്തവേ റഹിം യാര്‍ ഖാന്‍ എന്ന നഗരത്തിന് സമീപത്തു വച്ചാണ് തിളക്കമുള്ള പറക്കുന്ന വസ്തുവിനെ പൈലറ്റ് കണ്ടെത്തിയത്. പകല്‍ സമയത്ത് സൂര്യപ്രകാശം ഉണ്ടായിരുന്നിട്ടും യു എഫ് ഒ വളരെ തിളക്കമാര്‍ന്നതായിരുന്നു. അതിനാല്‍ തന്നെ ഇത് ബഹിരാകാശ നിലയം അല്ലെങ്കില്‍ കൃത്രിമ ഉപഗ്രഹമോ ആയിരിക്കും എന്നാണ് പൈലറ്റ് അവകാശപ്പെടുന്നത്. അജ്ഞാത വസ്തുവിനെ കണ്ടതോടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് പൈലറ്റ് സന്ദേശം കൈമാറുകയും ചെയ്തു.

Most Popular

സ്കിപ് ചെയ്യരുത്, പുതിയ തുടക്കം: മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി

ഒരു കാലത്തു മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോല തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിധി നടി ശരണ്യയുടെ ജീവിതം മാറ്റി മറിച്ചത്. പിന്നെ പ്രേക്ഷകർ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലുളള നടിയെ ആയിരുന്നു. കരിയറിൽ തിളങ്ങി...

ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു അനശ്വരയുടെ പുറകെ പിന്നെയും സൈബര്‍ ആങ്ങളമാര്‍: മറുപടി ആവര്‍ത്തിച്ച്‌ താരവും

ഒരാളുടെ വസ്ത്രധാരണം അതയാളുടെ സ്വാതന്ത്ര്യമാണ് സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇവിടെ കെടുത്തുന്നത് എന്ന് ഇപ്പോൾ നമുക്ക് തോന്നിപ്പോകും .സദാചാരം വല്ലാതെ അതിരു കടക്കുന്നു എന്നതിന് ഉത്തമോദാഹരണമാണ് അടുത്തയിടെ നടി അനശ്വര രാജൻ...

മഹേഷ് ഭട്ട് കങ്കണക്കു നേരെ ഷൂസ് വലിച്ചെറിഞ്ഞോ? അന്ന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? തിരക്കഥകൃത്തായ ഷാഗുഫ്ത്ത റഫീഖിന്റെ വെളിപ്പെടുത്തൽ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസിന് ശേഷം നിരവധി ചലച്ചിത്ര പ്രവർത്തകർക്ക് നേരെ നടി കങ്കണ സ്വജനപക്ഷപാതം ആരോപിചിരുന്നു.ആ ആരോപണങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന ആളാണ് ചലച്ചിത്ര സംവിധായകനും...

പരശുരാമൻ വെട്ടിക്കൂട്ടിയ വെട്ടിക്കോട്

ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ പാതയിലെ കറ്റാനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം.കേരളത്തിലെ ആദ്യത്തെ നാഗരാജ ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം.നാഗരാജാവായ അനന്തൻ (ശേഷനാഗം) ആണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ.അനന്തന്റെ...