ഒരു ദളിതന്‍ മന്ത്രിയാകുന്നു എന്ന പ്രയോഗം ദളിത് വിരുദ്ധതയാണെന്ന് ഒമര്‍ ; അങ്ങനെ അല്ല എന്ന് തിരുത്തി സാബുമോന്‍

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ അഭിപ്രായം പറയുന്ന രീതി ഉള്ള ചുരുക്കം സിനിമ പ്രവർത്തകരിൽ ഒരാളാണ് ഒമർ ലുലു. രണ്ടാം പിണറായി മന്ത്രി സഭയിൽ കെ രാധാകൃഷ്ണന്‍ മന്ത്രിയായതിന് പിന്നാലെ അദ്ദേഹത്തെ ദളിതനെന്ന് വിളിക്കുന്നത് ദളിത് വിരുദ്ധതയാണെന്ന് പറഞ്ഞുകൊണ്ട് സംവിധായകന്‍ ഒമര്‍ ലുലു ഒരു പോസ്റ്റ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ പോസ്റ്റ് പിന്‍വലിച്ചുകൊണ്ട് മറ്റൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഒമര്‍.

താന്‍ നടത്തിയ പരാമര്‍ശം തെറ്റാണെന്ന് മനസിലാക്കിയതിനാല്‍ ആദ്യത്തെ പോസ്റ്റ് നീക്കം ചെയ്യുകയാണ് എന്നാണ് ഒമര്‍ അറിയിച്ചിരിക്കുന്നത്. നടന്‍ സാബുമോന്‍ പോസ്റ്റ് കണ്ട് തന്നെ വിളിച്ചിരുന്നു. സാബു സംഭവത്തില്‍ തെറ്റ് തനിക്ക് പറഞ്ഞ് മനസിലാക്കി തരുകയാണ് ഉണ്ടായത്. പോസ്റ്റില്‍ താന്‍ പറയാന്‍ ശ്രമിച്ച ആശയം തെറ്റായതിനാല്‍ അത് നീക്കം ചെയ്യുകയാണെന്നും ഒമര്‍ കുറിച്ചു.

‘നമ്മള്‍ പറഞ്ഞ കാര്യം തെറ്റാണ് അല്ലെങ്കില്‍ പൂര്‍ണ്ണമായും ശരിയല്ല എന്ന് ഒരാള്‍ പറഞ്ഞ് തന്നൂ.അത് കറക്റ്റാണ് എന്ന് തോന്നണമെങ്കില്‍ അത്യാവശ്യം കോളിറ്റി വേണം. കേള്‍ക്കാനുള്ള മനസുണ്ടാവുക എന്നതാണ് മികച്ച ഗുണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അല്ലാതവര്‍ അവര്‍ പറഞ്ഞതില്‍ ഉറച്ച്‌ നിക്കും 100 ന്യായീകരണവുമായെന്നും’ ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു. കെ രാധാകൃഷ്ണന്‍ ദേവസ്വം, പിന്നോക്ക ക്ഷേമം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയാകുമ്ബോള്‍ ഒരു ദളിതന്‍ മന്ത്രിയാകുന്നു എന്ന പ്രയോഗം ദളിത് വിരുദ്ധതയാണെന്നാണ് ആദ്യം ഒമര്‍ ഇട്ട പോസ്റ്റ്.

Most Popular

എ​ന്‍റെ ക​ട​ങ്ങ​ളും ചെ​ല​വു​ക​ളും ക​ഴി​ഞ്ഞി​ട്ട് എ​നി​ക്ക് ചി​ല​പ്പോ​ള്‍ ന​ല്ല ചെ​രു​പ്പ് വാ​ങ്ങാ​നു​ള്ള കാ​ശ് പോ​ലും മാ​റ്റി​വ​യ്ക്കാ​നു​ണ്ടാ​വി​ല്ല..’- അ​ഞ്ജ​ലി പ​റ​യു​ന്നു

തുല്യതക്കായി ഉള്ള സ്ത്രീകളുടെ പോരാട്ടത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ ചൂഷണങ്ങളിൽ ഒന്നാണ് അവർക്കു അർഹിക്കുന്ന പ്രതിഫലം തൊഴിലിടങ്ങളിൽ നൽകാത്തത്. മികച്ച അഭ്യനായ ശൈലിയിലൂടെ ശ്ര​ദ്ധ​നേ​ടി​യ താ​ര​മാ​ണ് അ​ഞ്ജ​ലി നാ​യ​ര്‍....

അതുകൊണ്ടാണ് ഞാൻ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തത്, തുറന്നു പറഞ്ഞ് മഞ്ജു

ഒരിടവേളക്ക് ശേഷം മലയാളത്തിൽ തിരികെ എത്തിയ മഞ്ജു വാര്യർ അതി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം വാലേ ചുരുങ്ങിയ നാൾ കൊണ്ട് താരം സ്വന്തമാക്കിയിരുന്നു. കൈനിറയെ...

കൊറോണ പേടി! വിമാനത്തിലെ സീറ്റുകൾ മുഴുവൻ ബുക്ക് ചെയ്‌തെന്ന് യുവാവ്, പക്ഷെ…

കൊറോണയെ പേടിച്ചു മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് ഊഹിക്കാവുന്നതിലും അപ്പുറമാണ് അതിൽ അച്ഛച്ചര്യപ്പെടാനുമില്ല കാരണം അത്രകണ്ട് ലോകത്തിന്റെ രീതികളെ ഈ മഹാമാരി മാറ്റിക്കളഞ്ഞു. യാത്രകളിലുടെനീളം സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത സർക്കാരും...

പണ്ട് നമ്മൾ കൂടിയത് പോലെ ഒന്ന് കൂടാം – സ്വന്തം ഭാര്യയോട് താല്പര്യമില്ലാത്തത്കൊണ്ടാണെന്നു തോന്നുന്നു എന്ന് തിരിച്ചടിച്ചു സാധിക

സ്ത്രീകൾക്ക് നേരെ ഉള്ള അശ്‌ളീല പരാമർശങ്ങൾ പരിധികൾ ലംഖിച്ചു കൊണ്ടാണ് എപ്പോൾ നവമാധ്യമായ ഫേസ് ബുക്കിൽ പ്രവഹിക്കുന്നത് ശക്തമായ സൈബർ നിയമങ്ങളുടെ അഭാവമാണ് ഇതിനു കാരണം. തങ്ങളുടെ ലൈംഗിക വൈകൃതങ്ങളെ...