എന്താണ് ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തത് : കാരണം വെളിപ്പെടുത്തി അനു സിതാര

Advertisement

പൊതുവേ ഇപ്പോൾ നടിമാർ എല്ലാം ഗ്ളാമറസും ബോൾഡ്‌മായ വേഷങ്ങൾ ചെയ്യുന്നതിൽ മത്സരിക്കുന്ന കാലമാണ്.വസ്ത്ര ധാരണം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് എന്നുള്ളതും വേഷങ്ങളുടെ പേരിലുള്ള ആക്രമണങ്ങളെ ഇപ്പോൾ പൊതു സമൂഹവും ഒന്ന് ചേർന്ന് ചെറുക്കുന്നത്കൊണ്ടാകാം കൂടുതൽ നടിമാർ മോഡേൺ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഇപ്പോൾ മത്സരിക്കുകയാണ്. എന്നാൽ ഇപ്പോഴും അത്തരം മോഡേൺ വേഷങ്ങളോട് തീർത്തും നോ പറഞ്ഞു മുന്നോട്ടു പോകുന്ന ചുരുക്കം ചില മലയാള താരങ്ങളിൽ പ്രമുഖയാണ് നടി ആണ് സിതാര ചുരുങ്ങിയ സമയത്തിനുള്ളില്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനു സിത്താര. ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം പോലുളള സിനിമകളിലൂടെയാണ് നടി ശ്രദ്ധേയയായത്. സിനിമാ തിരക്കുകള്‍ക്കിടെയിലും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിൽ സജീവമാണ് താരം തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളുമെല്ലാം താരം പങ്ക് വെക്കാറുണ്ട്. കൂടുതലും നാടന്‍ വേഷങ്ങളിലാണ് നടിയെ കാണാന്‍ സാധിക്കുക.

ഇപ്പോഴിതാ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അനു.
നാടന്‍ വേഷങ്ങള്‍ ധരിക്കാനാണ് തനിക്ക് താല്‍പര്യം എന്നും, സിനിമകളില്‍ നാടന്‍ കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതാണ് കൂടുതല്‍ ഇഷടം എന്നും താരം പറയുന്നു. ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്നും അനു സിത്താര വ്യക്തമാക്കി. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അനു സിത്താര ഇക്കാര്യം തുറന്നു പറഞ്ഞത്.

Most Popular