സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു, അതും പതിനെട്ടാം വയസ്സില്‍; നിത്യ മേനോന്‍

Advertisement

തെന്നിന്ത്യൻ സൂപ്പർ നായികമാരിൽ അഭിനയത്തിലും സൗന്ദര്യത്തിലും വ്യത്യസ്തതയുള്ള നായിക നടിയാണ് നിത്യ മേനോൻ. ഓരോ വിഷയത്തിലും ശക്തമായ അഭിപ്രായമുള്ള താരം കേരളത്തിൽ അല്ല ജനിച്ചത് എങ്കിലും നന്നായി മലയാളം സംസാരിക്കും. മലയാളത്തിലും തമിഴിലും വിജയ ചിത്രങ്ങളുമായി മുന്നേറുന്ന നിത്യ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയതാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹം ജീവിതത്തിലെ നിര്‍ണ്ണായക കാര്യമായി കാണുന്നില്ല. അഭിമുഖങ്ങളിലും മറ്റും ഇതൊരു സ്ഥിരം ചോദ്യമായി മാറിയിരിക്കുന്നു. എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങുവെന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലയെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

ശരിക്കും മനസ്സിലാക്കുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. 18ാം വയസ്സില്‍ താന്‍ ഒരാളെ അഗാധമായി പ്രണയിച്ചിരുന്നു.പക്ഷേ പിനീടാണ് തിരിച്ചറിഞ്ഞത് ഒട്ടും ആത്മാര്ഥതയില്ലാത്ത ഒരു വ്യക്തിയാണ് അത് എന്ന്. അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ ആ ബന്ധം താന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

ഒരുമിച്ച് അഭിനയിക്കുന്നവരുമായി കഥകള്‍ പ്രചരിപ്പിക്കുന്നത് സിനിമാ മേഖലയില്‍ പതിവാണ്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുള്ളത് പതിവായതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ലെന്നും താരം പറയുന്നു. എന്നാല്‍ വിവാഹിതരായ നായകന്‍മാരുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ തനിക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ടെന്നും നിത്യ പറയുന്നു. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേക്ക് തന്നെ വലിച്ചിഴക്കുന്നത് ആര്‍ക്കായാലും വലിയ പ്രയാസമുണ്ടാക്കുമെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ആരുമതില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും നിത്യ തുറന്നടിച്ചു.

Most Popular