ഞാന്‍ അവരെ നോക്കുന്നൊക്കെ ഉണ്ടായിരുന്നു; പക്ഷെ ആരും എന്നെ നോക്കിയിരുന്നില്ല; ഈ പറക്കും തളികയിലെ ഓര്‍മ്മകള്‍ പങ്കുവച്ച്‌ നടി നിത്യ ദാസ്

ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബാസന്തി എന്നുള്ള കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമാണ്. തുടര്‍ന്ന് നിരവധി അവസരങ്ങളായിരുന്നു നിത്യയെ തേടി മലയാള സിനിമയില്‍ നിന്നും എത്തിയിരുന്നത്. സിനിമയില്‍ തിളങ്ങി നിന്ന സമയമായിരുന്നു നിത്യ കുടുംബ ജീവിതത്തിലേക്ക് കടക്കുന്നത്. തുടര്‍ന്ന് സിനിമ വിട്ടിരുന്നു എങ്കിലും ഇടയ്ക്ക് സീരിയല്‍ മേഖലയിലേക്ക് ചുവട് വച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവച്ച്‌ എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ പറക്കും തളികയിലെ ഓര്‍മ്മകള്‍ പങ്കുവച്ച്‌ എത്തിയിരിക്കുകയാണ് താരം.

”സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്, അതും നായികയായിട്ട് എന്ന് പറഞ്ഞാണ് നാട്ടില്‍ നിന്നും പോയത്. അവിടെ ചെന്നപ്പോള്‍ ആദ്യം ഇടുന്നത് ആ മേക്കപ്പ് ആയിരുന്നു. അതിന് ശേഷം ഞാന്‍ നാട്ടിലെ ആരേയും വിളിച്ചിട്ടില്ല. മേക്കപ്പ് ചെയ്ത് കഴിഞ്ഞ് അവര്‍ പോകുമ്ബോള്‍ ഞാന്‍ ടിഷ്യൂ പേപ്പര്‍ എടുത്ത് കുറച്ച്‌ തുടച്ചു വെക്കുമായിരുന്നു.”

”തീയേറ്ററില്‍ റിലീസ് ദിവസം സിനിമ കാണാന്‍ ധാരാളം പേരുണ്ടായിരുന്നു. അവര്‍ക്കൊന്നും എന്ന മനസിലാകുന്നില്ലായിരുന്നു. ഞാന്‍ അവരെ നോക്കുന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ ആരും എന്നെ നോക്കിയിരുന്നില്ല. പിന്നെ സിനിമ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോഴാണ് അവര്‍ക്ക് എന്നെ മനസിലായത്” എന്നും നിത്യ വ്യക്തമാക്കുന്നു.

Most Popular

ആവേശത്തിന്റെയും ഭയത്തിന്റെയും മുൾ മുനയിൽ നിർത്തി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം നേത്രി കൺ ടീസർ പുറത്തിറങ്ങി കാണാം

ലേഡി സൂപ്പർ സ്റ്റാർ നയൻതാര തന്റെ 36 ആറാമത് ജന്മദിനം ആഘോഷിക്കുന്ന സമയത്തു തന്റെ ആരാധകർക്കായി ഒരു ബര്ത്ഡേ ട്രീറ്റ് എന്ന നിലയിൽ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റ്റീസർ...

മഹാമാരിയുടെ രണ്ടാം തരം​ഗം; ആരോ​ഗ്യമേഖലയ്ക്ക് കരുതലുമായി പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ സമ്മാനം

കടുത്ത പ്രതിസന്ധികളിലൂടെ ആണ് നമ്മുടെ നാടും ഈ ലോകവും ഒക്കെ നേരിടുന്നത്. ഈ കാലഘട്ടത്തിൽ നമുക്കാവുന്നത് നമ്മളും ചെയ്യുക എന്നുള്ളതാണ്. സമൂഹത്തിന്റെ ഓരോ തുറകളിലുമുള്ളവർ അവർക്കാവുന്ന രീതിയിൽ ഭരണകൂടത്തെയും നാടിനെയും സംരക്ഷിക്കുകയും സഹായിക്കുകയും...

ഷാപ്പിന് മുന്നിൽ കള്ളുകുപ്പിയുമായി വധു..! വൈറലായി മോഡൽ ഫോട്ടോഷൂട്ട്

ഒരോ ഫോട്ടോഷൂട്ടും ഇങ്ങാനെ വ്യത്യസ്തമാക്കാം ഇങ്ങാനെ അതിലൂടെ സോഷ്യൽ മീഡിയയിലും മറ്റും തരംഗമാകാം എന്ന ചിന്തയിലാണ് മോഡലുകളും ഫോട്ടോഗ്രാഫേഴ്‌സും .ഇപ്പോൾ അതിലും വ്യത്യസ്താമായി ഇങ്ങാനെ തങ്ങളുടെ സ്പെഷ്യൽ ഡേ ആയ...

സീരിയലുകളില്‍ അവസരം കിട്ടാന്‍ കിടക്ക പങ്കിടല്‍ ഉണ്ടോ ?; തുറന്ന് പറഞ്ഞ് ‘ജനപ്രീയ താരം രേഖ രതീഷ്

ജനപ്രീയ പരമ്പരകളിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരിക്കുകയാണ് രേഖ രതീഷ്. അടുത്തിടെ ഒരഭിമുഖത്തിൽ സീരിയലുകളില്‍ കാസ്റ്റിംഗ് കൗച്ചിംഗ് ഉണ്ടോ എന്നതിനെ കുറിച്ചും നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്.ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം എന്ന...