നടനും എം എൽ എയുമായ ഗണേഷ് കുമാര്‍ വില്‍പത്രത്തില്‍ കൃത്രിമം നടത്തിയെന്നു സഹോദരി; മറുപടിയുമായി സാക്ഷി പ്രഭാകരന്‍ പിള്ള

നടനും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ആണ് മൂത്ത സഹോദരി ഉഷാ മോഹന്‍ദാസ് രംഗത്തെത്തിയത്.ഗുരുതര സാമ്പത്തിക ആരോപണങ്ങൾ ആണ് ഗണേഷ് കുമാറിനെതിരെ സഹോദരി നടത്തിയിരിക്കുന്നത്. ഗണേഷ് കുമാര്‍ വില്‍പത്രത്തില്‍ കൃത്രിമം നടത്തിയെന്ന ആരോപണവുമായി സഹോദരി ഉഷാ മോഹന്‍ദാസ് രംഗത്ത് എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് വിൽപത്രം തയ്യാറാക്കിയ നേരത്തുള്ള സാക്ഷി പ്രഭാകരന്‍ പിള്ള. ​

വില്‍പത്രത്തെ കുറിച്ച്‌ അറിവുണ്ടായിരുന്നത് ബാലകൃഷ്ണപിള്ളയ്ക്കും ആധാരം എഴുത്തുകാരനും തനിക്കും മാത്രമായിരുന്നെന്നും പ്രഭാകരന്‍ പിള്ള പറഞ്ഞു.2020 ആഗസ്റ്റ് 9 നാണ് വില്‍പത്രം തയാറാക്കിയത്. ഗണേഷിന് വില്‍പത്രത്തെ കുറിച്ച്‌ അറിവുണ്ടായിരുന്നില്ല. ബാലകൃഷ്ണ പിള്ളയുടെ മരണ ശേഷം മാത്രമാണ് വില്‍പത്രത്തിന്റെ വിശദാംശങ്ങള്‍ മക്കള്‍ അറിഞ്ഞതെന്നും സാക്ഷി പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഈ വില്പത്രത്തെക്കുറിച്ചുള്ള പരാതിയുമായി ഗണേഷിന്‍്റെ മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രിയെയും സിപിഐഎം നേതൃത്വത്തെയും സമീപിച്ചിരുന്നു. രണ്ട് പെണ്‍മക്കള്‍ക്ക് കൂടുതല്‍ സ്വത്ത് കിട്ടുന്ന തരത്തില്‍ ആയിരുന്നു ആദ്യം വില്‍പത്രം തയ്യാറാക്കിയിരുന്നത്. എന്നാല്‍ ആരോഗ്യസ്ഥിതി വഷളായപ്പോള്‍ പിള്ളയെ പരിചരിച്ചിരുന്നത് ഗണേഷ് കുമാര്‍ ആയിരുന്നു. അപ്പോള്‍ വീണ്ടും മറ്റൊരു വില്‍പത്രം കൂടി തയ്യാറാക്കി എന്നാണ് ആരോപണം. ഈ ആരോപണമാണ് വില്‍പത്രത്തിന്‍്റെ സാക്ഷി പ്രഭാകരന്‍ പിള്ള നിഷേധിച്ചത്.

Most Popular

വെള്ളം സംവിധായകന്റെ അടുത്ത ചിത്രത്തിൽ മഞ്ജു വാരിയർ, ജയസൂര്യ ടീം?

ജയസൂര്യയും സംവിധായകൻ ജി പ്രജേഷ് സെന്നും ഒന്നിച്ചപ്പോൾ ഉണ്ടായ - ക്യാപ്റ്റനും വെള്ളവും - വിമർശകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രങ്ങളാണ്.സ്വാഭാവികമായും ഉടൻ ആരംഭിക്കാൻ പോകുന്ന അടുത്ത പ്രൊജക്റ്റിനായുള്ള പ്രതീക്ഷകൾ കൂടുതലായിരിക്കും, ഇപ്പോൾ...

അമ്മയുടെ ​യോഗതീരുമാനം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച്‌ മോഹന്‍ലാല്‍! വീഡിയോ വൈറല്‍!​ കാണാം

ബെംഗളുരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയ്ക്കെതിരെ നടപടി കൈക്കൊള്ളുവാനും നടി പാര്‍വതി തിരുവോത്ത് നേരത്തേ സമര്‍പ്പിച്ച രാജിക്കത്ത് സ്വീകരിക്കുവാനും ഒക്കെയായി കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ താരസംഘടന അമ്മയുടെ എക്സിക്യൂട്ടിവ് യോഗം...

സ്വയംഭോഗ രംഗം; എന്റെ അച്ഛനോടല്ല സംശയം ചോദിക്കേണ്ടത് തന്നോട് ചോദിക്കൂവെന്ന് നടി സ്വര

വീരേ ദി വെഡിംഗ് എന്ന ചിത്രത്തില്‍ സ്വയംഭോഗ രംഗത്തിലൂടെ വിവാദത്തിലായ താരമാണ് സ്വര ഭാസ്കര്‍. ചിത്രത്തിലെ തന്റെ അഭിനയത്തെ വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത സ്വര വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വീരേ ദി...

ബാഹുബലിയുടെ മാതാവ് ശിവകാമിയുടെ കഥയുമായി നെറ്റ്ഫ്ളിക്സ്: 200 കോടി ബജറ്റില്‍ ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ് ഒരുങ്ങുന്നു

ഇന്ത്യൻ സിനിമ ലോകത്തിൽ തന്നെ വലിയൊരു മാറ്റത്തിനു കാരണമായ ചിത്രമാണ് ബാഹുബലി. ഇന്ത്യൻ സിനിമ മേഖലയിൽ ഈ ചിത്രം ഉണ്ടാക്കിയ ഓളം ചെറുതല്ല. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ പല...