‘ഫെമിനിസ്റ്റാവരുത്, ആളുകള്‍ വെറുക്കും’; റിമയ്ക്കും രമ്യയ്ക്കുമൊപ്പമുള്ള ചിത്രത്തിന് താഴെ കമെന്റിട്ടു ആരാധകന്‍; മറുപടി നല്‍കി നവ്യ. എന്തുകൊണ്ട് ഫെമിനിസ്റ്റുകളായാൽ വെറുക്കപ്പെടും ?

മലയാളികളുടെ എക്കാലത്തെയും പ്രീയങ്കരികളായ നായിക നടിമാരിൽ മുൻനിരയിലാണ് നവ്യയുടെ സ്ഥാനം.വിവാഹത്തിന് ശേഷം പൂർണമായും സിനിമയിൽ നിന്ന് പിൻവാങ്ങിയ താരം വീണ്ടുമൊരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് . വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയിലൂടെയാണ് നവ്യയുടെ സിനി ലോകത്തേക്കുള്ള തിരിച്ചു വരവ്. പൊതുവെ സോഷ്യൽ മീഡിയയിൽ ഇപ്പോഴും കുടുംബത്തിലേയും ലൊക്കേഷനിലേയുമെല്ലാം വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം സുഹൃത്തുക്കളും നടിമാരായ റിമ കല്ലിങ്കലിനും രമ്യ നമ്ബീശനും ഒപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. നീണ്ടനാളുകള്‍ക്ക് ശേഷം ഇരുവരേയും കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. എന്നാല്‍ ഇപ്പോള്‍ വൈറലാവുന്നത് അതിന് താഴെ ഒരാരാധകൻ പോസ്റ്റ് ചെയ്ത കമെന്റാണ്.

മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്യൂസിസിയിലെ അം​ഗങ്ങളാണ് റിമയും രമ്യയും. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയും ഇരുവരും അതി ശക്തമായ നിലപാടെടുക്കാറുണ്ട്.ഡബ്യൂസിസിയുടെ പ്രവർത്തങ്ങൾ പല തരത്തിലും ചൂഷങ്ങൾക്കും വിദേയരാകുന്ന സ്ത്രീകൾക്ക് ഒരാശ്വാസമാണ്. ഈ സംഘടനയുടെ രൂപീകരണത്തിന് ശേഷം പല മലയാളം നടിമാരും തങ്ങൾക്കു മലയാള സിനിമ ലോകത്തുണ്ടായ പല ബുദ്ധിമുട്ടുകളും തുറന്നു പറഞ്ഞിരുന്നു. അതിൽ പലതും പല മുൻ നിര നടന്മാർക്കെതിരെ ആരെയും ഞെട്ടിക്കുന്നതുമാണ്. റീമയ്ക്കും രമ്യക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ ഫെമിനിസ്റ്റ് ആവരുതെന്ന ഉപദേശവുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. ഫെമിനിസ്റ്റ് ആവരുതെന്നും ആളുകള്‍ നവ്യയെയും വെറുക്കുമെന്നുമാണ് ഇയാള്‍ കുറിച്ചത്.

പൊതുവേ ആരാധകരുടെ കമന്റിന് മറുപടി നല്‍കാന്‍ ഒട്ടും മടികാണിക്കാത്ത നവ്യ ഇതിനും മറുപടി നല്‍കി.
‘അങ്ങനെ ഒക്കെ പറയാമോ,
ചെലോര്‍ടേത് ശെരിയാവും
ചെലോര്‍ടേത് ശെരിയാവില്ല .
എന്റെ എന്തായാലും ശെരിയായില്ല’
എന്നാണ് താരം കുറിച്ചത്’ എന്താണ് നവ്യ ഉദ്ദേശിച്ചത് എന്ന് ആലോചിച്ചു പാവം ആരാധകന്റെ കിളി പോയിക്കാണും എന്നാണ് തോന്നുന്നത് .

പൊതുവേ ഫെമിനിസം എന്നത് പുരുഷ വിരുദ്ധമാണ് എന്ന ഒരു ചിന്തയിൽ നിന്നാണ് ഇത്തരം കമെന്റുകൾ ഇടാനുള്ള പ്രേരണ പലർക്കും ലഭിക്കുന്നത് . ഫെമിനിസം എന്നത് ഒരിക്കലും പുരുഷ വിരുദ്ധമായ ഒന്നല്ല .സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഒക്കെ നേടിയെടുക്കുന്നതിനും പുരുഷന്മാരോട് ഒപ്പം താനാണ് തുല്യതയും സമത്വവും നേടിയെടുക്കുന്നതിനുമുള്ള ഒരു പോരാട്ടമായി വേണം ഇതിനെ നമ്മൾ കാണാൻ.ആറ് തീർച്ചയായും പുരുഷന്മാരുടെ കൂടെ സഹായത്തോടെയും സഹകരണത്തോടെയുമാണ് നമ്മുടെ സമൂഹത്തിൽ നടക്കേണ്ടത്.അതിനു വ്യത്യസ്തമായ ഒരു മാനം നൽകുന്നതും ഒരു സ്ത്രീ തന്റെ അവകാശത്തെക്കുറിച്ചു പറയുമ്പോഴും തനിക്കെതിരെ ഉള്ള ആക്രമണങ്ങളെ ശക്തമായി അപലപിക്കുമ്പോഴും തന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിനെ കുറിച്ച് ഉൽഘണ്ഠയോടെ പൊതു സമൂഹത്തിൽ സംസാരിക്കുമ്പോഴും തന്നെ ഉപദ്രവിച്ച വ്യക്തികളെ കുറിച്ച് പരസ്യമായി വെളിപ്പെടുത്തുമ്പോഴും അവൾ ഫെമിസ്നിസ്റ് ആണ് മോശവുമാണ് പുരുഷ വിരോധി ആണ് എന്ന് പട്ടം ചാർത്തി അടിച്ചമർത്തുന്നതാണ് നിർത്തേണ്ടത് അതിനെതിരെയുള്ള പോരാട്ടം തനനെയാണ് ഒരു തരത്തിൽ ഫെമിനിസം .സ്ത്രീകളും ഈ സമൂഹത്തിൽ നമ്മളെ പോലെ തുല്യ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ അര്ഹതയുള്ളവൾ ആണ് എന്ന ബോധ്യം ഓരോ പുരുഷനും ഉണ്ടാകണം അത് നമ്മുടെ ഔദാര്യമല്ല മറിച്ചു അവരുടെ അവകാശമാണ് എന്ന ബോധ്യം എന്ന് നമുക്കെല്ലാവർക്കും ഉണ്ടാകുന്നുവോ അന്ന് ഇവിടെ യാതാർത്ഥ നീതിയും സ്വാതന്ത്ര്യവും പുലരും.

Most Popular

“ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് അ​ധി​കം ദൂ​ര​മി​ല്ല; അ​വ​രെ ചേ​ര്‍​ത്തു​പി​ടി​ക്ക​ണം’: നടൻ സ​ലീം കു​മാ​ര്‍

ലക്ഷദീപിൽ ഇപ്പോൾ ഉള്ള ഭരണ സംവിധാനം പുതിയതായി നടപ്പിൽ വരുത്തിയ നിയമങ്ങളുടെ പേരിൽ അവിടെ നടക്കുന്ന പിന്തുണ പ്രഖയ്പ്പിച്ചു പ്രമുഖ നടൻ സലിം കുമാർ . ഈ വിഷയത്തിൽ തന്റെ ഫേസ്ബുക് പോസ്റ്റിൽ...

ഇത്രയും നാള്‍ സ്‌നേഹിച്ച ഒരാള്‍ ‘വിട്ടു പോകണേ’ എന്നു പ്രാര്‍ഥിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു

വില്ലനായി വന്നു സ്ഥിരം നായകൻറെ കയ്യിൽ നീന്നു ഇടികൊണ്ടു നായകന്റെ ഹീറോയിസം കൂട്ടാൻ ബലിയാടാകുന്ന സ്ഥിരം വില്ലന്മാരുണ്ട് മലയാളം സിനിമയിൽ അതിൽ മുൻ നിരയിലായിരുന്നു ഒരു കാലത്തു നടൻ ബാബുരാജ് എന്നാൽ വ്യത്യസ്തമായ...

അഭിനയിക്കുമ്പോൾ മുഖത്തു ഭാവപ്രകടനങ്ങൾ ഇല്ല എന്ന ആക്ഷേപം, കിടിലൻ മറുപിടിയുമായി ബാബു ആന്റണി

വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് മലയാളികളുടെ ഇഷ്ട താരമായ നടനാണ് ബാബു ആന്റണി.ഒരു കാലത്തു മലയാള യുവത്വത്തിന്റെ ആക്ഷൻ പരിവേഷമാണ് ബാബു ആന്റണി എന്ന നടൻ ,പക്ഷേ അഭിനയിക്കുമ്പോൾ ഭാവ മാറ്റം മുഖത്തു...

മോഹൻലാൽ ചിത്രം മരക്കാരെ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി വിജയ് ആരാധകർ

ജനുവരി ഒന്നിന് സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും തുറക്കാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിനാൽ, തമിഴ് സൂപ്പർ താരം വിജയ്യുടെ മാസ്റ്റർ എന്ന സിനിമയുടെ റിലീസ് തീയറ്ററുകളിൽ നടക്കുമെന്നു ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോളാണ്,...