സ്വവര്‍ഗാനുരാഗം: അക്കാലത്തു താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു നടി നന്ദിതാ ദാസ്‌

സ്വവര്‍ഗാനുരാഗ പ്രണയം പറയുന്ന ഫയർ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് താൻ അനുഭവിച്ച പ്രതി സന്ധികളെ കുറിച്ചും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരിടേണ്ടി വന്ന വേദനകളെ കുറിച്ചും ഓർമ്മിപ്പിച്ചു കൊണ്ട് നന്ദിത ദാസ് ഇട്ട പോസ്റ്റ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഫയര്‍ എന്ന സിനിമയെ ഒന്നു കൂടി ഓര്‍മിപ്പിക്കുകയാണ് നടി നന്ദിതാദാസ്. രണ്ടു പതിറ്റാണ്ടുകള്‍ മുമ്പു ഇതേ പ്രമേയത്തില്‍ അനേകം സംവാദങ്ങള്‍ക്കു വിത്തു പാകിക്കൊണ്ട് പിറന്ന ചിത്രം അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു. ലിംഗഭേദമില്ലാതെയുള്ള സ്‌നേഹത്തിനു വില മതിക്കുന്ന ഈ പുതിയ വിധിക്കു കൈയ്യടി കൊടുക്കണമെന്നാണ് നന്ദിത പറയുന്നത്.

സ്വവര്‍ഗാനുരാഗികള്‍ എന്ന വാക്കു പോലും വളരെയധികം ഭീഷണികൾ നേരിട്ടിരുന്ന അല്ലെങ്കിൽ അത്രയേറെ അശ്ലീലമായ കാലത്താണ് ‘ഫയര്‍’ എന്ന ചിത്രം വരുന്നത്. ബോളിവുഡിലെ തന്നെ ആദ്യ പരീക്ഷണങ്ങളിലൊന്നായിരുന്നു ആ ചിത്രം. സ്വവര്‍ഗാനുരാഗികളായ രണ്ടു സ്ത്രീകളുടെ കഥ പറഞ്ഞുകൊണ്ട് 1996ല്‍ ദീപ മേത്തയുടെ സംവിധാനത്തില്‍ പിറന്ന ചിത്രം അന്ന് തീവ്രഹിന്ദുത്വവാദികളില്‍ നിന്ന് പ്രതിഷേധങ്ങളേറെ നേരിട്ടിരുന്നു.

അന്ന് തങ്ങളുടെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണവുമായി ശിവസേന ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നോട്ടു വന്നതോടെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി. ചിത്രത്തിന്റെ പേരില്‍ സംവിധായികയ്ക്ക് വധഭീഷണി പോലും നേരിടേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു.

ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ റിലീസായ ചിത്രത്തില്‍ പരസ്പരം സ്‌നേഹിക്കുന്ന സീത, രാധാ എന്നീ വീട്ടമ്മമാരായാണ് നന്ദിതാദാസും ഷബാന ആസ്മിയും അഭിനയിച്ചത്. . എ ആര്‍ റഹ്മാനാണ് ചിത്രത്തിനു സംഗീതം പകര്‍ന്നത്.

Most Popular

എനിക്ക് നയന്‍താരയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഇതാണ്; തുറന്നു പറഞ്ഞു കാമുകന്‍ വിഘ്‌നേഷ് ശിവന്‍

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ സിനിമ ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറിയിരിക്കുകയാണ് നയൻതാര. ജയറാം ചിത്രം മനസിനക്കരയായിരുന്നു ആദ്യ ചിത്രം. പിന്നീടങ്ങോട്ട് മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ച നടി...

ഹോ.. ആ ഡാന്‍സുകാരത്തി ആശാ ശരത് അവള്‍ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്, കട്ട കലിപ്പില്‍ ദൃശ്യം കണ്ട വീട്ടമ്മ

മലയാള സിനിമ ലോകത്തെ തന്നെ അതിശയിപ്പിച്ച ഒരു ചിത്രമായിരുന്നു മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. ദൃശ്യത്തിന് മുൻപും പിൻപും എന്ന് മലയാള സിനിമയെ വേർതിരിക്കാം. ഇപ്പോൾ ദൃശ്യത്തിന്റെ രണ്ടാം ഭാഗം...

ഒരിക്കൽ വേർപിരിഞ്ഞ നടി പ്രിയാരാമനും രഞ്ജിത്തും വീണ്ടും വിവാഹിതരാവുന്നു? വൈറലായി ചിത്രങ്ങള്‍

ഒരുകാലത്തു മലയാള സിനിമയിലെ സൂപ്പർ നായികയായിരുന്ന പ്രിയ രാമൻ മലയാളത്തിൽ നിന്നും തമിഴിലേക്ക് ചേക്കേറിയ നടിയാണ്. ഇന്നും ഏവരുടെയും പ്രിയങ്കരിയാണ് നടി. താരത്തിന്റെ വിവാഹവും പിന്നീടുള്ള ജീവിതവും എല്ലാം ഏറെ ചര്‍ച്ചയായിരുന്നു. തമിഴിലും...

ഇതാണ് അവന് ഏറ്റവും ഇഷ്ടമുള്ള അപ്പയുടെ ഗാനം ഈ വീഡിയോ പ്ലാൻ ചെയ്ത് എടുത്തതല്ല – വൈറലായി മേഘ്‌ന രാജിന്റെ പുതിയ വീഡിയോ

യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന നായികയാണ് മേഘ്‌ന രാജ്. പിന്നീട് ധാരാളം ചിത്രങ്ങൾ നടിയെ തേടിയെത്തി. ചുരുങ്ങിയ നാൾ കൊണ്ട് തന്നെ മലയാളം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ...