മൃദുലയുമായുളള വഴക്ക് മാറിയോ? കസ്തൂരിമാൻ താരം റെബേക്കയോട് ആരാധകന്‍, നടിയുടെ കിടിലൻ മറുപടി

ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയായി കസ്തൂരിമാന്‍ പരമ്ബരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി റെബേക്ക സന്തോഷ്. ജനപ്രിയ പരമ്ബരയിലെ കാവ്യ എന്ന കഥാപാത്രമാണ് നടിയെ ഏറെ ശ്രദ്ധേയയാക്കിയത്. അടുത്തിടെയാണ് സംവിധായകന്‍ ശ്രീജിത്ത് വിജയുമായുളള നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. റെബേക്കയുടെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. കസ്തൂരിമാന്‍ അവസാനിച്ച ശേഷവും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നു താരം.

ആരാധകരോട് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ വിശേഷങ്ങൾ പതിവായി പങ്കു വെക്കാറുള്ള താരമാണ് മൃദുലയും റബേക്കയും. നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു റെബേക്ക. ഇതിനിടെ ഒരാള്‍ ചോദിച്ച ചോദ്യവും റെബേക്ക നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി മൃദുല വിജയിയുമായുളള വഴക്ക് മാറിയോ എന്നായിരുന്നു ചോദ്യോത്തര വേളയില്‍ ഒരാള്‍ റെബേക്കയോട് ചോദിച്ചത്. ഈ ചോദ്യത്തിന് അല്‍പ്പം ഞെട്ടലോടെയാണ് റെബേക്ക മറുപടി നല്‍കിയത്.

താന്‍ ഇപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നായിരുന്നു നടിയുടെ മറുപടി. പിന്നാലെ ഇത് മൃദുല വിജയും തന്‌റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. ഞാനും ബാക്കി ഉളളവര്‍ പറഞ്ഞപ്പോഴാ അറിയുന്നേ റെബേക്ക എന്നാണ് ചിരിച്ചുകൊണ്ട് മൃദുല പറഞ്ഞത്. റെബേക്കയ്ക്ക് പുറമെ മിനിസ്‌ക്രീനില്‍ തിളങ്ങിനില്‍ക്കുന്ന നായികമാരില്‍ ഒരാളാണ് മൃദുല വിജയ്. ജനപ്രിയ പരമ്ബരകളിലൂടെ ഇരുവരും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. ബാലതാരമായാണ് റെബേക്ക സന്തോഷിന്റെ തുടക്കം. സീരിയലുകള്‍ക്ക് പുറമെ ചില സിനിമകളിലും വേഷമിട്ടിരുന്നു താരം. അതേസമയം അഭിനയത്തിന് പുറമെ അവതാരകയായും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു റെബേക്ക. കൂടാതെ നിരവധി ടെലിവിഷന്‍ ഷോകളില്‍ ഭാഗമായി റെബേക്ക സന്തോഷ് എത്തി.

Most Popular

ആ ബന്ധം അവസാനിച്ചുവെങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്നങ്ങള്‍ ഉണ്ട് ; തുറന്നു പറഞ്ഞു അമൃത

Kudumba vilakku Serial actress,Amrutha,Kudumba Vilakku Serial ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്ബരയായ കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അമൃത. തന്റെ പ്രണയ പരാജയത്തെക്കുറിച്ചു ഒരു അഭിമുഖത്തില്‍ താരം തുറന്നു പറയുന്നതാണ്...

എനിക്കവിടെക്കു പോകണം എന്നെ ഒന്ന് തിരികെ കൊണ്ട് പോകൂ -കൂട്ടുകാരിയോട് നടി ഭാവന

കൊറോണയ്ക്കു ഇങ്ങാനെ ആയിരുന്നു ജീവിച്ചിരുന്നത് എന്ന് തന്നെ നാം ഏവരും മറന്നിരിക്കുന്നു എന്ന് തന്നെ പറയാം മാസ്ക്കും സാനിറ്റിസറുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.എന്നാൽ യാത്രകളും സഞ്ചാരവുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിയിരുന്ന ഒരുപാട്...

എല്ലാ മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണ് സെക്സ്; വിവാഹ ജീവിതത്തില്‍ മാത്രമേ സെക്സ് പാടുള്ളൂ എന്നത് വിചിത്രമായ കാഴ്ചപ്പാടാണ്.

നടി വിദ്യാ ബാലന്‍ സെസ്‌സിനെക്കുറിച്ചു വളരെ തുറന്ന കാഴ്ചപ്പാടുള്ള ഒരു വ്യക്തിയാണ് അതവർ പലപ്പോഴും പബ്ലിക്കായി പറഞ്ഞിട്ടുണ്ട്. നമ്മുടെ കാപദ സദാചാര ബോധവും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ സംസ്കാരവും മതവുമൊക്കെ...

കീർത്തി സുരേഷിന്റെ പുതിയ ട്വീറ്റ് വൻ ആബദ്ധമായി : ട്വിറ്ററിൽ താരത്തിനെതിരെ ട്രോളുകളുടെ പ്രവാഹം.

തമിഴ് സിനിമ ലോകത്തേക്ക് പ്രവേശിച്ച ചുരുങ്ങിയ സമയത്തിനുള്ളിൽ നടി കീർത്തി സുരേഷ് ഒരു മുൻനിര നടിയായി മാറിയിരിക്കുകയാണ്. സിനിമാ ലോകത്ത് ബാലതാരമായി അരങ്ങേറ്റം കുറിച്ച കീർത്തി സുരേഷ് സിനിമാ ആരാധകരുടെ സ്വപ്ന പെൺകുട്ടിയാണ്....