മൗനരാഗം സീരിയലിലെ കല്യാണിയുടെ അമ്മ; മലയാളി അല്ലെങ്കിലും തന്നെ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് താരം

പൊതുവേ സീരിയലിനോട് അതൃപ്തിയുള്ളവരാണ് മലയാളി യുവാക്കൾ വലിയ തോതിൽ ട്രോളുകളുമായാണ് സീരിയലിനെയും സീരിയൽ താരങ്ങളെയും സോഷ്യൽ മീഡിയയിലും മറ്റും എതിരേൽക്കുന്നതു. എന്നാൽ എപ്പോൾ ആ അവസ്ഥ പാടെ മാറി കോവിഡ് കാലത്തു വീട്ടിൽ കുത്തിയിരുന്ന യുവാക്കളും മുതിർന്ന പുരുഷന്മാരുമെല്ലാം വേറെ വഴിയില്ലാതെ സീരിയലുകൾ കണ്ടു ശീലിച്ചത് വലിയ തോതിൽ യുവാക്കളെയും സീരിയലുകളിലേക്കു ആകർഷിച്ചിട്ടുണ്ട് എന്ന വസ്തുത തെളിയിക്കുന്നതാണ് സീരിയലുകൾക്കും സീരിയൽ താരങ്ങൾക്കും അടുത്തിടെ ഉണ്ടായ സ്വീകാര്യത വെളിവാകുന്നത്.

ഏഷ്യാനെറ്റ് സീരിയലുകളിൽ ഏറ്റവും ജനപ്രീയമായ സീരിയലുകളിൽ ഒന്നാണ് മൗനരാഗം.സംസാരശേഷിയില്ലാത്ത പെൺകുട്ടിയുടെ ജീവിത സങ്കടങ്ങളും സ്വപ്നങ്ങളും പറയുന്ന സീരിയലിൽ നായികയുടെ അമ്മയായി എത്തുന്ന നടി പത്മിനി ജഗദീഷ് അടുത്ത ഇടയ്ക്കു തനിക്കു മലയാളി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹാദരങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ്. സ്റ്റാര്‍ വിജയ് ചാനലില്‍ ചെയ്യുന്ന സീരിയല്‍ കണ്ടിട്ടാണ് ഏഷ്യാനെറ്റില്‍ നിന്നും എന്നെ വിളിക്കുന്നത്. മലയാളത്തില്‍ നിന്നുള്ള വിളിയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍. മൗനരാഗം എനിക്ക് ശരിക്കും ചലഞ്ചിംഗ് ആയിരുന്നു. വളരെ മോഡേണ്‍ ആയിട്ടുള്ള ആളാണ് യഥാര്‍ഥ ജീവിതത്തില്‍ ഞാന്‍. പക്ഷേ സീരിയലില്‍ ആ സ്വഭാവവുമായി യാതൊരു ബന്ധവുമില്ല. വളരെ സാധാരണക്കാരിയായ അമ്മ. പക്കാ നാട്ടിന്‍പുറത്തുകാരി. എനിക്കത് ചെയ്ത് ഫലിപ്പിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ സംശയമായിരുന്നു.

പ്രേക്ഷകര്‍ നല്ല അഭിപ്രായം പറയുമ്പോള്‍ സന്തോഷമാണ്. ഒരു അമ്മ മകള്‍ ആത്മബന്ധം നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രമാണത്. മറ്റ് ഭാഷകളില്‍ നായിക വേഷങ്ങള്‍ ചെയ്തിരുന്ന ഞാന്‍ മലയാളത്തിലെത്തിയപ്പോള്‍ അമ്മ വേഷമായി. കല്യാണിയെയും അവളുടെ അമ്മയെ കുറിച്ചും കേട്ടപ്പോള്‍ ഒത്തിരി ഇഷ്ടപ്പെട്ടു. അന്ന് ഞാനത് വേണ്ടെന്ന് വെച്ചിരുന്നെങ്കില്‍ കരിയറില്‍ നേരിട്ട ഏറ്റവും വലിയ നഷ്ടം അതാകുമായിരുന്നു. മലയാളത്തെ ഞാനേറെ സ്‌നേഹിച്ചത് പോലെ മലയാളികളും എന്നെയിപ്പോള്‍ സ്‌നേഹിക്കുന്നു. ഇതിലും വലിയ സന്തോഷം വേറെയില്ല.മലയാളത്തിലേക്കുള്ള അരങ്ങേറ്റം ഗംഭീരമായെന്ന് വേണം പറയാന്‍. ആദ്യ സീരിയലില്‍ തന്നെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ പറ്റിയെന്നത് വലിയ കാര്യമാണ്. സേതുലക്ഷ്മി അമ്മയെ പോലെ സീനിയര്‍ ആള്‍ക്കാര്‍ കൂടെയുണ്ടാകുന്നത് അഭിമാനവും ഒരു ധൈര്യവുമാണ്. അവരൊക്കെ നല്ല സപ്പോര്‍ട്ടാണ് തരുന്നത്. സീരിയലില്‍ അമ്മായിയമ്മ ആയിട്ടാണ് സേതുലക്ഷ്മി അമ്മ എത്തുന്നത്. അവരെ കുറിച്ച് പറയുമ്പോള്‍ ഒത്തിരി പറയാനുണ്ട്. 75 വയസുണ്ടെങ്കിലും എനര്‍ജറ്റിക് ആണ്.

മലയാളികള്‍ എല്ലാവരും എന്നെ സ്വീകരിച്ചു എന്ന് വേണമെങ്കില്‍ പറയാം. കൂടുതലും എയര്‍പോര്‍ട്ടില്‍ വച്ചാണ് ആളുകള്‍ എന്നെ തിരിച്ചറിയുന്നത്. സീരിയല്‍ തുടങ്ങി അധികനാള്‍ ആവുന്നതിന് മുന്‍പ് എയര്‍പോര്‍ട്ടില്‍ വച്ച് കല്യാണിയുടെ അമ്മ എന്ന് ആരൊക്കെയോ വിളഇച്ച് പറയുന്നത് കേട്ടിരുന്നു. അതൊക്കെ മറക്കാന്‍ പറ്റാത്ത സംഭവങ്ങളാണ്.കല്യാണിയുടെ അമ്മ എന്നുള്ള വിളിയില്‍ മുഴുവന്‍ സ്‌നേഹമുണ്ട്. തെലുങ്കില്‍ ഉള്ള കഥയാണ് മൗനരാഗം. അതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് മലയാളത്തില്‍. ആദ്യ എപ്പിസോഡുകള്‍ വളരെ കഷ്ടപ്പെട്ടാണ് ചെയ്തതെങ്കിലും ഇതില്‍ ഞാന്‍ എന്റെ മനസ് പൂര്‍ണമായും അര്‍പ്പിച്ചിരിക്കുകയാണ്.

Most Popular

പുതിയ തലമുറയിലെ പല നടിമാരും തന്നെകുറിച്ച് പറയുന്നത് കേട്ട് വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

മലയാളത്തിലെ എവർ റൊമാന്റിക് ഹീറോ എന്ന തലക്കെട്ടിനു ഒരേയൊരു അവകാശി മാത്രമാണ് ഉള്ളത്. അതാ കുഞ്ചാക്കോ ബോബൻ ആണ്. അതേ സമയം ചോക്ലേറ്റ് നായകനിൽ നിന്നും മാറി വ്യത്യസ്തമായ നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടും...

ദേശീയ ബാലിക ദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

ക്രിക്കറ്റ് ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിന്റെ ദൈവമായാണ് ഏവരും അദ്ദേഹത്തെ കാണുന്നത്.ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ലാളിത്യം കൊണ്ടും മഹനീയമായ പെരുമാറ്റം കൊണ്ടും അദ്ദേഹം വളരെ വ്യത്യസ്തനായിരുന്നു.വളരെ പ്രകോപന പരമായി...

മൃദുലയുമായുളള വഴക്ക് മാറിയോ? കസ്തൂരിമാൻ താരം റെബേക്കയോട് ആരാധകന്‍, നടിയുടെ കിടിലൻ മറുപടി

ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയായി കസ്തൂരിമാന്‍ പരമ്ബരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി റെബേക്ക സന്തോഷ്. ജനപ്രിയ പരമ്ബരയിലെ കാവ്യ എന്ന കഥാപാത്രമാണ് നടിയെ ഏറെ ശ്രദ്ധേയയാക്കിയത്. അടുത്തിടെയാണ് സംവിധായകന്‍ ശ്രീജിത്ത് വിജയുമായുളള നടിയുടെ...

സര്‍, എവിടെയാണ് ഡയലോഗ് നിര്‍ത്തുന്നതെന്ന് പറയാമോ? ‘ജയനറിയാമോ അടൂര്‍ഭാസി സര്‍ പഠിപ്പിച്ച്‌ തന്ന പാഠമാണിത്.- ജയസൂര്യ

മലയാളികളുടെ പ്രീയ താരം ജയസൂര്യ ഉലകനായകൻ കമല ഹാസന്റെ പിറന്നാൾ ദിനത്തിൽ പങ്ക് വെച്ച ഒരു ഫേസ് ബുക്ക് കുറിപ്പാണു ഇപ്പോൾ വൈറലായിരിക്കുന്നത്.കരിയറിന്റെ ആദ്യ സമയത്തു തന്നെ വസൂൽ രാജ...