പവർസ്റ്റാറിനെ ഉൾപ്പെടുത്താതിരുന്നത് മോശമായിപ്പോയി – ഒമർ ലുലുവിന്റെ പുതിയ പോസ്റ്റിനു പവർ സ്റ്റാറിന്റെ കിടിലൻ മറുപിടി

മലയാള സിനിമയിലെ എക്കാലവും ഓർമ്മിക്കപ്പെടുന്ന ആക്ഷൻ സൂപ്പർ സ്റ്റാറാണ് ബാബു ആൻ്റണി. ബാബു ആന്റണിയെ ഒഴിച്ച് നിർത്തി ഒരിക്കലും മലയാള സിനിമ ചരിത്രം പൂർത്തിയാകില്ല .ഒരുകാലത്തെ ട്രെൻഡ് സെറ്റെർ ആയിരുന്നു അദ്ദേഹം. നീളൻ മുടിയും കരുത്തുറ്റ ശരീരവും ആറടിയിൽ മുകളിൽ ഉയരവും ഒരു നായക സങ്കൽപ്പത്തിന് എല്ലാത്തരത്തിലും ഒത്തിണഗിയ താരം.അക്കാലത്തു ബാബു ആന്റണിയെ അനുകരിക്കുന്ന രീതിയിൽ ചെറുപ്പക്കാർ മുടി നീട്ടി വളർത്തി നടന്നിരുന്നു.മലയ സിനിമയിലെ തന്നെ മാർഷ്യൽ ആർട്ടിസ്റ് ആയ നടന്മാരിൽ മുൻപന്തിയിലാണ് ബാബു ആന്റണി. ഒരു കാലത്തു ബാബു ആന്റണി എങ്ങാനം നായകന്റെ കൂട്ടുകാരനായോ മറ്റോ ഉണ്ടെങ്കിൽ പിന്നെ സിനിമ കാണാൻ വല്ലാത്ത ഒരാവേശമായിരുന്നു.നായകൻ ,വില്ലൻ,സഹനടൻ,നിർമ്മാതാവ് തുടങ്ങി ഒട്ടനവധി റോളുകളിൽ സിനിമയിൽ തിളങ്ങിയ താരമാണ് അദ്ദേഹം.ഇടക്കാലത്തു ഒരപ്രഖ്യാപിത വിലക്ക് അദ്ദേഹത്തിനുണ്ടോ എന്ന് പോലും സംശയിക്കുന്ന തരത്തിൽ മലയാള സിനിമയിൽ അദ്ദേഹത്തെകാണാനില്ലായിരുന്നു.

ഇപ്പോൾ സംവിധായകൻ ഒമർ ലുലു ബാബു ആന്റണിയെ നായകനാക്കി എടുക്കുന്ന ചിത്രമാണ് പവർ സ്റ്റാർ.ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമാണ് മോളിവുഡ് വില്ല എന്ന പേരിൽ മലയാള സിനിമയിൽ പ്രമുഖരായ ഒട്ടു മിക്ക നടന്മാരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരാരാധകൻ തയ്യാറാക്കിയ ചിത്രം മണ്മറഞ്ഞ നടന്മാർ പോലും അതിലുണ്ടായിരുന്നു എന്നുള്ളതാണ് സത്യം. പക്ഷേ ബാബു ആന്റണി മാത്രം അതിൽ കാണ്ടാനില്ലായിരുന്നു. അതുകൊണ്ടു തന്നെ സംവിധായകൻ ഒമർ ലുലു ആ ചിത്രം പോസ്റ്റ് ചെയ്തു അതിനു ഒമർ ഇട്ട ക്യാപ്ഷൻ ആണ് ശ്രദ്ധേയം “പവർസ്റ്റാറിനെ ഉൾപ്പെടുത്താതിരുന്നത് മോശമായി”.എന്നാൽ ഇതിനു നടൻ ബാബു ആന്റണി റിപ്ലൈ ചെയ്തതോടെ ആണ് സംഗതി പുതിയ ചർച്ചക്കിടയാകുന്നത്. ബാബു ആന്റണിയുടെ മറുപിടി ഇപ്രകാരമാണ് “വിലക്കാണോ ആവൊ ഒമർ? അറിഞ്ഞില്ല ആരും പറഞ്ഞില്ല”.

ഇതിനു വലിയ തോതിലുള്ള ആരാധക പിന്തുണയാണ് ഇപ്പോൾ ഉണ്ടാകുന്നത് “നിങ്ങൾ എന്നെന്നും ഞങ്ങളുടെ മനസിലുണ്ട് ചേട്ടാ” എന്ന് ഒരാൾ കുറിച്ചു , “നിങ്ങൾ ഞങ്ങളുടെ മനസ്സിൽ ഉണ്ട്,,, അത് ഒരിക്കലും ഈ പിക്ചർ പോലെ ഷെയ്ഡ് ആകില്ല,, ബാബുആന്റണി ഇഷ്ടം ” മറ്റൊരാളുടെ കമെന്റ് ഇതാണ് അങ്ങനെ വലിയ പിന്തുണയാണ് താരത്തിനുണ്ടാകുന്നത്. അതിനിടെ ചിത്രം ഡിസൈൻ ചെയ്ത ഫൈറൂസ് കമ്രറുദ്ദിൻ എന്ന അസ്സോസിയേറ്റ് ഡയറക്ടർ മറുപിടിയുമായി എത്തി അത് ബാബു ആന്റണിയുടെ പുതിയ ചിത്രമായ പവർ സ്റ്റാറിന്റെ അയാൾ ചെയ്ത പോസ്റ്ററുമായി ആണ് . തന്നെ വിമർശിച്ച ഒരാൾക്കുള്ള മറുപിടിയുമായി ആണ് ഫൈറൂസ് എത്തിയത് ” പുതിയ പിള്ളേർ ആരോ എഡിറ്റ് ചെയ്തതാണ്പിള്ളേരല്ലേ മനസിലാവാത്ത കൊണ്ടാണ് എന്ന കമെന്റിനാണ് പവർ സ്റ്റാറിന്റെ തൻ ചെയ്ത പോസ്റ്ററുമായി എത്തിയത്,ഒപ്പം ഒരു കിടിലൻ കമെന്റും “ഇതും ആ പിള്ളേര് ഡിസൈൻ ചെയ്തതാണ് , ചേട്ടൻ അറിഞ്ഞു കാണില്ല.”

Most Popular

അന്ന് മമ്മൂക്കയുടെ പേര് ഫോണിൽ സേവ് ചെയ്ത് വെച്ചത് പടച്ചോന്‍ എന്നാണ് എന്നെന്നും അതങ്ങനെയാകും, ഹൃദയം തൊടുന്ന തുറന്നു പറച്ചിലുമായി വിനോദ് കോവൂര്‍

പൊതുവേ വളരെ പരുക്കനായ കാണപ്പെടാറുണ്ടെങ്കിലും മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അടുത്തറിയുന്നവർ പറയുനന്തു മലയാളത്തിലെ ഏറ്റവും ഹൃദയ വിശാലത ഉള്ള വ്യക്തിയാണ് മമ്മൂട്ടി എന്നാണ്.അതിനുദാഹരണമാണ് പല പുതുമുഖ നടീ നടന്മാരും തങ്ങളുടെ...

എന്റെ ശരീരം വല്ലാതെ വേദനിച്ചു, ആരെങ്കിലും എന്നെ കളരി ക്ലാസിലേക്ക് കൊണ്ടുപോകണമെന്ന് ഞാൻ ആഗ്രഹിച്ചു പക്ഷെ അത്- സിജു വിൽ‌സൺ

2021 പൊതുവേ നല്ലൊരു വർഷമാണ് നടൻ സിജു വിൽസണ്. താൻ നിർമ്മിച്ച വസന്തിക്ക് മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരം കരസ്ഥമാക്കി. വിനയന്റെ ചരിത്ര സിനിമ പാത്തോൻപതാം നൂറ്റാണ്ടു എന്ന...

2 വയസുള്ള മോന്റെ ക്രിക്കറ്റ്‌ കളി കണ്ടോ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്‌ദാനം ആണ് :വീഡിയോ കാണാം

ഒരു രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ബാറ്റിംഗ് ആണ് ഇപ്പോൾ ഇന്റെര്നെറ്റി തരംഗമാകുന്നു. വീട്ടുകാർ തമാശയ്ക്കായി ഷൂട്ട് ചെയ്യുന്ന വീഡിയോ അടുത്ത ബന്ധു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായത്.രണ്ടു...

5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് ബിജൂ മേനോനോട് ശിവാജി ഗണേശൻ പറഞ്ഞത് .

മലയാളികൾക്ക് പൊതുവേ എന്തോ ഒരു വല്ലാത്ത ഇഷ്ടമാണ് നടൻ ബിജു മേനോനോട് . ഏത് വേഷവും അനായാസം എന്നതാണ് താരത്തിന്റെ ഗുണം . നടൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ മികച്ച കഥാപാത്രങ്ങളിൽ തിളങ്ങാൻ...