മമ്മൂട്ടിയെ ഒറ്റവാക്കില്‍ വിവരിച്ച്‌ മോഹന്‍ലാല്‍, ആഘോഷമാക്കി ആരാധകര്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാലും മമ്മൂട്ടിയും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയ കുറിച്ചുളള മോഹന്‍ലാലിന്റെ വാക്കുകളാണ്. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് മെഗാസ്റ്റാറിന കുറിച്ച്‌ താരം വാചലനായത്. മമ്മൂട്ടിയെ കുറിച്ച്‌ ഒരു വാക്ക് പറയാമോ എന്ന ആരാധകന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. കിടു എന്നാണ് മോഹന്‍ലാല്‍ മമ്മൂട്ടിയെ കുറിച്ച്‌ പറഞ്ഞത്.

കൂടാതെ ആരാധകരുടെ ചോദ്യത്തിനെല്ലാം താരം മറുപടി നല്‍കിയിട്ടുണ്ട്. മ്മൂട്ടിയെ കുറിച്ച്‌ മാത്രമല്ല ശോഭന, ജഗതി ശ്രീകുമര്‍, പൃഥ്വിരാജ് തുടങ്ങിയവരെ കുറിച്ചും പ്രേക്ഷകര്‍ ചോദ്യവുമായി എത്തിയിരുന്നു. ശോഭനയുമായി ഭാവിയില്‍ ഒരു ചിത്രം ചെയ്യാന്‍ സാധ്യതയുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാനും കാത്തിരിക്കുകയാണ് അങ്ങനെ സംഭവിക്കട്ടെ എന്ന് താരം മറുപടി നല്‍കി. പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ സമര്‍ഥന്‍ എന്നായിരുന്നു മറുപടി. ജ​ഗതി ശ്രീകുമാറിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ദ കംപ്ലീറ്റ് ആക്ടര്‍ എന്നും മമ്മൂട്ടിയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കിടു എന്നുമായിരുന്നു താരത്തിന്റെ മറുപടി. തന്റെ ജന്മദിനമാണ് ഒരു ആശംസ പറയുമോ എന്ന് ചോദിച്ച ആരാധകന് ഉമ്മയും മോഹന്‍ലാല്‍ നല്‍കി. ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്ന ഊര്‍ജമെന്തെന്ന ചോദ്യത്തിന് സിനിമയെന്നായിരുന്നു ഉത്തരം. ബോബനും മോളിയുമാണെന്നാണ് താരത്തിന്റെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ താരങ്ങള്‍.

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ദൃശ്യം 2 ആണ്. ചിത്രത്തിന്റെ മൂന്നാം ഭാഗം കാണുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ആദ്യം ദൃശ്യം രണ്ട് കാണൂ എന്നിട്ടാകാം എന്ന് കുസൃതി നിറഞ്ഞ മറുപടിയാണ് ഇതിന് മോഹന്‍ലാല്‍ നല്‍കിയത്. ഓടിടി റിലീസിന് ശേഷം ദൃശ്യം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമോ എന്നും ഒരു ആരാധകന്‍ ചോദിച്ചിരുന്നു, അതിന് സാധ്യതയുണ്ടെന്നായിരുന്നു മറുപടി. അടുത്തതായി താന്‍ ചെയ്യുന്ന ചിത്രം ബറോസ് ആണെന്നും താനിപ്പോള്‍ കൊച്ചിയിലാണുള്ളതെന്നും ആരാധകര്‍ക്കുള്ള മറുപടിയായി താരം പറഞ്ഞു.ഫെബ്രുവരി19 നാണ് ദൃശ്യം 2 റിലീസിനെത്തുന്നത്. ആമസോണിലൂടെയാണം ചിത്രം പുറത്തു വരുന്നത്. സിനിമയുടെ ടീസറും ട്രെയിലറും പോസ്റ്ററുമെല്ലാം പ്രേക്ഷകരുടെ ഇടയില്‍ വൈറലായിരുന്നു.

Most Popular

പേടി കാരണം ബിഗ് ബോസിലേക്കുള്ള ക്ഷണം രണ്ട് വട്ടം നിരസിച്ചു; ഇത്തവണ വരാനുള്ള കാരണം പറഞ്ഞ് നോബി

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സീസൺ 3 മത്സരങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസിലെത്തിയ ആദ്യ മത്സരാര്‍ത്ഥി നടനും മിമിക്രിതാരവുമായ നോബി മാര്‍ക്കോസ് ആയിരുന്നു. വന്‍വരവേല്‍പ്പോടെയാണ് നോബി ബിഗ്...

പുതിയ ഫോട്ടോഷൂട്ടും ഹിറ്റ് നമിത പ്രമോദിന്റെ പുതിയ ഫോട്ടോഷൂട്ട് തരംഗമാകുന്നു ചിത്രങ്ങൾ കാണാം

മലയാളത്തിന്റെ പ്രീയ താരമായ നമിത പ്രമോദ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് . മലയാളത്തിലെ എക്കാലത്തെയും മികച്ച പരീക്ഷണ വിജയ ചിത്രമായ...

വെള്ളം സംവിധായകന്റെ അടുത്ത ചിത്രത്തിൽ മഞ്ജു വാരിയർ, ജയസൂര്യ ടീം?

ജയസൂര്യയും സംവിധായകൻ ജി പ്രജേഷ് സെന്നും ഒന്നിച്ചപ്പോൾ ഉണ്ടായ - ക്യാപ്റ്റനും വെള്ളവും - വിമർശകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രങ്ങളാണ്.സ്വാഭാവികമായും ഉടൻ ആരംഭിക്കാൻ പോകുന്ന അടുത്ത പ്രൊജക്റ്റിനായുള്ള പ്രതീക്ഷകൾ കൂടുതലായിരിക്കും, ഇപ്പോൾ...

ഞാൻ ചെയ്ത കഥാപാത്രം വച്ചു നിങ്ങള്ക്ക് ഞാൻ ഒരു പ്രൊസ്റ്റിറ്റുറ്റ് ആയി തോന്നിയെങ്കിൽ അതെന്റെ വിജയം ആണ്; സാധിക വേണുഗോപാലിന്റെ തീപ്പൊരി പോസ്റ്റ് വൈറലാകുന്നു

തന്റെ അഭിപ്രായങ്ങൾ ആർക്കു മുന്നിലും വെട്ടിത്തുറന്നു പറയാൻ ചങ്കൂറ്റമുള്ള നടിയാണ് സാധിക വേണുഗോപാൽ അതിന്റെ പേരിൽ വലിയ ദുഷ്പ്രചാരങ്ങളും ദുരാരോപണങ്ങളും നേരിടുന്ന നടിയാണ് അവർ .കഴിഞ്ഞ സാധിക തനിക്കു അശ്‌ളീല...