അപ്പം തിന്നാ പോരേ? കുഴി എണ്ണണോ? ; ആരാധകർക്ക് ‘ഉരുളയ്ക്ക് ഉപ്പേരി’ മറുപടികളുമായി മോഹന്‍ലാല്‍

പൊതുവേ ആരാധകരോട് സോഷ്യൽ മീഡിയയിലൂടെ അധികം സംവദിക്കുന്ന പതിവ് നടൻ മോഹൻലാലിനില്ല,വളരെ തിരക്കുള്ള ജീവിത ശൈലിയാണ് പൊതുവേ സീനിയർ താരങ്ങൾക്കുള്ളത്. അതിനു ഒരു മാറ്റമാകാം എന്ന നിലയിലും ദൃശ്യം 2 വിന്റെ പ്രൊമോഷനും ലക്ഷ്യം വച്ച് ട്വിറ്ററിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് നടന്‍ മോഹന്‍ലാല്‍. ‘ആസ്‌ക്ക് മോഹന്‍ലാല്‍’ എന്ന ഹാഷ്ടാഗില്‍ ദൃശ്യം 2 റിലീസിനോടനുബന്ധിച്ചാണ് ട്വിറ്ററിലെ ഈ സംവാദം. നര്‍മ്മം കലര്‍ന്ന ചോദ്യങ്ങള്‍ മുതല്‍ പുത്തന്‍ സിനിമാക്കാര്യങ്ങള്‍ വരെയാണ് ആരാധകര്‍ താരത്തിനായി കാത്തുവച്ചത്. ചോദ്യങ്ങള്‍ക്കൊക്കെയും ഞൊടിയിടയില്‍ ഉത്തരങ്ങള്‍ കുറിച്ചിരിക്കുകയാണ് താരം.

ഇന്നലെ പങ്കുവച്ച വിഡിയോയില്‍ ഇന്ന് വൈകിട്ട് മൂന്നര മുതല്‍ ആരാധകരുമായി സംസാരിക്കാന്‍ എത്തുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ദൃശ്യത്തിന്റെ ട്രെയിലറിന് നല്‍കിയ വരവേല്‍പ്പിന് നന്ദി പറഞ്ഞാണ് താരം നേരിട്ട് സംസാരിക്കാന്‍ എത്തുന്ന കാര്യം പങ്കുവച്ചത്. ഇന്ന് കൃത്യം 3:30ന് തന്നെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തി.

ജീവിതത്തില്‍ മുന്നോട്ടുനയിക്കുന്ന ഘടകം എന്താണെന്നായിരുന്നു ആദ്യ ചോദ്യം. സിനിമ എന്നാണ് ഇതിന് മോഹന്‍ലാല്‍ നല്‍കിയ ഉത്തരം. ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ ഏതാണെന്ന ചോദ്യത്തിന് ബോബനും മോളിയും എന്നായിരുന്നു മറുപടി. അടുത്ത സിനിമയെക്കുറിച്ചും ദൃശ്യത്തിന്റെ തിയറ്റര്‍ റിലീസിനെക്കുറിച്ചുമൊക്കെ ആരാധകര്‍ ചോദ്യമുയര്‍ത്തി.

Most Popular

ഷാപ്പിന് മുന്നിൽ കള്ളുകുപ്പിയുമായി വധു..! വൈറലായി മോഡൽ ഫോട്ടോഷൂട്ട്

ഒരോ ഫോട്ടോഷൂട്ടും ഇങ്ങാനെ വ്യത്യസ്തമാക്കാം ഇങ്ങാനെ അതിലൂടെ സോഷ്യൽ മീഡിയയിലും മറ്റും തരംഗമാകാം എന്ന ചിന്തയിലാണ് മോഡലുകളും ഫോട്ടോഗ്രാഫേഴ്‌സും .ഇപ്പോൾ അതിലും വ്യത്യസ്താമായി ഇങ്ങാനെ തങ്ങളുടെ സ്പെഷ്യൽ ഡേ ആയ...

കരിക്കിലെ ജോർജ് ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തുന്നുണ്ടോ ? വില കളയരുതെന്ന് ‘കരിക്ക്’ ആരാധകര്‍; ഞെട്ടിപ്പിക്കുന്ന പ്രതികരണവുമായി താരം

പതിവ് ടിവി ഷോ കളുടെ എല്ലാത്തരം പരിധികളും മറികടന്നു ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിൽ ഒരു വിപ്ലവമായി എത്തിയ ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രഖ്യാപിച്ചതു...

അനശ്വര രാജന്റെ കിടിലന്‍ ഫോട്ടോഷൂട്ട്‌, ഒപ്പം വീഡിയോയും.. ആരാധകര്‍ കാത്തിരുന്ന ആരാധകരുടെ കമന്റ്സും അടിപൊളി

ബാലതാരവും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയുമായ നടിയാണ് അനശ്വര രാജൻ. മഞ്ജു വാരിയറിന്റെ ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര തന്റെ ചലച്ചിത്ര രംഗത്തെത്തിയത്. 2019ല്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിലെ നായികയാണ് അനശ്വര....

ഡീ നീ പേറ്റുനോവ് അനുഭവിച്ചിട്ടില്ലല്ലോ കീറി എടുത്തതല്ലേ..പേറ്റുനോവ് അനുഭവിച്ചവരേ മാത്രേ അമ്മേ എന്ന് വിളിക്കൂ”, യുവതിയുടെ കുറിപ്പ് കുറിപ്പ് വൈറലാവുന്നു

സിസേറിയൻ , പെണ്ണുങ്ങൾ ഡോക്ട്ടറെ ഓടിച്ചിട്ട് പിടിച്ചു ചെയ്യിപ്പിക്കുന്നതല്ല..കൊച്ചിനെ കിട്ടാണ്ടാകും എന്ന അവസാന ഘട്ടത്തിൽ ഏതു അമ്മയും സമ്മതിച്ചു പോകുന്നതാണ്.. ആരേലും കുറ്റം പറയാൻ വന്നാൽ...